Hot Posts

6/recent/ticker-posts

മദൻ മോഹൻ മാളവിയ

മദൻ മോഹൻ മാളവിയ
ന്ത്യയുടെ , സാമൂഹ്യ രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്വാതന്ത്ര്യസമരനേതാവും പൊതുപ്രവർത്തകനുമായ മദൻ മോഹൻ മാളവിയ ആണ്‌ ഇന്നത്തെ മുഖക്കുറി ഓർമ്മിപ്പിക്കുന്നത്.

1865 ൽ ക്രിസ്തുമസ് ദിനത്തിൽ അലഹബാദിലെ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തിൽ ആണ്‌ അദ്ദേഹം ജനിച്ചത്. സ്കൂൾ പഠനകാലത്തു തന്നെ പ്രസംഗത്തിലും സംഘടന പ്രവർത്തനങ്ങളിലും അഭിരുചി ഉണ്ടായിരുന്ന അദ്ദേഹം കലാ സാഹിത്യ രംഗത്തും തന്റെ പ്രതിഭ തെളിയിച്ചു. ബി എ ബിരുദത്തിനു ശേഷം അഭിഭാഷകൻ ആയി ജോലി ആരംഭിച്ചു. 1909 ൽ ജോലി ഉപേക്ഷിച്ച പൊതുപ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചു. എങ്കിലും മികച്ച അഭിഭാഷകൻ ആയിരുന്ന അദ്ദേഹം ഉത്തർപ്രദേശിലെ ചൗരി ചൗരയിൽ പോലിസ് സ്റ്റേഷൻ അക്രമണവുമായി ബന്ധപ്പെട്ടു 225 പേരെ തൂക്കി കൊള്ളാൻ ഉള്ള വിധിക്കെതിരെ കേസ് നടത്തി 156 പേരെ രക്ഷിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
ഗാന്ധിജിയോട് പലകാര്യങ്ങളിലും വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും, ഉപ്പ് സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം എന്നിവയിൽ ഗാന്ധിജിക്കൊപ്പം പങ്കെടുത്തു. ജാതിവ്യവസ്തയെ എതിർത്തിരുന്ന അദ്ദേഹം തൊട്ടുകൂടയ്മ പ്രശ്നം പരിഹരിക്കാൻ തൊട്ടു കൂടാത്തവർക്ക് മന്ത്രദീക്ഷയാണ് പരിഹാരമായി കണ്ടത്. മന്ത്രങ്ങൾ അവരുടെ സാമൂഹികവും രാഷ്ട്രീയവും ആത്മീവയവുമായ ക്ഷേമം വർധിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മനുഷ്യത്മാവിന്റെ ശുദ്ധി നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽ നിങ്ങൾക്കോ നിങ്ങളുടെ മതത്തിനോ ഒരു മനുഷ്യനുമായുള്ള സ്പർശനത്തിലൂടെയോ സഹവാസത്തിലൂടെയോ ഒരിക്കലും അശുദ്ധമാകാൻ കഴിയില്ല എന്നു അദ്ദേഹം അവകാശപ്പെട്ടു. ഇന്നും ഈ വാക്കുകൾക്കു പ്രാധാന്യം ഉണ്ട്.
വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി പ്രവർത്തനങ്ങൾക്കു പിന്തുണയേകി. സ്കൗട്ട് പദ്ധതിക്കു തുടക്കം കുറിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി നാലുതവണ ചുമതലയേറ്റ അദ്ദേഹം മികച്ചൊരു പൊതു പ്രവർത്തകനും ആയിരുന്നു. പ്രീണിപ്പിക്കൽ രാഷ്ട്രീയത്തിന് എതിരായിരുന്ന അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തിലെ കോൺഗ്രസ് സഹകരണത്തെയും ഇന്ത്യ വിഭജനത്തേയും എതിർത്തു. ഒന്നാം വട്ടമേശസമ്മേളനത്തിൽ ഇന്ത്യയെ പ്രധിനിധീകരിച്ചു പങ്കെടുത്തു.
നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഗാന്ധിജി 'മഹാമന 'എന്ന പദവി നൽകിആദരിച്ചു.
മികച്ചൊരു പത്ര പ്രവർത്തകനായ അദ്ദേഹം ഹിന്ദി പത്രമായ ഹിന്ദുസ്ഥാന്റെ എഡിറ്റരായിരുന്നു. രാജ്യത്ത് ഉടനീളം ഇംഗ്ലീഷ് പത്രം ആവശ്യമാണ് എന്നു മനസ്സിലാക്കിയ അദ്ദേഹം ദെ ലീഡർ എന്ന ഇംഗ്ലീഷ് പത്രം സ്ഥാപിച്ചു.
ലോകത്തിലെ തന്നെ വലിയ സർവകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും മാളവിയ ആണ്‌. 1936ൽ ആരോഗ്യപരമായ കാരണങ്ങളാൽ പൊതു പ്രവർത്തനങ്ങളിൽ നിന്നു പിന്മാറിയ അദ്ദേഹം 1946 നവംബർ 12നു അന്തരിച്ചു.
അദ്ദേഹത്തിന്റെ പേരിൽ നിരവധി സ്കൂളുകൾ ഉണ്ട്. അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച സ്റ്റാമ്പ്കളും, നാണയങ്ങളും സർക്കാർ ഇറക്കിയിട്ടുണ്ട്. 2014 ൽ മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകി രാജ്യം ആദരിച്ചു....
മഹാത്മാവിന് മുഖക്കുറിയുടെ പ്രണാമം.

@ രമ്യ ശിവൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍