Hot Posts

6/recent/ticker-posts

ജെ. ശശികുമാർ

 

നീലാംബരീയം

ആലപ്പുഴ ജില്ലയിൽ വർക്കിയുടേയും മറിയാമ്മയുടേയും എട്ട് മക്കളിൽ മൂന്നാമത്തെ മകനായിരുന്നു ജോൺ. ജോൺ, ശശികുമാറായി വെറുതേ ആയതല്ല മലയാള സിനിമയിൽ പേരീടീൽ നടത്താൻ തിക്കുറിശ്ശി കഴിഞ്ഞേ ആരും ഉള്ളൂ എന്ന് അറിയാല്ലോ. ഒരു നടനായി ചലചിത്ര ലോകത്തേക്ക് വന്ന ജോണിന് ആ പേര് ഭൂഷണമല്ല എന്ന് കുഞ്ചാക്കോയുടെ അഭിപ്രായപ്രകാരം തിക്കുറിശ്ശിയാണ് ശശികുമാർ എന്ന പേര് നൽകിയത്.

 സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം നാടകം എഴുതി തുടങ്ങിയിരുന്നു. മൈക്കിൾ മാപ്ര എന്ന മെക്സിക്കൻ രക്തസാക്ഷിയെക്കുറിച്ച് വായിച്ച ഒരു പുസ്തകത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് എഴുതിയ, ജീവാർപ്പണം എന്ന നാടകമായിരുന്നു അത്. സ്കൂൾ തലത്തിൽ അവതരിപ്പിക്കുകയും ചെയ്തു. കലാലയജീവിതത്തിലും കലാകായികരംഗത്ത് സജീവമായിരുന്നു. ജഗതി എൻ.കെ.ആചാരിയോട് ഒപ്പം പാർത്ഥസാരഥി തീയറ്റേഴ്സിന്റെയും ചങ്ങനാശ്ശേരി തിയറ്റേഴ്സിന്റെയും നാടകങ്ങളിൽ അഭിനയിച്ചു.

 പോലിസിൽ ചേരാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹം വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു നാടകരംഗത്ത് തുടർന്നു. നാടകത്തിൽ നിന്ന് മികച്ച നടനുള്ള പുരസ്ക്കാരവും ലഭിച്ചു. കുഞ്ചാക്കായുമായിട്ടുള്ള സൗഹൃദം അദ്ദേഹത്തെ സിനിമയിൽ എത്തിച്ചു. തുടർന്ന് തിരമാല, ആശാദീപം, വേലക്കാരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉമ്മ എന്ന ചിത്രത്തിൽ സഹസംവിധായകനായി കുഞ്ചാക്കോ അദ്ദേഹത്തെ നിയമിച്ചു. അങ്ങനെ സംവിധാന രംഗത്തേക്ക് തുടക്കമായി.

 തുടക്കത്തിൽ മൂന്നാല് ചിത്രങ്ങൾ സംവിധാനം ചെയ്തു. എങ്കിലും അദ്ദേഹത്തിന് പേരെടുക്കാനായില്ല. പ്രേംനസീറിന്റെ നിർദ്ദേശപ്രകാരം ചെന്നൈയിൽ എത്തുകയും നാടകസിനിമാരംഗങ്ങളിൽ സജീവമായിരുന്ന പി.എ. തോമസുമായി സഹകരിച്ചു പ്രവർത്തിക്കാനും തുടങ്ങി. തോമസിന്റെ ചിത്രത്തിനു സഹസംവിധാനത്തോടൊപ്പം തിരക്കഥ എഴുതുകയും ചെയ്തു. കുടുംബിനി എന്ന ചിത്രം ഹിറ്റ് ആകുകയും ശശികുമാർ എന്നു പേര് മുഖ്യധാരയിലേക്ക് എത്തുകയും ചെയ്തു. ജീവിത യാത്ര എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

 പിന്നീട് ധാരാളം അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ജോസ്പ്രകാശിന്റ വില്ലൻ വേഷങ്ങളുടെ തുടക്കവും ജഗതി, ജയഭാരതി, കുഞ്ചൻ, വിജയശ്രീ, സെന്തിൽ, വിൻസെന്റ് എന്നീ അഭിനേതാക്കളേയും  സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററെയും മലയാളത്തിന് നൽകിയത് ശശികുമാർ ആണ്.

 പ്രേംനസീറിനെ നായകനാക്കി ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്തതും ഷീലയെ നായികയാക്കി ഏറ്റവും കൂടുതൽ സിനിമ ചെയ്തതും അദ്ദേഹമാണ്. മലയാളസിനിമയിൽ തന്നെ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് തന്നെ ശശികുമാർ ആണ്. 141 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇന്ത്യൻസിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി അറിയപ്പെടുന്നു. മലയാളസിനിമയ്ക്ക് അദ്ദേഹം നൽകിയ സമഗ്രസംഭാനയ്ക്ക് സർക്കാർ അദ്ദേഹത്തെ ജെ.സി.ഡാനിയൽ പുരസ്ക്കാരം നൽകി ആദരിച്ചു.

1927 ഒക്ടോബർ 14 ന് ജനിച്ച അദ്ദേഹം 2014 ജൂലൈ 17 ന് എൻപത്തി എഴാം വയസിൽ അന്തരിച്ചു. മഹാപ്രതിഭയ്ക്ക് മുഖകുറിയുടെ പ്രണാമം.

രമ്യ ശിവൻ 

ചിരിച്ചു കൊണ്ട് കരയാനും കരഞ്ഞു കൊണ്ട് ചിരിക്കാനും കഴിയുന്ന അപൂർവ നടന്മാരിൽ ഒരാളായിരുന്നു പഴയകാലനടൻ മണവാളൻ ജോസഫ്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍