Hot Posts

6/recent/ticker-posts

പൂക്കാലം

 

പൂക്കാലം

മനോഹരമായ, ജീവിതമുള്ള ഒരു കുടുംബ കഥയാണ് പൂക്കാലം എന്ന സിനിമ.ഹാസ്യത്തിൻ്റെ മേമ്പൊടി ചേർത്തു പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു കുടുംബ കഥ.
ഇന്ന് പല വീടുകളിലും കാണാത്ത ബന്ധങ്ങളുടെ അടുപ്പവും ,ഒരുമയും കാണുമ്പോൾ ഇവരൊക്കെ നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന് പ്രേക്ഷകർ ചിന്തിക്കുന്ന ഇടത്താണ് സിനിമ വിജയത്തിലേക്ക് കൈ പിടിച്ചു മെല്ലെ നടക്കുന്നത്.
ഏകദേശം 100വയസ്സായ ഇട്ടൂപ്പ് , ഭാര്യ കൊച്ചു ത്രേസ്യയെ,80 വർഷത്തെ ദാമ്പത്യത്തിന് ശേഷവും പ്രണയിച്ചു മതിയായില്ല . വിജയ രാഘവൻ, കെ പി എ സി ലീല ,ജഗദീഷ് എന്നിവർ എടുപ്പിലും നടപ്പിലും സംസാരത്തിലും വൃദ്ധരായി പകർന്നാട്ടം നടത്തി. മേക്കപ്മാൻ ronex ന് വലിയ കയ്യടി.
ബേസിൽ,വിനീത് ശ്രീനിവാസൻ ,സുഹാസിനി തുടങ്ങിയവരെല്ലാം മൂന്ന് വൃദ്ധരുടെ മുന്നിൽ ആരും അല്ലെന്ന് തെളിയിച്ചു.
കൊച്ചുമകളായ അന്നയുടെ മനസ്സമ്മതത്തിന് എല്ലാവരും ഒത്തു ചേർന്നപ്പോൾ വീട്ടിൽ ഉത്സവപ്രതീതിയാണ്.അശിനിപാതം പോലെ ഇട്ടൂപ്പിൻ്റെ മനസ്സിലേക്ക് സംശയം കടന്നു വന്നത് ഒരു കത്തിൻ്റെ രൂപത്തിലാണ്.കൊച്ചുത്രേസ്യയുടെ മൗനം വീട്ടുകാരെ പ്പോലെ പ്രേക്ഷകരെയും ചുറ്റിപ്പിക്കും.
വിശ്വാസ വഞ്ചന സഹിക്കാൻ തയ്യാറല്ലാത്ത ഇട്ടൂപ്പ് വിവാഹമോചനം എന്നതിൽ ഉറച്ചു നിൽക്കുന്നു. മക്കളെല്ലാം ശ്രമിച്ചിട്ടും മനസ്സ് മാറാൻ തയ്യാറല്ലാത്ത ഇട്ടൂപ്പിന് എവിടെയോ അഞ്ഞൂറാൻ്റെ ഛായ തോന്നി.
ഭൂതകാലത്തെ ചില സംഭവങ്ങൾ ,ഇതുപോലെ പല കുടുംബങ്ങളിലും ഒളിഞ്ഞു കിടക്കുന്നുണ്ടാവാം. .തിരക്കഥയുടെ മേന്മകൊണ്ട്, കൈവിട്ടുപോകാൻ ഏറെ സാധ്യതയുള്ള ഒരു കഥയ്ക്ക് പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് കൊടുത്തു കൊണ്ട് ഒരു ഫീൽ ഗുഡ് movie ആക്കിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഛായാഗ്രഹണം, സംവിധാനം,സംഗീതം ഒക്കെ ചിത്രത്തിന് ചേരുന്ന രീതിയിൽ അവതരിപ്പിച്ചു.ഒരു വലിയ കുടുംബത്തിൻ്റെ ഊഷ്മളമായ ബന്ധത്തിൻ്റെ ഇഴയടുപ്പം പ്രമേയമാക്കിയത് കൊണ്ടാവും കുടുംബ പ്രേക്ഷകർ ഇഷ്ടത്തോടെ കണ്ടിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

6 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2023, ജൂൺ 11 11:23 AM

    Vijayaraghavan at his best

    മറുപടിഇല്ലാതാക്കൂ
  2. വിജയരാഘവൻ എനിക്ക് പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ ആണ്..ഇതിന് മുൻപും അദ്ദേഹം ഒരു വയസ്സൻ ഗെറ്റപ്പിൽ അഭിനയിച്ചിട്ടുണ്ട്..എന്നാൽ ഒരു ഫാമിലി സിനിമ എന്ന നിലയിൽ പൂക്കാലം എന്നെ ആകർഷിച്ചതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു... അതുകൊണ്ടുതന്നെ കാത്തിരുന്നു കണ്ടു..സുമ മനോഹരമായി സിനിമയെ ആസ്വദിച്ചു എഴുതി..അഞ്ഞൂറാൻ ടച്ച് പിന്നെ ഇല്ലാതെ ഇരിക്കുമോ സുമ...നല്ല തന്തയ്ക്ക് പിറക്കുന്ന ഗുണം ആണ് അത്..ഒരു കുടുംബകഥ എന്ന നിലയിൽ ആരംഭിച്ച സിനിമ ഇടയ്ക്ക് എവിടെയോ ഒരു സസ്‌പെൻസ് ത്രില്ലർ മൂഡിൽ എത്തിയോ എന്ന് സംശയം.. ഒപ്പം നായകൻ പാതി കഴിഞ്ഞു വില്ലൻ ആകുന്നതും ഒരു ക്ളീഷേ ആയി തോന്നി..ചിത്രത്തിൽ ഒരു സ്ത്രീ പക്ഷം ഞാൻ കണ്ടു... അത് അവതരിപ്പിക്കാൻ സ്ഥിരം പുരുഷ മേധാവിത്വ സിംബലുകളും...ഇതൊന്നും നമ്മൾ മൈൻഡ് ചെയ്യണ്ട...പ്രകടനം കൊണ്ട് സിനിമ 100 ശതമാനം വിജയം ആയി...ആരും കണ്ണെടുക്കാതെ ഇരുന്നു കാണും..വിജയരാഘവൻ തന്നെ മുന്നിൽ..അദ്ദേഹത്തോട് മത്സരിക്കാൻ ലീല ചേച്ചി പോലും പ്രയാസപ്പെടുന്നത് കാണാം.. വിനീത്,ബേസിൽ എന്നിവർക്ക് അടുത്ത കാലത്ത് ഇറങ്ങിയ അവരുടെ പടങ്ങൾ വെച്ചു നോക്കുമ്പോൾ ഉഗ്രൻ വേഷങ്ങൾ....ഇനി അവർ രണ്ടും ഒരു പത്ത് വർഷത്തേക്ക് അഭിനയിച്ചില്ല എങ്കിലും എനിക്ക് ഒരു പരാതിയും ഇല്ല... സുഹാസിനിയുടെ വരെ പേര് പറഞ്ഞ സുമ ആ പാവം അബു സലീമിനെ വിട്ടുകളഞ്ഞത് എനിക്ക് ശക്തമായ പ്രതിഷേധം ഉണ്ട് കേട്ടോ..എത്ര കാലമായി അടിയും ഇടിയും കൊണ്ട് ബലാത്സംഗവും ചെയ്തു നടന്ന് ഒരു ഡയലോഗ് പോലും നേരെ ചൊവ്വെ പറയാൻ അവസരം കിട്ടാതെ നടന്ന ഒരു നടൻ ഈ സിനിമയിൽ നമ്മളെ അത്ഭുതപ്പെടുത്തി...അടുത്ത കാലത്ത് അദ്ദേഹം ചില ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്..മനോഹരമായി ആസ്വാദനം...സിനിമ എന്നാൽ ഒന്നുകൂടി കണ്ടാലോ...അതിനുള്ള സാമഗ്രികൾ ഉണ്ട് സിനിമയിൽ...അഭിനന്ദങ്ങൾ സുമ...

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2023, ജൂൺ 11 1:57 PM

    അഭിനന്ദനങ്ങൾ❤️🌹

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2023, ജൂൺ 11 6:53 PM

    👍🏻കണ്ടില്ല, കാണാം 🌹

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2023, ജൂൺ 11 6:57 PM

    സിനിമ കണ്ടിട്ടില്ല അതിനാൽ ഒരു കമന്റ്‌ എഴുതാൻ അർഹത ഇല്ല

    മറുപടിഇല്ലാതാക്കൂ
  6. വളരെ നല്ല അവലോകണം സുമാ...
    പടം കാണാൻ പ്രേരണ നൽകുന്നു.
    ആശംസകൾ.. ❤️❤️❤️

    മറുപടിഇല്ലാതാക്കൂ