Hot Posts

6/recent/ticker-posts

വിജയിക്കുന്നവന് സ്വപ്നങ്ങൾ ഉണ്ടാവും.

വിജയമന്ത്രം
വിദ്യാഭ്യാസത്തെപ്പറ്റിയാണ് നമ്മൾ കഴിഞ്ഞയാഴ്ച്ച പറഞ്ഞത്.

എന്താണ് ശരിക്കുള്ള വിദ്യാഭ്യാസം.

അടുത്തതായി നമ്മൾ ശീലിക്കേണ്ട കുറച്ചു കാര്യങ്ങൾ നോക്കാം...
നമ്മളെ തളർത്തുന്ന ഉപദേശങ്ങൾക്കു ചെവി കൊടുക്കാതിരിക്കുക. അവരോടു ''സോറി, എനിക്ക് താൽപ്പര്യമില്ല....'' എന്നു തന്നെ പറയണം. നമ്മൾ ആരോട് കൂട്ടു കൂടുന്നു എന്നതുപോലെ തന്നെ ആരുടെയൊക്കെ സൗഹൃദം ഒഴിവാക്കുന്നു എന്നതും നമ്മുടെ ജീവിതവിജയത്തിനു ആവശ്യമാണ്.
ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നമ്മളിൽ നെഗറ്റീവ് എനർജി ഉണ്ടാക്കും. ആ കൂട്ടുകെട്ടിൽ ഉണ്ടാവുന്ന പല തീരുമാനങ്ങളും നല്ല ബുദ്ധിയിൽ ഉണ്ടാവുന്നതല്ല എന്നു മനസ്സിലാക്കണം.
എല്ലായ് പ്പോഴും നമുക്കിഷ്ടപ്പെട്ടത് മാത്രമേ ചെയ്യൂ എന്ന വാശി പാടില്ല. എല്ലാ കാര്യങ്ങളും ഇഷ്ടത്തോടെ ചെയ്യാൻ ശ്രമിക്കുക. കാര്യങ്ങൾ എളുപ്പമായി ചെയ്യുവാൻ അതു സഹായിക്കും.
രാവിലെ നല്ല കാര്യങ്ങൾ കേട്ട് ദിവസം തുടങ്ങുക.
വിജയി ഉത്തരത്തിന്റെ ഭാഗമാവുമ്പോൾ പരാജിതൻ ചോദ്യത്തിന്റെ ഭാഗമാവും. ഒഴിവുകഴിവ്‌ പറഞ്ഞു ഒന്നിൽ നിന്നും മാറി നില്ക്കരുത്. ബുദ്ധിമുട്ടാണങ്കിലും ചെയ്യുവാൻ നോക്കാം എന്നതാവണം നമ്മുടെ ചിന്ത. തെറ്റ് സമ്മതിക്കുക, അല്ലാതെ അതെന്റെ തെറ്റല്ല എന്നു ന്യായീകരിക്കാതെ ഇരിക്കുക.
വിജയിക്കുന്നവന് സ്വപ്നങ്ങൾ ഉണ്ടാവും, പക്ഷെ പരാജിതന് പദ്ധതികളെ ഉണ്ടാവൂ. പ്രശ്‌നങ്ങളെ കാണാതെ സാധ്യതകളെ കാണുക. പോസിറ്റീവ് ആവുക. പിന്നത്തേക്കു മാറ്റി വയ്ക്കാതെ അപ്പൊൾത്തന്നെ ചെയ്യുവാൻ നമ്മളെ സ്വയം പഠിപ്പിക്കുക. ശുഭദിനം നേർന്നുകൊണ്ട്.

സുമ ശങ്കർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍