Hot Posts

6/recent/ticker-posts

ഇന്ത്യക്കാർക്ക് വിശ്വാസം പത്രങ്ങളെത്തന്നെ.

വാരാന്ത്യപ്പതിപ്പ്
ന്യൂഡൽഹി= അരുണാചൽ പ്രദേശിലെ സിയാങ്‌ ജില്ലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് മലയാളിയടക്കം നാലു സൈനികർക്ക് വീരമൃത്യു. കരസേനയുടെ അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ ആണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അപകടത്തിൽപ്പെട്ടത് അപകട കാരണം വ്യക്തമല്ല.

@@@@@@
ന്യൂഡൽഹി= ഇന്റർനെറ്റ് യുഗത്തിലും ഇന്ത്യക്കാർക്ക് വിശ്വാസം പത്രങ്ങളെത്തന്നെ. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും വാർത്തയുടെ കാര്യത്തിൽ വിശ്വാസം പത്രങ്ങളെയാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. സ്വകാര്യവാർത്താ ചാനലുകളെയും ഓൺലൈൻ വാർത്താ വെബ്സൈറ്റുകളെയും കാര്യമായ വിശ്വാസമില്ല.
@@@@@@
കാനഡ= ഇന്ത്യാ സന്ദർശനത്തിനിടെ ഒമ്പത് മാസം പ്രായമുള്ള തെരുവുനായ ക്കുട്ടിയെയാണ് കനേഡിയൻ ദമ്പതിമാർ സ്വന്തമാക്കിയത്. വിമാനത്താവളത്തിനടുത്തുനിന്നാണ് പരിക്കേറ്റ നിലയിലായിരുന്ന നായക്കുട്ടിയെ ഇവർ രക്ഷിച്ചത്. ഇതിനെ കാനഡയിലെ വീട്ടിൽ വളർത്താനൊരുങ്ങുന്ന ദമ്പതിമാർ ഇതിനോടകം ലോകഹൃദയം കവർന്നു.
@@@@@@
വൈപ്പിൻ= പോലീസ് ഉദ്യോഗസ്ഥൻ മാങ്ങ മോഷ്ടിച്ച സംഭവത്തിലെ വിവാദം കെട്ടടങ്ങും മുമ്പ് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി മറ്റൊരു മോഷണം കൂടി. അയൽപക്കത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണ്ണം അപഹരിച്ച കേസിൽ എറണാകുളം എ. ആർ.ക്യാമ്പിലെ പോലീസുകാരൻ അമൽ ദേവിനെ വെള്ളിയാഴ്ച പോലീസ് പിടികൂടി.
@@@@@@
ചിറയിൻകീഴ് = 22 വർഷത്തെ തടവിനു ശേഷം ജയിലിൽ നിന്നും ഇറങ്ങിയ കല്ലുവാതുക്കൽ മദ്യദുരന്ത ക്കേസിലെ പ്രതി മണിച്ചനെ ഇനി ആറ്റിങ്ങലിൽ പഴക്കച്ചവടക്കാരനായി കാണാം. 32 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യദുരന്തത്തിലെ പ്രധാന പ്രതിയായ മണിച്ചന് സുപ്രീംകോടതി ഇടപെടലിലാണ് പുറത്തേക്കുള്ള വഴി തുറന്നത്.
@@@@@@
മെൽബൺ = അവസാനപന്തിൽ ആവേശവിജയം. ദീപാവലി വെടിക്കെട്ടുമായി വിരാട് കോലി നിറഞ്ഞാടിയപ്പോൾ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനെ നാല് വിക്കറ്റിന് തകർത്ത് ഇന്ത്യ. 53 പന്തിൽ പുറത്താകാതെ 82 റൺസെടുത്ത കോലിയാണ് ഇന്ത്യയുടെ വിജയശിൽപ്പി.
@@@@@@
ലണ്ടൻ= ചരിത്രം സാക്ഷി, ബ്രിട്ടന്റെ 57- ആം പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് ചൊവ്വാഴ്ച അധികാരമേറ്റു. ഈ പദവിയിലെത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തി, ആദ്യ ഏഷ്യൻ വംശജൻ. ഇംഗ്ലണ്ടിലെ ഇന്ത്യക്കാർ ഇതിനെ ദീപാവലി സമ്മാനമായാണ് കാണുന്നത്. ഋഷി സുനകിന്റെ സ്ഥാനാരോഹണത്തെ ബ്രിട്ടന്റെ "ഒബാമാ നിമിഷം "എന്ന് പലരും വിശേഷിപ്പിച്ചു.
@@@@@@
ന്യൂഡൽഹി = പതിവ് തെറ്റിക്കാതെ ഇക്കുറിയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിൽ യുദ്ധ സ്മാരകത്തിൽ ആദരമർപ്പിച്ച് സൈനികർക്കൊപ്പം സമയം ചെലവഴിച്ച പ്രധാനമന്ത്രി അവർക്ക് ദീപാവലി മധുരം വിതരണം ചെയ്തു.
@@@@@@
ടെഹ്റാൻ= ഒന്നു കുളിച്ചു, ഹാജി മരിച്ചു. അറുപതിലേറെ വർഷം അമൗ ഹാജി കുളിച്ചിട്ടില്ല. വെള്ളമോ സോപ്പോ തൊട്ടില്ല. ഇറാനിലെ ഡേജ്ഗാഹ് ഗ്രാമത്തിൽ ഒരു സന്യാസിയെപ്പോലെ കഴിഞ്ഞിരുന്ന ഹാജിക്ക് ലോകത്തെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ എന്നായിരുന്നു വിളിപ്പേര്. ആരോഗ്യപ്രശ്നങ്ങളൊന്നു മില്ലാതിരുന്ന ഹാജി ഞായറാഴ്ച 94-ആം വയസ്സിൽ അന്തരിച്ചു. അതിന് ഏതാനും മാസം മുമ്പ് നാട്ടുകാർ ഹാജിയെ നിർബന്ധിച്ച് ഒന്ന് കുളിപ്പിച്ചിരുന്നു. കുളിച്ചാൽ അസുഖം പിടിക്കും എന്നായിരുന്നു ഹാജിയുടെ വിശ്വാസം.
@@@@@@
പ്രയാഗ് രാജ് = രക്തത്തിന് പകരം ജ്യൂസ് ശരീരത്തിൽ കയറ്റി ഡെങ്കി ബാധിതൻ മരിച്ചെന്ന് ആരോപിക്കപ്പെട്ട ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി ബുൾഡോസർ ഉപയോഗിച്ച് പൊളിക്കാൻ ജില്ലാകളക്ടർ സഞ്ജയ് കുമാർ ഖത്രി ഉത്തരവിട്ടു. പ്രയാഗ് രാജിലെ ഗ്ലോബൽ ആശുപത്രിയാണ് പൊളിക്കുക. നിയമവിരുദ്ധമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിണ് കെട്ടിടം പൊളിച്ചു നീക്കുന്നത്.
@@@@@@
നേപ്പാൾ= നായകൾക്കും ഒരു ദിനം. നേപ്പാളിലാണ് എല്ലാവർഷവും ശുനക വംശത്തെ ആരാധിക്കാനായി ഒരു ദിനം മാറ്റിവച്ചത്. നായകൾ മരണത്തിന്റെ ദേവനായ യമരാജന്റെ സന്ദേശവാഹകരാണെന്നും അവയെ ആരാധിക്കണമെന്നുമുള്ള ഹിന്ദു വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. നായകളെ മാലയണിയിക്കുകയും നെറ്റിയിൽ തിലകം ചാർത്തുകയും തുടർന്ന് വയറുനിറയെ ഇഷ്ട ഭക്ഷണം നൽകുകയും ചെയ്യും.
@@@@@@
ജക്കാർത്ത= ഇൻഡോനേഷ്യയിലെ ജംബി പ്രവിശ്യയിൽ ഞായറാഴ്ച കാണാതായ സ്ത്രീയെ തിങ്കളാഴ്ച പെരുമ്പാമ്പിന്റെ വയറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ പണിക്കുപോയ റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല ഇവരുടെ പണിയായുധങ്ങൾ റബ്ബർ ത്തോട്ടത്തിൽ കണ്ടെത്തി. തുടർന്നുള്ള തിരച്ചിലിലാണ് വയറു വീർത്ത് അങ്ങാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്.
@@@@@@
തിരുവനന്തപുരം= സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്ക് മുണ്ടശ്ശേരി സാംസ്കാരിക പഠനകേന്ദ്രം ഏർപ്പെടുത്തിയ 2022 - ലെ മുണ്ടശ്ശേരി പുരസ്കാരത്തിന് ഡോക്ടർ എം ലീലാവതി അർഹയായി. യുക്തിചിന്തയും ശാസ്ത്രാവബോധവും പ്രതിഫലിപ്പിക്കുന്ന വൈജ്ഞാനിക സാഹിത്യരചനക്ക് യുവ എഴുത്തുകാർക്ക് നൽകുന്ന പുരസ്കാരത്തിന് ഡോക്ടർ അഖിലയും അർഹയായി.
@@@@@@
കോഴിക്കോട് കുന്ദമംഗലം= നന്മയുടെ കരങ്ങൾ നീട്ടി പ്രവാസി അയ്യൂബ്. പ്രവാസി മലയാളിയുടെ തണലിൽ 10 കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലമായി. വീട് വെക്കാൻ സ്ഥലമില്ലാതെ കഷ്ടപ്പെടുന്ന ഒരു സ്ത്രീ ദിവസവും വീട്ടിൽ വന്ന് വിഷമങ്ങൾ പറയുമായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ അയ്യൂബ് ഇതേപോലെയുള്ള പത്തു കുടുംബങ്ങളെ കണ്ടെത്തി തന്റെ സ്ഥലം ഇവർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.
@@@@@@
കോഴിക്കോട്= വ്യവസായി എം.എ. യൂസഫലിയുടെ ജീവചരിത്രം ഗ്രാഫിക് നോവലായി വരച്ച് വിദ്യാർത്ഥിയായ റോഷ്നാ മുഹമ്മദ് ദിലീഫ് ലോക റെക്കോഡിലേക്ക്. അടുത്തമാസം നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 430 മീറ്റർ നീളത്തിലുള്ള കാൻവാസിൽ പകർത്തിയ നോവൽ പ്രദർശിപ്പിക്കും. ഇതോടെ ഗിന്നസ്ബുക്ക്‌ റെക്കോഡ്സ്വന്തമാവുമെന്ന് റോഷ്ന.
@@@@@@
കോഴിക്കോട്= കടലിനടിയിലൂടെ നടന്ന് കടൽ കാഴ്ചകൾ കാണാൻ അവസരമൊരുക്കി അണ്ടർവാട്ടർ ടണൽ അക്വേറിയമായ മിറാക്കോളോ- ദി വിസ്പറിങ്സീ എക്സ്പോ കോഴിക്കോട് തുടങ്ങി. ഗ്ലാസ് തുരങ്കത്തിലൂടെ നടന്ന് കടലിന്നടിയിലെ അത്ഭുത കാഴ്ചകളും പതിനായിരത്തിലേറെ മത്സ്യങ്ങളെയും കടൽ ജീവികളെയും എക്സ്പോയിൽ കാണാനാവും.
@@@@@@
ബോംബെ= വിവാഹിതയോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകി ല്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബത്തിനുവേണ്ടി വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് വീട്ടുജോലിക്കാരിയുടെ തൊഴിലുമായി താരതമ്യപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
@@@@@@
തിരുവനന്തപുരം = റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകൾ പേരു മാറ്റി. ഇനി സഹയോഗ് എന്നറിയപ്പെടും. ഈ പേരു മാറ്റം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാ ക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കലിന്റെ ഭാഗമാണ് ഈ നീക്കമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
@@@@@@
ജനീവ= കഴിഞ്ഞവർഷം ലോകത്ത് 1.06 കോടിപ്പേർക്ക് ക്ഷയരോഗം ബാധിച്ചെന്ന്‌ ലോകാരോഗ്യ സംഘടന. മരുന്നിനെ മറികടക്കുന്ന ക്ഷയരോഗ ബാധയുടെ എണ്ണത്തിലും മൂന്ന് ശതമാനം വർദ്ധനയുണ്ടായി. ഇത്തരത്തിലുള്ള നാലര ലക്ഷം കേസുകളാണ് 2021 റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലും 21. 4 ലക്ഷത്തിലധികം പേർക്ക് ക്ഷയരോഗം സ്ഥിരീകരിച്ചു.
@@@@@@
പ്രിയരേ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കട്ടെ. ഈ ആഴ്ചയിലെ വാരാന്ത്യത്തിന് ഇവിടെ വിടപറയട്ടെ. അടുത്താഴ്ച്ച പുതിയ വാർത്തകളുമായി എത്താം..

ശോഭ മാടക്കുനി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍