Hot Posts

6/recent/ticker-posts

മുകുന്ദന്‍ സി മേനോന്‍.

മുകുന്ദന്‍ സി മേനോന്‍.
ദേശീയതലത്തിൽ പത്രപ്രവർത്തനരംഗത്തും മനുഷ്യാവകാശപ്രവർത്തനരംഗത്തും സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും, മനുഷ്യാവകാശ പോരാട്ടങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തിയ മുകുന്ദൻ സി മേനോൻ്റെ ഓർമ്മകളിലുടെ....
മനുഷ്യാവകാശങ്ങളുടെ യൂണിവേഴ്സിറ്റിയായിരുന്നു അദ്ദേഹം . ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെ സംബന്ധിച്ചും, സംരഭങ്ങളെ സംബന്ധിച്ചും അതുപോലെ മനുഷ്യാവകാശപ്രവർത്തങ്ങളെക്കുറിച്ചും, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കൃത്യമായ് ഓർത്തെടുത്ത് ഓരോ കാര്യങ്ങളും നേർക്കുനേർ പറയാനുള്ള കഴിവ് അദ്ദേഹത്തിന് സ്വന്തം.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ ചെമ്പകശ്ശേരിയിൽ വീട്ടിൽ കല്യാണിക്കുട്ടിയമ്മയുടെയും പുലിപ്പറ അച്യുതമേനോന്റെയും ഇളയ മകനായി 1948 നവംബർ 21-നാണ് ഇദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് നല്ല കുസൃതിക്കാരനായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തുടർപഠനം തൃശൂർ സെൻ്റ്തോമസ് കോളേജിലായിരുന്നു .
വായിൽ വെള്ളിക്കരണ്ടിയുമായ് ജനിക്കുകയും ഒരു ഫ്യൂഡൽ കുടുംബ പശ്ചാത്തലത്തിൽ വളരുകയും ചെയ്തുവെങ്കിലും നീതിനിഷേധങ്ങൾക്കും സാമൂഹിക ഉച്ചനീചത്വങ്ങൾക്കുമെതിരെ ക്ഷുഭിതമായ ഒരു മനസ്സ് കുട്ടിക്കാലത്തെ അദ്ദേഹത്തിന് സ്വന്തായിരുന്നു. കോളേജ് പ0നത്തിന് ശേഷം ജോലിക്കായ് ഡൽഹിയിലേക്ക് പോകേണ്ടി വന്നു. ഗ്രാമീണ ശാന്തതയിൽ വളർന്ന അദ്ദേഹത്തിന് നഗരകാഴ്ചകൾ പുതിയൊരനുഭവമായ് മാറി.
കഷ്ടതയും അവഗണനയും അനുഭവിക്കുന്ന ഇൻഡ്യയിലെ ഒരു വിഭാഗത്തെ കണ്ടറിയാനും അവർക്ക് വേണ്ടി പൊരുതാനുമുള്ള തൻ്റെ നിയോഗം തിരിച്ചറിയാനും ഡൽഹി ജീവിതം അദ്ദേഹത്തിന് നിമിത്തമായി. അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഡെമൊക്രാറ്റിക് റിയറ്റ്സ് മുകുന്ദൻ പ്രഥമ സെക്രട്ടറിയായ് രൂപികരിക്കപ്പെട്ടു.
ഇതിൻ്റെ നേതൃത്യത്തിൽ ദില്ലിയിലെ ഇൻഡ്യ ഇൻ്റർനാഷനൽ കൺവൻഷൻ സെൻ്ററിൽ നടന്ന ഉത്തരേന്ത്യൻ ജയിലുകളിലെ നക്സൽ തടവുകാരുടെ മോചനം ആവശ്യപ്പെട്ടുള്ള മനുഷ്യാവകാശ കൺവെൻഷൻ ഈ വിഷയത്തിലെ ശ്രദ്ധേയമായ ഒരു കാൽവയ്പും ഇന്ത്യയിൽ നടന്ന ആദ്യ സമ്മേളനവുമായിരുന്നു.
ജയ് പ്രകാശ് നാരായണൻ്റെ ബീഹാർ പ്രസ്ഥാനത്തിലും, ജോർജ് ഫെർണാണ്ടസിൻ്റെ നേതൃത്വത്തിൽ നടന്ന ബോംബെ റെയിൽവേ പ്രക്ഷോഭത്തിലും മോനോൻ സജീവപങ്കാളിയായി. ഒരിക്കൽ ഒരു പ്രക്ഷോഭത്തിനിടയിൽ അദ്ദേഹത്തെ മർദ്ദിക്കാൻ വന്ന പോലീസ്കാരൻ്റെ കയ്യിൽ നിന്ന് ലാത്തി പിടിച്ച് വാങ്ങിയത് പിന്നീട് തീക്ഷ്ണ സമരത്തിലേക്ക് വഴിതെളിച്ചു.
ലജവ്ഘട്ട് സ്ഥലത്തെ ക്രൂരമായ ദളിത് പീഢനത്തിനെതിരെ നടത്തിയ സമരം അവിസ്മരണീയമാണ്. മരണത്തിനേപോലും പേടിക്കാത്തതായിരുന്നു അദ്ദേഹത്തിൻ്റെ പ്രകൃതം.. ഭരണഘടനാവകാശങ്ങൾ നിഷധിക്കപ്പെടുമ്പോൾ ജനങ്ങൾ മനുഷ്യാവകാശ പോരാട്ടത്തിലേക്ക് കുതിച്ചുചാടുക എന്നതാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. മുകുന്ദൻ സി മേനോൻ അതിനുള്ള മാതൃകയും വഴികാട്ടിയുമാണ്...
2005 ഡിസംബർ 12-ന് 57-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ജന്മവാർഷിക ദിനത്തിൽ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ...

അജി സുരേന്ദ്രൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

8 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, നവംബർ 22 7:44 AM

    മുകുന്ദൻ സി.മേനോനെക്കുറിച്ചുളളവിവരണം മനോഹരം❤️

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, നവംബർ 22 9:36 AM

    നല്ല വിവരണം...

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, നവംബർ 22 9:42 AM

    നല്ല വിവരണം നന്നായിട്ടുണ്ട് മുഖക്കുറി ❤️

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2022, നവംബർ 22 12:02 PM

    നല്ല ലേഖനം

    മറുപടിഇല്ലാതാക്കൂ