Hot Posts

6/recent/ticker-posts

ആയിരത്തിളക്കത്തിൽ പ്രഭാതവന്ദനം


പ്രഭാതവന്ദനം

"ജപാകുസുമ സങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരിം സർവ്വ പാപഘ്നം
പ്രണതോസ്മി ദിവാകരം!"

ഹിന്ദുമതത്തിൽ നാം സൂര്യദേവനെ പ്രപഞ്ചത്തിൻ്റെ അധിപനായി കണക്കാക്കുന്നു. മഹാവിഷ്ണുവിൻ്റ് അംശാവതാരങ്ങളിൽ ഉൾപ്പെടുന്നു സൂര്യഭഗവാൻ . ത്രിമൂർത്തി ചൈതന്യം നിറഞ്ഞ സൂര്യ ഭഗവാനെ നിത്യേന വന്ദിക്കുന്നവർക്ക്‌ ജീവിത പ്രശ്നങ്ങളെ നേരിടുവാനുള്ള ശക്തി വർദ്ധിക്കുമെന്നാണ് വിശ്വാസം!

സൂര്യനെ വളരെയധികം ഭക്തിയാദരവോടെ കാണുന്ന ദേവിയുടെ സൂര്യ സ്തുതികൾ വളരെപ്രാധാന്യമർഹിക്കുന്നവയാണ് .നമ്മുടെ നീലാംബരീയത്തിൽ ദേവി എഴുതുന്ന " പ്രഭാതവന്ദനം " ഇപ്പോൾ 1000 ലക്കങ്ങളിലെത്തി നിൽക്കുന്നു .
ദേവി , തുടക്കത്തിൽ സൂര്യ സ്തുതികൾ വളരെ ലാഘവത്തോടെയാണ് എഴുതിയിരുന്നത് .എന്നാൽ നീലാംബരീയം ഗ്രൂപ്പ് അഡ്മിൻ എം.എസ്.വിനോദ് സാറിൻ്റെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ്, അദ്ദേഹംതന്നെ "പ്രഭാതവന്ദനം" എന്നു നാമകരണം ചെയ്ത് അതൊരു പംക്തിയായി തുടർന്നെഴുതുവാൻ ദേവിയെ ഉപദേശിച്ചത് .
ഈ പംക്തി ഇത്രയധികം മുന്നോട്ടു കൊണ്ടു പോകുവാൻ കഴിയുമെന്ന് ദേവി വിചാരിച്ചിരുന്നില്ല .ആയിരം ലക്കം പൂർത്തീകരിക്കുവാനും പിന്നീട് അതൊരു പുസ്തകമാക്കണമെന്ന് ദേവിക്ക് പ്രേരണയായത് സാറാണെന്ന് വളരെ നന്ദിയോടെ ദേവി സ്മരിക്കുന്നു.
പ്രഭാതത്തിൽ കുളിച്ചു വന്ന് സൂര്യഭഗവാനെ തൊഴുത് നിമിഷ നേരം കൊണ്ട് ദേവിയെഴുതുന്ന വരികൾ വളരെ ലളിതവും,മനോഹരങ്ങളുമാണ് .വരികളിൽ സൂര്യനോടുള്ള ആഴമേറിയ ഭക്തിയും ആദരവും പ്രകടമാണ് .അത് വായനക്കാരെ ആകർഷിക്കുന്നതായി അവരുടെ പ്രതികരണങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട് .അത് അവരിൽ ഊർജവും, ശുഭാപ്തി ചിന്തകളും നിറക്കുന്നു എന്നു പറയാറുണ്ട് .
ഓരോ പുലരിയിലെയും സൂര്യോദയം പ്രത്യേക വർണ്ണനകളാൽ വ്യത്യസ്തമാക്കുന്ന ദേവിയുടെ കഴിവിനെ അഭിനന്ദിക്കേണ്ടതാണ്. സൂര്യനെ വർണ്ണിക്കുവാൻ എത്ര മനോഹര പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് . സർവ്വചരാചരങ്ങളേയും കവിതകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
കുയിൽ, താമര, പുഷ്പങ്ങൾ, പൂമ്പാറ്റ, വണ്ടുകൾ, ശലഭം ,പലതരം പക്ഷികൾ, സസ്യലതാതികൾ, ആകാശം, മഴവില്ല് എന്നിവർ ഇടക്കൊക്കെ വന്നു പോകുന്ന കഥാപാത്രങ്ങളാണ് .
ഇന്നത്തെ ദയനീയമായ അവസ്ഥയായ കൊറോണ എന്ന മഹാമാരിയിൽ നിന്നും, പ്രകൃതിദുരന്തങ്ങളിൽനിന്നും തങ്ങളെ രക്ഷിക്കണമെയെന്ന് സൂര്യദേവനോട് പല സ്തുതികളിലൂടെയും ദേവി ആവർത്തിച്ചു അപേക്ഷിക്കുന്നുണ്ട് .
ഒരു നാൾ സൂര്യൻ ഉദിച്ചില്ലെങ്കിൽ ഭൂമിയിലെ അവസ്ഥ എന്താകും എന്ന് നമ്മളോട് ചോദിക്കുന്നുമുണ്ട് .നല്ല താളബോധത്തോടെ, അർത്ഥ സംപുഷ്ടമായ വരികളാൽ ചൊല്ലി നടക്കാവുന്ന രീതിയിൽ ശ്രേഷ്ടമാണ് കവിതകൾ .
സാഹിത്യ നഭസ്സിൽ സൂര്യതേജസ്സായി, സൂര്യനെ ഇത്രയധികം ഹൃദയത്തോടു ചേർക്കുന്ന ദേവി ഇനിയുമിനിയും സൂര്യ വന്ദനം നടത്തിടട്ടെ!
ദേവിയുടെ ആറ് കൃതികൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട് .നന്മ ,കനൽപ്പൂക്കൾ, കനലെരിയും മനസുകൾ, എൻ്റെ ‌ ഒൻ്റാറിയോക്കാഴ്ച്ചകൾ, ഞാനും സൂര്യനും, ഉൾത്തിളക്കം എന്നിവയാണവ .അടുത്ത പ്രസിദ്ധീകരണം അണിയറയിൽ ഒരുങ്ങുന്നു .
ഉയർന്ന വിദ്യാഭ്യാസമോ, സാഹിത്യ പാരമ്പര്യമോ ഇല്ലാതെ ജന്മസിദ്ധമായ കഴിവു കൊണ്ടു മാത്രം എഴുത്തിൻ്റെ ലോകത്ത് തൻ്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിയ കവയിത്രി ഇനിയും എഴുത്തിലൂടെ മുന്നേറട്ടെയെന്ന് ആശംസിക്കുന്നു .പ്രാർത്ഥിക്കുന്നു . നീലാംബരീയം ഗ്രൂപ്പിൻ്റെയും പ്രിയ വായനക്കാരുടെയും അഭിനന്ദങ്ങൾ പ്രിയ ദേവീ.

ജയലക്ഷ്മി രമേശ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

8 അഭിപ്രായങ്ങള്‍

  1. ഈ ആസ്വാദനക്കുറിപ്പിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പ്രിയ മാഷേ. കൂടെ ഇത്രയും മനോഹരമായ യുട്യൂബ് പരിപാടിക്ക് അനുമോദനങ്ങളും.

    മറുപടിഇല്ലാതാക്കൂ
  2. ആദ്യമായി യുട്യൂബിൽ ഇങ്ങനെയൊരു പരിപാടി ചെയ്യുന്ന ഈ കഴിവിൽ പ്രിയമാഷിന് അനുമോദനങ്ങൾ. ഇങ്ങനെ ഒരു പ്രോത്സാഹനസമ്മാനം നല്കി എനിക്ക് എഴുതാൻ കൂടുതൽ പ്രചോദനം നല്കുന്നതിൽ എൻറെ ഹൃദയഭാഷയിൽ സ്നേഹവും സന്തോഷവും അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഈ വിലയേറിയ ആയിരത്തിളക്കത്തിൽ വിനോദ് മാഷിനും ദേവിക്കും ഹൃദയം നിറഞ്ഞ ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  4. എൻറെ ജയക്കുട്ടീ. നന്ദി പറയാൻ വാക്കുകളില്ല. ഒരുപായു സ്നേഹം.

    മറുപടിഇല്ലാതാക്കൂ
  5. ചേച്ചീ .... ഇതിൽപ്പരം എന്തു അംഗീകാരം വേണം . ഇനിയും എഴുതി കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ . പ്രിയ ചേച്ചിക്ക് സ്നേഹാശംസകൾ 🥰🥰

    മറുപടിഇല്ലാതാക്കൂ