Hot Posts

6/recent/ticker-posts

കേരളത്തിന്റെ പിറന്നാൾ.

കേരളപ്പിറവി

കേരനിരകളാടും

ഒരു ഹരിതചാരുതീരം

പുഴയോരം കളമേളം 

കവിത പാടും തീരം

കായലലകള്‍ പുല്‍കും

തണുവലിയുമീറന്‍ കാറ്റില്‍

ഇളഞാറിന്‍ ഇലയാടും 

കുളിരുലാവും നാട്...

കേരളത്തിന്റെ പിറന്നാൾ...

നവംബർ 1...

നമ്മുടെ കേരളസംസ്ഥാനം രൂപവത്കരിച്ച ദിനമാണ് കേരളപ്പിറവി ആയി നാം ആഘോഷിക്കുന്നത്. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ പുനഃസംഘടന നിയമപ്രകാരം തിരുവിതാംകൂർ , കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു.

നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖസ്ഥാനത്ത് നിന്നും വിരമിക്കുകയും സംസ്ഥാനത്തിന്റെ തലവനായി രാജപ്രമുഖന് പകരം
ബി രാമകൃഷ്ണറാവു ആദ്യ ഗവർണറാവുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് ഇ. എം. എസിന്റെ നേതൃത്വത്തിൽ ആദ്യ സർക്കാർ അധികാരമേറ്റു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭയായിരുന്നു അത്. ആദ്യം അഞ്ച് ജില്ലകൾ മാത്രമുണ്ടായിരുന്ന കേരളം അതു വിഭജിച്ച്, പിന്നീട് 14 ജില്ലകളായി ഉയർന്നു.
പച്ചപ്പിന്റെ സൗന്ദര്യത്തിൽ മാത്രമായിരുന്നില്ല നമ്മുടെ പുരാതന കേരളം മുന്നിൽ. വൈവിധ്യങ്ങളാൽ എന്നും സമ്പന്നമായിരുന്നു നമ്മുടെ നാട് . പുരാതനകാലത്ത് ഇവിടുത്തെ സംസ്കാരവും ജീവിതരീതിയും കൊണ്ട് ലോകചരിത്രത്തിൽ തന്നെ ഇടം നേടിയിരുന്നു കേരളം.
പലതരം കലാരൂപങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ കുഞ്ഞു കേരളത്തിൽ, മതവിത്യാസമില്ലാതെ നാടൻ കലകളും അനുഷ്ഠാന ക്ഷേത്ര കലകളും വ്യത്യസ്ത രീതികളിലുള്ള ഉത്സവങ്ങളും ഒരുപോലെ നാം കൊണ്ടാടി. അത് തന്നെയാവാം കേരളത്തെ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയതും...
എന്നാൽ പുരാതന കേരളവും ഇപ്പോഴത്തെ കേരളവും തമ്മിൽ ഒരുപാട് അന്തരമുണ്ടായിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളം ഇന്ന് എവിടെയെത്തിയിരിക്കുന്നുവെന്ന് ആലോചിക്കേണ്ടതാണ്.
വീണ്ടും ആ പഴയ കേരളം...
ദൈവത്തിന്റെ സ്വന്തം നാട് ആ സംസ്കാരപൈതൃകത്തോടെ ഉയർത്തെഴുന്നേറ്റിരുന്നെങ്കിൽ....
ഏവർക്കും മുഖക്കുറിയുടെ കേരളപ്പിറവി ആശംസകൾ...

സുബി സാജൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍