Hot Posts

6/recent/ticker-posts

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു
ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ തെളിയുന്ന മുഖം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെയാണ്.

നവഭാരത ശില്പി എന്നറിയപ്പെടുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്വതന്ത്ര ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയാണ്. സ്വാതന്ത്രൃ സമര നേതാവ് , രാഷ്ട്രീയ ചിന്തകൻ , ഗ്രന്ഥകർത്താവ് , ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.മഹാത്മജി കഴിഞ്ഞാൽ ഇന്ത്യയെ ഏറ്റവും വിസ്മയിപ്പിച്ച നേതാവാണ് നെഹ്‌റു.
രാഷ്ട്രത്തിന്റെ ആദ്യപ്രധാനമന്ത്രി എന്ന് നിലയില് മാത്രമല്ല ജവഹര്ലാല് നെഹ്റു കുട്ടികളുടെ മനസ്സില് നിറഞ്ഞു നില്ക്കുന്നത്. ഒരു പനിനീര്പ്പൂവിന്റെ സ്നേഹസൗരഭ്യത്തോടെ കുട്ടികളെ സ്നേഹിച്ച നേതാവെന്ന നിലയിലാണ്. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളെ ഓര്മിപ്പിച്ചിരുന്നു ചാച്ചാജി. തിരക്കുപിടിച്ച ജീവിതവേളയിലും കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തയ്യാറായ ജവഹര്ലാല് നെഹ്റു ഇക്കാര്യത്തില് മാതൃകയാണ്.
തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്റു കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് എന്നും ആഗ്രഹിച്ചത്. ആഘോഷങ്ങൾ ഏറെ ഇഷ്‌ടപ്പെടുമ്പോഴും കുട്ടികളാണ് സമൂഹത്തിൻ്റെ കരുത്തെന്ന് വിശ്വസിച്ചിരുന്ന വ്യക്തി കൂടിയാണ് നെഹ്റു.കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെ പ്രതിഫലനമാണ് ഈ ദിവസം.
പൂക്കളെയും കുഞ്ഞുങ്ങളെയും വളരെയധികം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തതുകൊണ്ട് കുട്ടികള് അദ്ദേഹത്തെ "ചാച്ചാ നെഹ്റു' എന്നു വിളിച്ചു. ഇന്ത്യയില് നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു. പാവപ്പെട്ട ജനവിഭാഗത്തെ ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് നെഹ്റു വഹിച്ച പങ്ക് വിലപ്പെട്ടതാണ്.
അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്റാണി തുസ്സുവിന്റേയും മകനായി ,
1889 നവംബർ 14 നാണ് ജവഹർലാൽ ജനിച്ചത്. പിതാവ് മോത്തിലാൽ നെഹ്രുസ്വാതന്ത്ര്യസമരകാലഘട്ടത്തിൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിട്ടിരുന്നിട്ടുണ്ട് . നെഹ്റുഎന്നത് യഥാർത്ഥ കുടുംബപ്പേരല്ല. കാശ്മീരിലെ കൗൾ കുടുംബമാണ് നെഹ്രുവിന്റേത്. എന്നാൽ ഡെൽഹി വാസത്തിനിടയിൽ തലമുറകൾക്കു മുമ്പ് ലഭിച്ചതാണ് നെഹ്റു എന്ന കുടുംബപ്പേര്.
പ്രാഥമിക വിദ്യാഭ്യാസം യുറോപ്യൻ അധ്യാപകരുടെ ശിക്ഷണത്തിലാണ് ലഭിച്ചത്. ഉന്നതവിദ്യാഭ്യാസം നേടാൻ ഇംഗ്ലണ്ടിലേക്കുപോയ ജവഹർ, ഹാരോവിലെ പബ്ലിക് സ്കൂളിൽ ചേർന്നു. തുടർന്ന് കേംബ്രിജ് സർവകലാശാലയിൽനിന്ന് കെമിസ്ട്രി, ബയോളജി , ബോട്ടണി എന്നിവയിൽ ബിരുദവും തുടർന്ന് ബാരിസ്റ്റർ ബിരുദവും നേടിയശേഷം തിരിച്ചെത്തി, അലഹാബാദ് ഹൈക്കോടതിയിൽ വക്കീലായ് പ്രാക്ടീസ് ആരംഭിച്ചു. ഇക്കാലയളവിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തോടും താൽപര്യമുണ്ടായിരുന്നു. പതുക്കെ അഭിഭാഷകജോലി വിട്ട് നെഹ്രു മുഴുവൻ സമയവും രാഷ്ട്രീയത്തിലേക്ക് ചേക്കേറി. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ട് ത്യാഗ സഹനങ്ങൾക്ക് തയ്യാറാകുകയും ചെയ്തു.
ഇന്ത്യയിലാരംഭിച്ച ഹോംറൂൾ പ്രസ്ഥാനം, ബ്രിട്ടീഷ് സാമ്രാജ്യശക്തിയുടെ മർദ്ദനനയം ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ നെഹ്റുവിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആനയിച്ചു. ഗാന്ധിജിയുടെ റൗലറ്റ് വിരുദ്ധസമരം അദ്ദേഹത്തെ ആവേശഭരിതനാക്കി. പതുക്കെ അഭിഭാഷകജോലി വിട്ട് നെഹ്രു മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്രു താൽപര്യപ്പെട്ടത്.
തന്റെ മാർഗ്ഗദർശി കൂടിയായ ഗാന്ധിജിയുടെ അനുഗ്രഹത്തോടേയും മൗനസമ്മതത്തോടേയും നെഹ്രു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി. ബ്രിട്ടനിൽ നിന്നും ഇന്ത്യക്കു പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ജവഹർലാൽ ഉറക്കെ പ്രഖ്യാപിച്ചു. ഇടതുപക്ഷപരമായ കോൺഗ്രസ്സിന്റെ നയങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽ നിന്നു നയിച്ചത് കോൺഗ്രസ്സും അതിന്റെ തലവനായിരുന്ന ജവഹർലാൽ നെഹ്രുവുമായിരുന്നു.
1947 ആഗസ്റ്റ് 15 ന് ജവഹർലാൽ നെഹ്രു സ്വതന്ത്രഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു . ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയും നെഹ്രു തന്നെ. ഏഷ്യയിലാദ്യമായി ഇന്ത്യയിൽ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം, ജനസംഖ്യാനിയന്ത്രണത്തിനു രാജ്യത്ത് കുടുംബാസൂത്രണപദ്ധതി തുടങ്ങിയവ നെഹ്രുവാണ്‌ നടപ്പാക്കിയത്.
അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബൽവന്ത് റായി മേത്ത കമ്മറ്റിയെ നിയോഗിച്ചു. കമ്മറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു.
രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. എറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തതും നെഹ്രുവാണ്‌.
അദ്ദേഹംആവിഷ്‌കരിച്ചപഞ്ചവത്സരപദ്ധതികൾ ,വിദ്യാഭ്യാസരംഗത്തെ നവീകരണങ്ങൾ തുടങ്ങിയവ ശ്രദ്ധേയങ്ങളാണ് .ചേരിചേരാപ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നെഹ്റു പ്രധാനപങ്കു വഹിച്ചു .
ഇന്ത്യയുടെ സംസ്കാരം, വ്യവസായം എന്നിവയുടെ പുരോഗതിക്ക് നാന്ദി കുറിച്ചത് അദ്ദേഹമാണ്. സോഷ്യലിസ്റ്റ് ആദർശം കോൺഗ്രസ്സിനെകൊണ്ട് അംഗീകരിപ്പിക്കാനും, സാമ്പത്തിക ആസൂത്രണം, ചേരി ചേരാ നയം, ഭരണകാര്യത്തിൽ മതനിരപേക്ഷത എന്നിവ നെഹ്രുവിന്റെ സംഭാവനകളാണ്. ലോക ചരിത്ര ദൃശ്യങ്ങൾ, ഇന്ത്യയെ കണ്ടെത്തൽ എന്നിവ നെഹ്രുവിന്റെ കൃതികളാണ്. 1955 -ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു. 1964 മെയ് 27 -ന് അദ്ദേഹം അന്തരിച്ചു.
ഒരു പനിനീർപൂവിന്റെ നൈർമല്യത്തോടെ
കുട്ടികളെ സ്നേഹിച്ച.......ഭാരതത്തെ സ്നേഹിച്ച .....ആ മഹാത്മാവിന്റെ ഓർമ്മകൾക്കുമുന്നിൽ പ്രണാമം..
അജി സുരേന്ദ്രൻ

മുഖക്കുറി- 1324
പി. സുശീല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

  1. ശിശുദിനത്തെ പറ്റിയും ചാച്ചാജിയെ കുറിച്ചും നന്നായി വിവരിച്ചു. ആശംസകൾ അജി

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, നവംബർ 14 10:32 PM

    മികച്ച ലേഖനം...

    മറുപടിഇല്ലാതാക്കൂ