Hot Posts

6/recent/ticker-posts

വിൻസെന്റ്

വിൻസെന്റ്
നായകനായും സഹനടനായും വില്ലനായും മലയാളചലച്ചിത്ര രംഗത്ത് എഴുപതുകളിൽ സജീവമായിരുന്ന നടൻ...

മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ വിൻസെന്റ്...1948 നവംബർ 15 ന് എറണാംകുളം ജില്ലയിലെ എടവനക്കാട് ജനിച്ച വിൻസെന്റ്, പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസത്തിനു ശേഷം ഒരു ജോലി തേടി മദ്രാസിലെത്തുകയും അവിടെ നക്ഷത്ര ഹോട്ടലിലെ മ്യൂസിക് ബാന്റിലും, ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലുമൊക്കെ ജോലി നോക്കുകയും ചെയ്തിരുന്നു. അവിടെ വെച്ചുള്ള നടി ജയഭാരതിയുടെ കുടുംബവുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിനു ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്.

ശശികുമാർ സംവിധാനം ചെയ്ത 'റസ്റ്റ് ഹൗസ്' എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച സുന്ദരമായ ചിരിക്ക് ഉടമയായ വിൻസന്റ് അന്ന് അറിയപ്പെട്ടിരുന്നത് റൊമാന്റിക് & ആക്ഷൻ ഹീറോ ആയാണ്.
വിൻസെന്റ് നായകനായി അഭിനയിച്ചു ഹിറ്റ് ആയ ആക്ഷൻ ചിത്രങ്ങളൊക്കെ ശ്രദ്ധേയങ്ങളാണ്. അതിസാഹസികമായ സംഘട്ടന രംഗങ്ങളിൽ പോലും ഡ്യൂപ്പ് ഇല്ലാതെയാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. 'മധുവിധു' എന്ന സിനിമയിലെ ഡബിൾ റോളും ഐ. വി. ശശി സംവിധാനം ചെയ്ത 'അംഗീകാരം', ഹരിഹരൻ സംവിധാനം ചെയ്ത 'സംഗമം', അഴകുള്ള സെലീന' എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധേയമാണ്.
അഭിനന്ദനം, അയൽക്കാരി, അംഗീകാരം, അന്തർദ്ദാഹം, ആലിംഗനം തുടങ്ങി ശശി സംവിധാനം ചെയ്ത വിൻസെന്റ് അഭിനയിച്ച ഹിറ്റ് ആക്കിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ താരപരിവേഷം ഉയർത്തി.
പ്രിയേ നിനക്കുവേണ്ടി, മധുരം തിരുമധുരം, ലേഡീസ് ഹോസ്റ്റൽ, ലൗ ലെറ്റർ, ബോയ്‌ ഫ്രണ്ട്, രാജാങ്കണം, പാവാടക്കാരി, കോളേജ് ബ്യൂട്ടി തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ ചിലത്.
സത്യൻ, പ്രേംനസീർ, മധു എന്നിവരോടൊപ്പം പ്രധാനവേഷങ്ങളിൽ അഭിനയിച്ച വിൻസെന്റ് ഒട്ടുമിക്ക നടിമാരോടൊപ്പവും അഭിനയിച്ചു. ജയഭാരതിയോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം വിജയിച്ചിരുന്നു.
മരണമടയുന്നതുവരെ വില്ലൻ വേഷങ്ങളിലും ചെറിയ വേഷങ്ങളിലുമൊക്കെ സജീവമായിരുന്നു അദ്ദേഹം. 1991 ഓഗസ്റ്റ് 30 ന് വിൻസെന്റ് അന്തരിച്ചു. ഒരുപാട് ശ്രദ്ധേയ കഥാപാത്രങ്ങളിൽ തിളങ്ങിയ ചോക്ലേറ്റ് നായകൻ വിൻസെന്റിന് മുഖക്കുറിയുടെ പ്രണാമം...

സുബി സാജൻ

മുഖക്കുറി @ 1325
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍