Hot Posts

6/recent/ticker-posts

എം എൻ നമ്പ്യാർ.

എം എൻ നമ്പ്യാർ.
ചലച്ചിത്ര ലോകത്ത് തന്റെതായ ശൈലി കൊണ്ട് വില്ലൻ കഥാപാത്രങ്ങളിലൂടെ ഇടം നേടിയ വ്യക്തി ആണ് എം എൻ നമ്പ്യാർ. ഒരോ കഥാപാത്രത്തിനും തന്റേതായ അഭിനയ ഭാഷ ഉണ്ടായിരുന്നു അദ്ദേഹത്തിന്. നാടകത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അദ്ദേഹം മലയാളി ആയിരുന്നെങ്കിലും അച്ഛന്റെ ജോലി സംബന്ധമായി ഊട്ടിയിലേക്കുള്ള സ്ഥലം മാറ്റം ആണ് അദ്ദേഹത്തെ തമിഴിന്റെ സ്വന്തം ആക്കിയത്.

1919 മാർച്ച്‌ 7 നു പഴശ്ശിയിലെ പെരുവൂർ ഗ്രാമത്തിലാണ് നമ്പ്യാർ ജനിച്ചത്. അച്ഛൻ ചെറുകുന്ന് കേളു നമ്പ്യാരും അമ്മ കല്യാണി അമ്മയും. അദ്ദേഹത്തിന്റെ മുഴുവൻ പേര് മഞ്ഞേരി നാരായണൻ നമ്പ്യാർ എന്നാണ്. മലയാളത്തെക്കാൾ അദ്ദേഹത്തിന് വശം ഇംഗ്ലീഷും തമിഴും ആയിരുന്നു.
തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സുന്ദരനായ ഈ വില്ലൻ.13 ആം വയസിൽ നാടകങ്ങളിലൂടെ ആണ് അഭിനയ രംഗത്തേക്കുള്ള തുടക്കം. 1935ൽ പുറത്തിറങ്ങിയ 'രാം ദാസ് 'എന്ന ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവടു വെച്ചു.
ആയിരത്തോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും തമിഴിൽ ആണ്. 'ജൻഗിൾ 'എന്ന ഇംഗ്ലീഷ് ചിത്രത്തിലും ചില ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
ശിവാജി ഗണേശൻ, എം ജി ആർ ചിത്രങ്ങളിൽ സുന്ദരനായ വില്ലനായി അദ്ദേഹം തിളങ്ങി. എം ജി ആർനു ഒപ്പമുള്ള 'ആയിരത്തിൽ ഒരുവർ ശിവാജിഗണേശനു ഒപ്പം അംബികപതി, ജെമിനി ഗണേശനു ഒപ്പം മിശിയമ്മ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. പിന്നീട് വന്ന രജനിക്കും കമലിനും ഒപ്പവും അദ്ദേഹം അഭിനയിച്ചു. 1950 ൽ പുറത്തിറങ്ങിയ എം ജി ആർ ചിത്രമായ മന്ത്രികുമാരൻ ആണ് അദ്ദേഹത്തിന് വഴിത്തിരിവായ ചിത്രം.
വേലൈക്കാരൻ, കാട്, മക്കളെ പെറ്റ മഹാമാരി തുടങ്ങിയ ചിതങ്ങൾ അദ്ദേഹത്തിന്റെ ജനപ്രീതി നേടിയ ചിത്രങ്ങൾ ആണ്. ദിഗംബര സ്വാമിയാർ, എൻ തങ്കയ്, കല്യാണി എന്നീ ചിത്രങ്ങൾ നമ്പ്യാരുടെ നായക കഥാപാത്രങ്ങൾ ആണ്. ദിഗംബര സ്വാമിയാർ എന്നചിത്രത്തിൽ 11വേഷങ്ങൾ ചെയ്തു.
1950ൽ പുറത്തിറങ്ങിയ അമ്മ എന്ന ചിത്ത്രത്തിലൂടെ ആണ് മലയാളത്തിൽ തുടക്കം. പിന്നീട് ആത്മസഖി, കാഞ്ചന, ആന വളർത്തിയ വാനമ്പാടി, ജീസസ്, തച്ചോളി അമ്പു, തടവറ, ചിലന്തി വല, ശക്തി തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെതായ മലയാള ചിത്രങ്ങൾ ആണ്. ഷാർജ ടു ഷാർജ ആണ് അവസാന മലയാള ചിത്രം.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് 2008 നവംബർ 19നു സ്വവസതിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. തമിഴ് നാട് സർക്കാരിന്റെ കലായ്മാമണി പുരസ്‌ക്കാരവും, എം ജി ആർ അവാർഡും ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് മുഖക്കുറിയുടെ പ്രണാമം.

രമ്യ ശിവൻ

മുഖക്കുറി @ 1329

എൻ. ഗോപാലകൃഷ്ണൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍