മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി ഒരിക്കൽകൂടി പാക്കിസ്ഥാനെ തകർത്തുവിട്ട് ടീം ഇന്ത്യ. പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 117 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ നേരിട്ട എട്ടു മത്സരങ്ങളില്‍ സമ്പൂർണ വിജയവുമായാണ് ഇന്ത്യൻ കുതിപ്പ്. അർധ സെഞ്ചറി നേടി രോഹിത് ശർമയും (63 പന്തിൽ 86) ശ്രേയസ് അയ്യരും (62 പന്തിൽ 53) വിജയത്തിന്റെ മാറ്റുകൂട്ടി.
0 അഭിപ്രായങ്ങള്‍