Hot Posts

6/recent/ticker-posts

പുന്നശ്ശേരി നമ്പി

നീലാംബരീയം

സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യമുള്ള മഹാപുരുഷനായിരുന്നു പുന്നശ്ശേരി നീലകണ്ഠശര്മ്മ എന്ന പുന്നശ്ശേരി നീലകണ്ഠന് നമ്പി. വളരെയധികം വിഷയങ്ങളിൽ മികച്ച അറിവുണ്ടായിരുന്ന ഇദ്ദേഹം 'ഗുരുനാഥൻ' എന്ന നാമത്തിലാണ് അറിയപ്പെട്ടത്.

മലബാറിലെ വള്ളുവനാടൻ താലൂക്കിൽ പട്ടാമ്പിയിൽ പ്രശസ്തമായ പുന്നശ്ശേരി ഇല്ലത്ത് നാരായണ ശർമ്മയുടെയും വരവൂര് തളിയിൽ മൂളത്ത് ഏഴിക്കറ ഇല്ലത്തു പാപ്പി മനയമ്മയുടെയും പുത്രനായി 1858 ജൂണ് 17 ന് നീലകണ്ഠശർമ്മ ജനിച്ചു.
കുലഗുരുവായിരുന്ന ആറംങ്ങോട്ടുകര വാര്യരാണ് കുഞ്ഞു നമ്പിയെ ആദ്യാക്ഷരം എഴുതിച്ചത്... തൃത്താല എടവീട്ടിൽഗോവിന്ദ മാരാരും, കുലുക്കല്ലൂർ ഉണിക്കണ്ടവാര്യരുമൊക്കെ നമ്പിയുടെ ആദ്യകാലത്തെ ഗുരുക്കന്മാരാണ്.
സിദ്ധരൂപം, അമരകോശം തുടങ്ങിയവ പഠിച്ചത്തിനു ശേഷം കേരളവർമ്മ ഉമിത്തിരി, പുന്നശ്ശേരി ഇല്ലത്തു താമസിച്ചു നമ്പിയെ പഠിപ്പിക്കുകയായിരുന്നു.കാവ്യനാടകാദികൾ, ജ്യോതിഷ ഗ്രന്ഥങ്ങൾഎന്നിവ നമ്പി കരസ്ഥമാക്കിയത് ഇദ്ദേഹത്തിൽ നിന്നാണ്.
അലങ്കാര ശാസ്ത്രവും അഷ്ടാംഗഹൃദയവും വ്യാകരണവുമൊക്കെ പഠിച്ചതോ തൃപ്രങ്ങോട്ടു കുഞ്ഞുണ്ണി മൂസ്സതില് നിന്നും...ഇതുകൂടാതെ വൈദ്യം, ജോത്സ്യം, സാഹിത്യം എന്നിവയിലും അപാരപാണ്ഡിത്യമായിരുന്നു നീലകണ്ഠൻ നമ്പിക്ക്. 1078ൽ ചിന്താമണിയെന്ന പേരിൽ ഒരു വൈദ്യശാലയും സ്ഥാപിച്ചു.
ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അറിവുണ്ടായിരുന്ന അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു. സംസ്കൃത വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു. ഇന്നറിയപ്പെടുന്ന പട്ടാമ്പി സംസൃത കോളേജ് അന്ന് ഇദ്ദേഹം ആരംഭിച്ച ആ പാഠശാല ഉയർന്നു വന്നതാണ് ...
തൊട്ടുകൂടായ്മയ നിലനിന്നിരുന്ന കാലത്ത് അതിനെയെല്ലാം എതിർത്തു ജാതി മത വിത്യാസമില്ലാതെ ഏവർക്കും അവിടെ പഠിക്കുവാനുള്ള സൗകര്യം അദ്ദേഹം ഒരുക്കികൊടുത്തു. പ്രസംഗത്തിലും അപാര പാടവമുണ്ടായിരുന്നു അദ്ദേഹത്തിന്.
തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവും സാമൂതിരി മാനവിക്രമ ഏട്ടൻ തമ്പുരാനും വീരശൃംഖല സമ്മാനിച്ചു. തൃപ്പൂണിത്തുറ വിദ്വൽ സദസ്സിൽ നിന്ന് പണ്ഡിത രാജ ബിരുദവും നല്കിയിട്ടുണ്ട്.
പ്രശസ്തരായ അനേകം ശിഷ്യഗണത്താൽ സമ്പന്നനായിരുന്നു പുന്നശ്ശേരി നീലകണ്ഠൻ ശർമ്മ.
1934 സെപ്റ്റംബര് 14 ന് അദ്ദേഹം അന്തരിച്ചു. ഗുരുനാഥന്റെ ഓർമ്മകൾക്ക്‌ മുന്നിൽ മുഖക്കുറിയുടെ പ്രണാമം...

സുബി സാജൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍