രണ്ടു മണിക്കൂർ ആസ്വദിക്കാനാണ് സിനിമ കാണുന്നതെന്ന് ചിന്തിക്കുന്നവർക്ക് ആസ്വദിക്കാനും , വിമർശനബുദ്ധിയോടെ സിനിമയെ നോക്കിക്കാണുന്നവർക്ക് വിമർശിക്കാനും ഉള്ള സിനിമ മേം ഹും മൂസ.
ആദ്യം തന്നെ എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു എന്നു പറയട്ടെ. കാർഗിൽ യുദ്ധം പശ്ചാത്തലമാക്കിയ ഈ സിനിമ കോമഡി-ത്രില്ലർ ആക്കാതെ സീരിയസ് ആയി എടുക്കാമായിരുന്നു എന്നു പറയുമ്പോഴും അങ്ങനെ കണ്ട കുറെ സിനിമകളിൽ നിന്നും ഈ സിനിമ വേറിട്ടു നിൽക്കുന്നത് തന്നെയാണ് എനിക്കിഷ്ട്ടമായത്.
കിസ തുന്നിയ തട്ടവുമിട്ട് എന്ന മലപ്പുറം ടച്ചുള്ള, ബിജിപാൽ പാടിയ, ടൈറ്റിൽ ഗാനത്തിൽ ഡൽഹി, ജയ്പ്പൂർ, കടന്നു മൂസ നാട്ടിൽ എത്തുന്നത് വരെയുള്ള കാഴ്ചകൾ നമ്മെ അങ്ങോട്ടെല്ലാം എത്തിക്കുന്ന അനുഭവം തന്നെയാണ്.
കാർഗിൽ രക്തസാക്ഷിയായ വീരനായ മൂസയുടെ 19 ആം ചരമവാർഷികം ആഘോഷിക്കുന്ന ഗ്രാമത്തിലേക്കാണ് ലാൻസ് നായിക് മൂസ കടന്നുവരുന്നത്. അടുത്ത സുഹൃത്തായ താമി(ഹരീഷ് കണാരൻ) പോലും മൂസയെ പ്രേതമായി തെറ്റിദ്ധരിക്കുന്നു. ചിരിപ്പിക്കുന്ന കുറെ കാഴ്ചകൾ .
സുരേഷ്‌ഗോപിയുടെ തിരിച്ചുവരവിൽ വൈവിധ്യമാർന്ന വേഷങ്ങൾ മനോഹരമാക്കുന്നു. പരിചിതമല്ലാത്ത വേഷവും മാനറിസങ്ങളും മനോഹരമാക്കുമ്പോഴും ഡയലോഗ് വീരനായ അദ്ദേഹത്തിന് മലപ്പുറം ഭാഷ യോജിക്കുന്നില്ല എന്നു പറയാം.
പിന്നീട് വീട്ടിൽ എത്തുമ്പോൾ , മൂസ മരിച്ച ആനുകൂല്യങ്ങൾ വാങ്ങിയ അനുജനും കുടുംബവും, പെങ്ങളും ഒക്കെ അസ്വസ്ഥരാവുന്നു. പോലീസിന്റെ, ആർമിയുടെ , മുന്നിൽ തന്റെ ഐഡന്റിറ്റി തെളിയിക്കുക എന്ന ലക്ഷ്യവുമായുള്ള യാത്രയാണ് രണ്ടാം പകുതിയിൽ.
സ്രിന്ദ കഴിവുള്ള നടിയെന്നു തെളിയിച്ചു. സിനിമ ചിരിയോടൊപ്പം ചിന്തിപ്പിക്കുന്നുമുണ്ട് . മൂസയുടെ കഴിഞ്ഞകാല ജീവിതമാണ് പിന്നീട് കാണിക്കുന്നത്. പെട്ടിയിൽ ഭൗതിക ശരീരമായി തിരിച്ചെത്തുന്ന പട്ടാളക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും , ദേശസ്നേഹികളായ പ്രേക്ഷകർ ഒരു സല്യൂട് നൽകും തീർച്ച.
അതിനിടെ മൂസയെ അന്വേഷിച്ചെത്തുന്ന ഒരു കഥാപാത്രം സിനിമയ്ക്ക് ത്രില്ലർ ഛായ നൽകുന്നുണ്ട്.
പോലീസ് വേഷങ്ങൾ മാത്രം ചെയ്ത സുരേഷ്‌ഗോപിക്ക് കോമഡിയും വഴങ്ങും എന്നു തെളിയിച്ചു. മാറിയ സാങ്കേതിക വിദ്യകൾ ഒന്നും അറിയാത്ത മൂസ, നമ്മുടെ ചുണ്ടിൽ ചിരി വിടർത്തും. സീരിയസ് ആയ പ്രമേയത്തെ കോമഡിയാക്കിയത് പിടിക്കാത്ത ഒരു കൂട്ടം പ്രേക്ഷകരും ഉണ്ട് എന്നതും മറച്ചു വയ്ക്കുന്നില്ല..
ഛായാഗ്രഹണം, സംഗീതം, അഭിനയം എല്ലാം കൊണ്ടും ഈ സിനിമയെ പ്രേക്ഷകർ ഇഷ്ടപ്പെടും. മൂസയെ കാണുക, ആസ്വദിക്കുക.
11 അഭിപ്രായങ്ങള്‍
Thanks for sharing.. നീലാംബരീയം
മറുപടിഇല്ലാതാക്കൂനല്ല സിനിമ.... ആസ്വാദനം നന്നായിട്ടുണ്ട്... ആശംസകൾ 🌹
മറുപടിഇല്ലാതാക്കൂമനോഹരം👌👌
മറുപടിഇല്ലാതാക്കൂNice 👍
മറുപടിഇല്ലാതാക്കൂഅവലോകനം മനോഹരമായിരിക്കുന്നു
മറുപടിഇല്ലാതാക്കൂനല്ല അവലോകനം...
മറുപടിഇല്ലാതാക്കൂനല്ല ആസ്വാദനം. ആശംസകൾ സുമേ.
മറുപടിഇല്ലാതാക്കൂആസ്വാദനം നന്നായിരിക്കുന്നു സുമ...
മറുപടിഇല്ലാതാക്കൂസ്നേഹം...
നല്ല ആസ്വാദനം.. ചേച്ചീ ❤
മറുപടിഇല്ലാതാക്കൂനന്നായി ആസ്വതിച്ച് വായിച്ചു. കൊള്ളാം 👍🏻
മറുപടിഇല്ലാതാക്കൂനന്നായി ആസ്വതിച്ച് വായിച്ചു. കൊള്ളാം 👍🏻
മറുപടിഇല്ലാതാക്കൂ