Hot Posts

6/recent/ticker-posts

സുനാമി ബോധവത്കരണ ദിനം

സുനാമി ബോധവത്കരണ ദിനം
ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് സുനാമി എന്നു ലോകത്തെ ഞെട്ടിച്ചു കൊണ്ട് ആ കൂറ്റൻ തിരമാല 2004 ഡിസംബർ 26 നു ആണ്‌ ഇന്ത്യയെ അടക്കം പതിനാലു രാജ്യങ്ങളിൽ ദുരന്തം വിതച്ചു രണ്ടേകാൽ ലക്ഷത്തിലധികം മനുഷ്യ ജീവനുകളെ കവർന്നെടുത്തു കൊണ്ട് ലോകത്തെ വിറപ്പിച്ചത്.

സുനാമികൾ പലപ്പോഴായി സംഭവിച്ചിട്ടുണ്ടെങ്കിലും അവ ഭയാനകം ആകും വിധം ദുരന്തം വിതച്ചത് 2004 ആണ്. ചില അപൂർവ്വ സന്ദർഭങ്ങളിൽ ആണ്‌ ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ ഒരു ദുരന്തത്തെ പറ്റി ശാസ്ത്രലോകവും ജനങ്ങളും ചിന്തിച്ചു തുടങ്ങിയത് തന്നെ ഇതിനു ശേഷം ആണ്‌. ബംഗാൾ ഉൽക്കടൽ വഴി അറബിക്കടലിലേക്ക് വ്യാപിച്ച അന്നത്തെ സുനാമി തിരകൾ കേരളം ഉൾപ്പെടെ പല ഇന്ത്യൻ പ്രദേശങ്ങളെയും കടലുകൊണ്ടുപോകാൻ കാരണം ആയി.
ഇൻഡോനേഷ്യയിലെ സുമാത്ര ബാൻഡ ഏക് ഭൂചചലനത്തിന്റെ പ്രഭവകേന്ദ്രത്തിനു ഏറ്റവും അടുത്തുള്ള പ്രദേശം. ഭൂകമ്പം നടന്നു 20 മിനിറ്റുകൾക്കകം തന്നെ രാക്ഷസത്തിരകൾ ഇവിടമാകെ ഉള്ളിലാക്കി.
ഒരു ലക്ഷം പേരോളം ഉടനടി കൊല്ലപ്പെട്ടു. ഇന്റോനേഷ്യക്കു ശേഷം തായ്‌ലന്റിനെയും 500 മൈൽ വേഗത്തിലാണ് വിഴുങ്ങിയത്. പിന്നീട് ഇന്ത്യയെ ലക്ഷ്യമാക്കി കുതിച്ചെത്തിയ തിരമാലകൾ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആന്ധ്ര, തമിഴ് നാട് തീരങ്ങളെയും കടന്നു ശ്രീലങ്കയിൽ വൻ പ്രതിസന്ധിസൃഷ്ടിച്ചു. 30000 പേര് മരണമടഞ്ഞു..
പിന്നെയും മുന്നോട്ടു പോയ തിരമാലകൾ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ യാത്ര ചെയ്ത് ആഫ്രിക്കൻ തീരങ്ങളിൽ എത്തുമ്പോൾ 7200 കിലോമീറ്റർ ആണ്‌ സഞ്ചരിച്ചത്. സുനാമിക്ക് കാരണമായ ഭൂകമ്പത്തിന്റെ വന്യമായ കരുത്താണ് ഇത്ര ദൂരം തരംഗങ്ങളെ യാത്ര ചെയ്യാൻ പ്രാപ്തമാക്കിയിയത്. സമാനതകളില്ലാത്ത ഈ ദുരന്തം പിന്നീട് ബോക്സ്സിംഗ് ഡേ ദുരന്തം എന്നു അറിയപ്പെട്ടു.
ഭൂമികുലുക്കം, വൻതോതിൽ ഉണ്ടാകുന്ന സമുദ്രന്തർചലനങ്ങൾ, അഗ്നി പർവ്വത സ്ഫോടനം, ഉൽക്കപതനം, മറ്റു സമുദ്രന്തർസ്ഫോടനങ്ങൾ, തുടങ്ങിയവ മൂലം സമുദ്ര ജലത്തിൽ ഉണ്ടാകുന്ന ശക്തമായ സ്ഥാന ചലനം കാരണം ഭീമകരമായ തിരകൾ ഉടലെടുക്കുന്നു. ഇവയാണ് തീരങ്ങളിലേക്ക് ആഞ്ഞടിച്ചു ദുരന്തം വിതക്കുന്നത്.
ഐക്യരാഷ്ട്രസഭ നവംബർ 15 ലോക സുനാമി അവബോധ ദിനമായി ആചരിക്കുന്നു. 2015 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.
2007 ഒക്ടോബർ ഒന്ന് മുതൽ ഹൈദ്രബാദിൽ ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം ആരംഭിച്ചു. INCOIS എന്നു അറിയപ്പെടുന്നു ഇത്.
സുനാമി ദുരന്തത്തിൽ മണ്മറഞ്ഞ അനേകായിരം ജീവനുകൾക്കു മുഖക്കുറി യുടെ പ്രണാമം .

രമ്യ ശിവൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍