Hot Posts

6/recent/ticker-posts

ഫിയോദർ ദസ്തയേവിസ്കി.

ഫിയോദർ ദസ്തയേ വിസ്കി.
നുഷ്യ ഹൃദയത്തിന്റെ ഇരുണ്ട ഇടങ്ങളിലേക്ക് മന:ശാസ്ത്രപരമായ നുഴഞ്ഞുകയറ്റവും പ്രകാശത്തിന്റെ അതിരു കടന്ന നിമിഷങ്ങളും ചേർന്നു ഇരുപതാം നൂറ്റാണ്ടിലെ ഫിക്ഷനിൽ വലിയ സ്വാധീനം ചെലുത്തിയ എഴുത്തുകാരൻ. സാഹിത്യ ആധുനികത, അസ്തിത്വവാദം, മന:ശാസ്ത്രം, സാഹിത്യനിരൂപണം എന്നിവയുടെ വിവിധ സ്കൂളുകൾ അദ്ദേഹത്തിന്റെ ആശയങ്ങളാൽ രൂപപ്പെട്ടതാണ്.

റഷ്യയിലെ വിപ്ലവകാരികൾ, അധികാരത്തിൽ വന്നാൽ എങ്ങിനെ പെരുമാറുമെന്നു അദ്ദേഹം കൃത്യമായി പ്രവചിച്ചതിനാൽ അദ്ദേഹത്തിന്റെ കൃതികളെ പലപ്പോഴും പ്രാവചനികമെന്നു വിളിക്കപ്പെടുന്നു. ഒരു പത്രപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു . ലോക സാഹിത്യത്തിലെ നിത്യവിസ്മയം. മോസ്കോയിലെ മിഖായേൽ മരിയ ദമ്പതികളുടെ 7 മക്കളിൽ രണ്ടാമൻ ആയിരുന്ന ഫിയോദർ ദസ്തയേ വിസ്കി. 1821 നവമ്പർ 11 ന് ജനനം.
16-ാo വയസ്സിൽ ക്ഷയരോഗത്തെ തുടർന്നു അമ്മ മരണപ്പെട്ടതിനുശേഷം ഫിയോദറിനേയും സഹോദരൻ മിഖായേലിനേയും സെന്റ് പീറ്റേഴ്സ്ബർഗിലുള്ള സൈനിക അക്കാദമിയിലേക്ക് പഠനത്തിനയച്ചു. അധികം താമസിയാതെ പിതാവും യാത്രയായി.
സാർചക്രവർത്തിക്കെതിരായ വിപ്ലവ ശ്രമങ്ങളുടെ പേരിൽ 1849 ൽ ഫിയദോർ അറസ്റ്റു ചെയ്യപ്പെട്ടു. ഭരണകൂടത്തിനെതിരെ ഗൂഡാലോചന നടത്തി എന്ന പേരിൽ അതേ വർഷം വധശിക്ഷക്ക് വിധിക്കപ്പെട്ടു. ഒടുവിൽ അദ്ദേഹത്തെ സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. 1854 ൽ ശിക്ഷാ കാലാവധിക്കു ശേഷം സൈനികനായി സേവനമനുഷ്ഠിച്ചു. സൈനികനായി കഴിഞ്ഞ 5 വർഷമാണ് ദസ്തയേ വിസ്കിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഇതിനിടയിൽ സൈബീരിയയിലെ ഒരു യുദ്ധത്തടവുകാരന്റെ വിധവയായ മരിയയെ വിവാഹം ചെയ്തു.
1860 ൽ ദസ്തയേ വിസ്കി മൂത്ത സഹോദരനുമായി ചേർന്നു സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്ക് കടന്നുവന്നു. എന്നാൽ 1864 ൽ ആദ്യഭാര്യയും തൊട്ടടുത്ത് സഹോദരനും മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ജീവിതം താളം തെററി, കടത്തിനു മേൽ കടം കയറിയ ദസ്തയേ വിസ്കി ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളി നീക്കി. ചൂതാട്ടത്തിനു വേണ്ട പണം കണ്ടെത്തുവാനായി അദ്ദേഹം തന്റെ ഏറ്റവും മികച്ച നോവലായ " കുറ്റവും ശിക്ഷയും " (crime and Punishment). വളരെ ധൃതിയിലാണ് എഴുതിത്തീർത്തത്.
ചൂതാട്ട ഭ്രമത്തിനിടയിൽ "ചൂതാട്ടക്കാരൻ " എന്ന നോവൽ എഴുതുവാൻ തീരുമാനിച്ചു. 1866 ഒക്ടോബറിൽ "ചൂതാട്ടക്കാരൻ "എന്ന നോവൽ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു 19 കാരിയായ അന്ന ഗ്രിഗോറിയന നിക്കിന. 1867 ൽ അദ്ദേഹം അന്നയെ വിവാഹം ചെയ്തു. ഏറ്റവും മികച്ച കൃതികൾ പിറന്നത് ഈ കാലഘട്ടത്തിലാണ്.
അദ്ദേഹത്തിന്റെ പ്രധാനപ്പെട്ടചില കൃതികൾ - ഒളിവിൽ നിന്നുള്ള കുറിപ്പുകൾ, കുറ്റവും ശിക്ഷയും, ഇഡിയറ്റ്, കാരമസോവ് ബ്രദേർസ്, ചൂതാട്ടുക്കാരൻ തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ കൃതികൾ ഓരോന്നും അതിന്റെ മന:ശാസ്ത്രപരമായ അഗാധതയ്ക്ക് പേര് കേട്ടതാണ്. തീർച്ചയായും സാഹിത്യ ചരിത്രത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായാണ് ദസ്തയേ വിസ്കി പൊതുവെ കണക്കാക്കപ്പുന്നത്.
ദസ്തയേ വിസ്കിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവലാണു "ഒരു സങ്കീർത്തനം പോലെ " . അന്നയുമായുള്ള ദസ്തയേ വിസ്കിയുടെ പ്രേമ ജീവിതവും ചൂതാട്ടക്കാരൻ എന്ന നോവൽ രചിക്കുന്ന സമയത്തുള്ള മറ്റു സംഭവങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. വയലാർ അവാർഡ് അടക്കമുള്ള ഒട്ടനവധി പുരസ്ക്കാരങ്ങൾ നേടിയ ഈ കൃതിയുടെ നിരവധി പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. പിന്നീട് സിനിമയായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
"കുറ്റവും ശിക്ഷയും"എന്ന നോവലിൽ റാസ്ക്കോളനിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണു കഥ മുന്നേറുന്നത്. തന്റെ ക്രൂരയായ വീട്ടുടമസ്ഥയെ വധിക്കുന്നതു വഴി, മനുഷ്യ ജീവിതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് വിശദീകരണം തേടുന്നുണ്ട് കഥാകൃത്ത് . ധാർമികസമസ്യകൾ ആവേശപൂർവം ചർച്ച ചെയ്യപ്പെട്ട ഒരു ദാർശനിക രചനയാണ് കാരമോവ്ബ്രദേർസ് .
"മൃഗീയമായ ക്രൂരതയെന്നൊക്കെ ആളുകൾ പറയാറുണ്ട്. മൃഗങ്ങളോടു കാട്ടുന്ന വലിയൊരനീതിയും , അവ മാനവുമാണത്. മൃഗത്തിനു ഒരിക്കലും മനുഷ്യനെപ്പോലെ ഇത്ര ക്രൂരത കാട്ടുവാൻ കഴിയുകയില്ല "എന്നു പറഞ്ഞ എഴുത്തുകാരനാണ് ഫിയോദർ .
അദ്ദേഹത്തിന്റെതായ ധാരാളം ഉദ്ധരണികൾ പ്രചാരത്തിൽ കണ്ടുവരുന്നു. "സൌന്ദര്യം നിഗൂഢമെന്നതു പോലെ, ഭയാനകവുമാണെന്നാണ് ദാരുണം. ദൈവവും പിശാചും മല്ലുപിടിക്കുകയാണിവിടം. മനുഷ്യന്റെ ഹൃദയമാണ് യുദ്ധരംഗം" വേറൊന്നു "പിശാചില്ലെന്നാണെന്റെ വിചാരം. പക്ഷേ മനുഷ്യൻ അവനെ സൃഷ്ടിച്ചിരിക്കുന്നു. സ്വന്തം രൂപത്തിലും ഛായയിലും അവൻ പിശാചിനു ജന്മം കൊടുത്തിരിക്കുന്നു. "മന:സാക്ഷിയുടെ സ്വാതന്ത്ര്യം പോലെ മനുഷ്യനെ പ്രലോഭിപ്പിക്കുന്നതായി " മറ്റൊന്നില്ല. തീരാ വേദന നൽകുന്നതും ഇതു പോലില്ല. "
ഇങ്ങനെ നിരവധി പ്രചോദനമേകുന്ന വരികൾ അദ്ദേഹത്തിന്റെ സൃഷ്ടിയിൽ പിറന്നിട്ടുണ്ടു. ഉന്മാദമായ രചനാ ശൈലി അടങ്ങിയ നോവലുകൾ അവരുടെ ആകർഷണത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഊർജം നൽകി. അപമാനിക്കപ്പെട്ടവരുടേയും, അപമാനിതരുടേയും ജീവിതം അദ്ദേഹം പര്യവേഷണം ചെയ്തു.
വിശ്വസാഹിത്യത്തിലെ സാർവ്വകാലികതയുടെ പ്രതീകമായ ഫിയോദർ1881 ഫെബ്രുവരി 9 ന് ഈ ലോകത്തോട് വിടവാങ്ങി. ഫിയോദർ ദസ്തയേ വിസ്കി എന്ന സാഹിത്യ സർവഭൗമന്റെ ജന്മവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തെ ആദരപൂർവം സ്മരിച്ചു കൊണ്ട് പ്രണാമങ്ങളർപ്പിക്കുന്നു..

കെ. കോമളവല്ലി

മുഖക്കുറി @ 1322
ലീല മേനോൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍