Hot Posts

6/recent/ticker-posts

ജെമിനി ഗണേശൻ.

ജെമിനി ഗണേശൻ
തമിഴകത്ത് കാതൽ മന്നനായി വാണിരുന്ന നടനാണ് ജെമിനി ഗണേശൻ. എം ജി ആറും ശിവാജിയും അടിപൊളി വേഷങ്ങളിൽ തിളങ്ങിനിന്നിരുന്ന കാലത്ത് മൃദു വേഷങ്ങളും സൗമ്യ സംഭാഷണങ്ങളും കൊണ്ട് അരങ്ങു നിറഞ്ഞിരുന്ന നടനായിരുന്നു ജമിനി.
1920 നവംബർ 17 ന് തഞ്ചാവൂലെ പുതുക്കോട്ടയിൽ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ജമിനി ബിരുദത്തിനു ശേഷം താമ്പരത്തെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ലക്‌ചറർ ആയി ജോലിയിൽ പ്രവേശിച്ചു. സിനിമയോടുള്ള ഭ്രമം മൂത്ത്, ലെക്ചർ ജോലി ഉപേക്ഷിച്ച് ജമിനി സ്റ്റുഡിയോവിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ജോലി നോക്കി. അക്കാലത്ത് സ്റ്റുഡിയോയിൽ സിനിമയിൽ അഭിനയിക്കാൻ നടന്മാരില്ലാതെ വരുമ്പോൾ ഗണേശൻ ചെറിയ ചെറിയ റോളുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി.അന്നുമുതൽക്കാണ് ജമിനി സ്റ്റുഡിയോയുടെ പേര് തന്റെ പേരിനൊപ്പം ചേർത്തത്.
"മിസ് മാലിനി " എന്ന ആദ്യചിത്രം വിജയിച്ചില്ല. തുടർന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു. "കണവനെ കൺകണ്ട ദൈവം" എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം താര പദവിയിലേക്ക് കുതിച്ചുയർന്നത്.
സരോജ ദേവി, വൈജയന്തി മാല, ഷൗക്കർ ജാനകി, സാവിത്രി എന്നിങ്ങനെ അക്കാലത്തെ എല്ലാ പ്രമുഖ നടിമാരും ജെമിനിയുടെ നായികമാരായി അഭിനയിച്ചു. "കാതൽമന്നൻ "എന്ന പേര് അന്വർത്ഥമാക്കിയ ജമിനി നാല് തവണ വിവാഹം കഴിച്ചു. നടി സാവിത്രിയുമായുള്ള അദ്ദേഹത്തിന്റെ പ്രണയത്തെ ആസ്പദമാക്കി അടുത്തകാലത്ത് ഇറങ്ങിയ ചിത്രമാണ് "മഹാനടി."
1974 ൽ ജമിനിക്ക്‌ പത്മശ്രീ ലഭിച്ചു. ഒട്ടേറെ മറ്റു പുരസ്കാരങ്ങളും ലഭ്യമായിട്ടുണ്ട്. മലയാളത്തിൽ കുമാരസംഭവം, സ്വാമി അയ്യപ്പൻ, ദേവി കന്യാകുമാരി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
ജെമിനി ഗണേശനെ കുറിച്ച് മകൾ നാരായണി എഴുതിയ പുസ്തകമാണ് "എറ്റേണൽ റൊമാന്റിക്, മൈ ഫാദർ ജെമിനി ഗണേശൻ " ഈ പുസ്തകത്തിൽ ജമിനി ഗണേശന്റെ ജീവിതം തുറന്നു കാണിക്കുന്നുണ്ട്.
കാന്തിക ശക്തിയുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ജമിനി. സ്ക്രീൻ പ്രഭാവത്തേക്കാൾ ആകർഷകമായി എന്തോ ഒന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം ജീവിതവുമായി അഗാധ പ്രണയത്തിലായിരുന്നു. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട എല്ലാവരെയും അദ്ദേഹം അതിയായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തെ പ്രണയിക്കാൻ വേണ്ടി സ്ത്രീകൾ മത്സരിച്ച കാലമുണ്ടായിരുന്നു.
ഗണേശനെ പുതുതലമുറ അറിയുന്നത് അവ്വയ് ഷണ്മുഖിയിലെ കമലഹാസന്റെ ഭാര്യ പിതാവായിട്ടാണ്. ശിവാജി ഗണേശനെയും കമലഹാസനയും സിനിമയിൽ എത്തിച്ചത് ജമിനി ഗണേശൻ ആയിരുന്നു. ശിവാജിയുമൊത്ത് ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹം തമിഴകത്തിന് സമ്മാനിച്ചിട്ടുണ്ട്.
2002 മാർച്ച് 22ന്, ജീവിതത്തെ അവാച്യമായി സ്നേഹിച്ച അഭിനയ പ്രതിഭയുടെ ജീവിതത്തിന് തിരശ്ശീല വീഴുകയായിരുന്നു. തമിഴ് സിനിമയിലെ കാസനോവയായിരുന്ന ശ്രീ ജമിനി ഗണേശന് ആദരവ്.

സജ്‌ന അപ്പു

മുഖക്കുറി @ 1327
ജോർജ്ജ് ഓണക്കൂർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

5 അഭിപ്രായങ്ങള്‍