Hot Posts

6/recent/ticker-posts

നിങ്ങൾ പരാതി പറഞ്ഞു കൊണ്ടിരിക്കാറുണ്ടോ....?

നീലാംബരീയം
കഴിഞ്ഞയാഴ്ച്ച പോസിറ്റീവ് ചിന്താഗതിയാണ് നമ്മുടെ വിജയത്തിന് ആധാരം എന്നു പറഞ്ഞു.അതെങ്ങിനെ ഉണ്ടാക്കാം. ആദ്യമായി നമ്മുടെ കാഴ്ച്ചപ്പാട് മാറ്റുക. ഏതു കാര്യത്തിനും രണ്ടു വശങ്ങൾ ഉണ്ട്. ഒരാൾ ചെയ്ത ഒരു കാര്യത്തിലെ തെറ്റ് കണ്ടുപിടിക്കുന്നതിനു പകരം, അങ്ങിനെ അയാൾ ചെയ്യാനുള്ള കാരണം എന്താണ്,ആ സന്ദർഭത്തിൽ നാം എന്തു ചെയ്യുമായിരുന്നു എന്നാലോചിക്കുക. നമ്മുടെ ശരി അല്ല വേറൊരാളുടേത് എന്ന് മനസ്സിലാക്കുക.

കുറ്റപ്പെടുത്തുന്നത് നിർത്തുക. എത്ര നന്നായി ഒരു കാര്യം ചെയ്താലും അതിലെ തെറ്റു കണ്ടുപിടിക്കുന്നവർ, നമ്മുടെ മാത്രമല്ല സ്വന്തം ജീവിതത്തിലെയും ഊര്ജ്ജം ചോർത്തിക്കളയും . ഇങ്ങനെ ഉള്ളവരെ പെസിമിസ്റ്റ്സ് എന്നു വിളിക്കും. ഇതു വായിച്ചപ്പോൾ പലർക്കും തോന്നിയിട്ടുണ്ടാവും, ഏയ് ഞാൻ ആ ടൈപ്പല്ല എന്നു. എങ്കിൽ താഴെ കാണുന്ന വരികളിൽ നിങ്ങളെ നിങ്ങൾ തിരയുക.
1. ഒരു വിഷമവും ഇല്ലാത്ത സമയത്തു നിങ്ങൾ സന്തോഷവാനാണോ?
2. നിങ്ങൾ പരാതി പറഞ്ഞു കൊണ്ടിരിക്കാറുണ്ടോ?
3. സന്ധ്യാസമയത്ത് നിങ്ങൾ ചെറിയ പ്രകാശം ആണോ ഇരുട്ടാണോ ശ്രദ്ധിക്കുന്നത്?
4. എനിക്ക് മാത്രം എന്താണിങ്ങനെ എന്നു ചിന്തിക്കാറുണ്ടോ, അതോ മറ്റു പലർക്കും ഉള്ള ദുഃഖങ്ങൾ നോക്കുമ്പോൾ എന്റേതു നിസ്സാരം എന്നു ചിന്തിക്കാറുണ്ടോ?
5. ചിന്തകൾ നിങ്ങളുടെ ഉറക്കം കളയുന്നുവോ?
6. ഒരു ചെറിയ അസുഖം വലിയ രോഗത്തിന്റെ തുടക്കം എന്നു വിഷമിക്കുമോ?
7. എല്ലാത്തിനും അവസാനം മോശമാകും എന്നു ചിന്തിക്കാറുണ്ടോ?
8. അനുഗ്രഹങ്ങളപ്പറ്റിയാണോ നിരാശകളെപ്പറ്റിയാണോ നിങ്ങൾ കൂടുതൽ ആലോചിക്കുക?
9. പരാജയത്തിൽ ,ഒരു പ്രാവശ്യം കൂടി ചെയ്താൽ വിജയം ആവും എന്നു ചിന്തിക്കാറുണ്ടോ?.
ഇതിന്റെ ഉത്തരങ്ങളിൽ നിന്നും നിങ്ങളെ ഒന്നു അറിയുക.....
ശുഭദിനം...

സുമ ശങ്കർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

  1. നന്നായി വിഷയം അവതരിപ്പിച്ചു...നമ്മുടെ ശീലങ്ങളിൽ നിന്നും നമുക്ക് നമ്മളെ തിരിച്ചറിയാനും നമ്മുടെ കുറവുകൾ തിരുത്തി മുന്നോട്ട് പോകാനും സാധിക്കും...നമ്മൾ ആദ്യം നമ്മളെ തന്നെ നിരീക്ഷിക്കണം.. പഠിക്കണം...സന്തോഷം സുമ...

    മറുപടിഇല്ലാതാക്കൂ