Hot Posts

6/recent/ticker-posts

കായാമ്പു @ കാശാവിൻ്റെ പൂവ്

കായാമ്പു

"കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും ".

ഇന്നു നമുക്കു് കായാമ്പു എന്ന ഔഷധസസ്യത്തെ പരിചയപ്പെട്ടാലോ. ഇന്ത്യയിൽ, ദക്ഷിണേന്ത്യയിൽ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം കേരളത്തിലെ പശ്ചിമഘട്ടത്തിലും, കർണ്ണാടകയിലും, ശ്രീലങ്കയിലും കാണപ്പെടുന്നു. പത്ത് മുതൽ പതിനഞ്ച് അടി വരെ ഉയരം വരുന്ന ഈ ചെടി ഒരു ഔഷധസസ്യമാണ് .

അമിതമായ തോട്ടവൽക്കരണത്തിൻ്റെയും മണ്ണെടുപ്പിൻ്റെയും ഫലമായി ഇന്ന് വംശനാശം നേരിടുന്നു ഈ സസ്യം . വളരെ സാവധാനമെ ഈ ചെടി വളരുകയുള്ളു . മെമി സിലോൺ എന്ന് ശാസ്ത്രനാമം. സംസ്കൃതത്തിൽ നീലാഞ്ജനി എന്നറിയപ്പെടുന്നു .

കായാമ്പു @ കാശാവിൻ്റെ പൂവ്
കാശാവിൻ്റെ പൂവിനെയാണ് കായാമ്പു എന്നു പറയുന്നത് . കാശാവിൻ്റ് വേര്, ഇല, കായ്കൾ എന്നിവ ആയുർവേദ ഔഷധങ്ങളിൽ പ്രധാനമായും ഉപയോഗിക്കുന്നുണ്ട് . ഇതിൻ്റ് ഇലക്ക് മധുര രസമാണ് . പണ്ട് പഞ്ഞമാസക്കാലത്ത് ആഴ്ച്ചകൾ വരെ വിശപ്പറിയാതിരിക്കുവാൻ ആളുകൾ ഇതിൻ്റെ ഇല ഉപയോഗിച്ചിരുന്നു.

ആദിവാസി വിഭാഗങ്ങൾ ഈ ചെടിയുടെ ഔഷധമൂല്യം തിരിച്ചറിഞ്ഞ് ചികിത്സിക്കാറുണ്ട് . ചർമ്മരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഈ ചെടിയുടെ ഇല ഒരെണ്ണം ദിവസവും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുമത്രെ. ശരീരത്തിലെ ചുട്ടു നീറ്റൽ കുറക്കാനും, മലശോധനയുണ്ടാക്കുവാനും ഇതിൻ്റ് പഴം ഭക്ഷിക്കുന്നത് നല്ലതാണ് . അകാല ജരാനരകൾ തടയും.
കാശാവിൻ്റെ കമ്പുകൾ കത്തികളുടെ പിടി ഉണ്ടാക്കുന്നതിനും, കന്നുപൂട്ടുന്നവരുടെ വടിക്കും, ചെണ്ടക്കോലായും ഉപയോഗിക്കുന്നു. ജന്തുക്കളുടെ ഉപദ്രവങ്ങൾ തടയുന്നതിനു വേണ്ടി പണ്ട് വീടുകളിൽ കാശാവിൻ വടി കരുതി വക്കാറുണ്ടായിരുന്നു. ഒരു അണുനാശിനിയാണ് .
ഹിന്ദു ദൈവമായ ശ്രീകൃഷ്ണൻ്റ് നിറത്തിനെ കായാമ്പുവിൻ്റെ നിറത്തോടുപമിച്ച് അദ്ദേഹത്തെ കായാമ്പുവർണ്ണൻ എന്നു വിളിക്കാറുണ്ടല്ലൊ. സാഹിത്യത്തിൽ കായാമ്പുവിനെ കാമിനിമാരുടെ കണ്ണുകളോടുപമിച്ച് കവികൾ വർണ്ണിക്കാറുണ്ട്. പല സിനിമാ ഗാനങ്ങളിലും കായമ്പുവിനെ പരമാർശിക്കുന്നുണ്ട് .
വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീല നിറത്തിലുള്ള കുലകളോടുകൂടിയ പൂക്കൾ വളരെ മനോഹരമായ കാഴ്ച്ചയാണ് . ഏപ്രിൽ മാസത്തിലാണ് പൂക്കൾ ഉണ്ടാകുന്നത്. രണ്ടാഴ്ച്ചയോളം പൂക്കൾ വാടാതെ നിൽക്കും.

ജയലക്ഷ്മി രമേശ്

മണിത്തക്കാളി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

5 അഭിപ്രായങ്ങള്‍