Hot Posts

6/recent/ticker-posts

ഓം പ്രകേഷ് പുരി.

ഓംപുരി
ധാരാളം ബോളിവുഡ് ഹോളിവുഡ് ബ്രിട്ടിഷ് സിനിമകളിൽ അഭിനയിച്ച നടനാണ് ഓം പ്രകേഷ് പുരി.അഭിനയ മികവ്കൊണ്ട് ചലച്ചിത്ര രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു അദ്ദേഹം.

ഹരിയാനയിലെ അംബാലയിൽ പഞ്ചാബി കുടുംബത്തിൽ 1950, ഒക്ടോബർ 18 ന് ജനനം...ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പഠനവും ആ അനുഭവങ്ങളുമെല്ലാം അഭിനയ ജീവിതത്തിൽ അദ്ദേഹത്തിന് ഏറെ പ്രയോജനമായി.
നാടകവേദിയിൽ നിന്നാണ് ഓംപുരിയും ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.
1972 ൽ ഘഷിറാം കോട്‌വാൾ എന്ന മറാഠി ചിത്രത്തിലൂടെ സിനിമാ ജീവിതത്തിലേക്കുള്ള അരങ്ങേറ്റം...
ബോളിവുഡിന് പുറമേ പഞ്ചാബി, കന്നട, തെലുങ്ക്, ബംഗാളി, മലയാളം ചിത്രങ്ങളിലും വേഷമിട്ട ഓം പുരി ബ്രിട്ടീഷ് സിനിമകളിലും ഹാസ്യമുൾപ്പെടെ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചിരുന്നു. വിജയ് ടെണ്ടുല്ക്കർ തിരക്കഥ എഴുതിയ മിക്ക സിനിമകളിലും അഭിനയിച്ചത് ശ്രദ്ധേയ വേഷങ്ങളിലും.
നിരവധി ഓസ്കർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ റിച്ചാർഡ് ആറ്റൻബെറോയുടെ ചിത്രമായ ഗാന്ധിയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സദ്ഗതി, മിർച്ച് മസാല. ധാരാവി, അർദ് സത്യ എന്നിവ അദ്ദേഹത്തിന്റെ എടുത്ത് പറയാവുന്ന ചിത്രങ്ങളിൽ ചിലതാണ്.
ബ്രിട്ടീഷ് ടിവി പരമ്പരകളിലും ഓംപുരി അഭിനയിച്ചു. അതിൽ, ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ബ്രിട്ടീഷ് ടെലിവിഷന് പരമ്പരയാണ് അദ്ദേഹം അഭിനയിച്ച ദ ജുവല് ഇന് ദ ക്രൌണ്.
പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു. ഒരുപാട് കലാമൂല്യമുള്ള സിനിമകളിൽ തന്റെ കഴിവ് തെളിയിച്ച നടനെ 1990 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ്, മികച്ച നടനുള്ള നാഷണൽ അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഓം പുരിയുടെ ജീവിതകഥയായ ‘ഓം പുരി-അൺലൈക്‌ലി ഹീറോ’ എന്ന പുസ്തകം രചിച്ചത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന നന്ദിതയാണ്. പിന്നീട് അവർ വിവാഹബന്ധം ഉപേക്ഷിച്ചു.
2016 ജനുവരി 6 ന്, ഓം പ്രകേഷ് പുരി അന്തരിച്ചു . ഇന്ത്യൻ സിനിമകൾ ഉൾപ്പെടെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും വ്യക്തിമുദ്ര ചാർത്തിയ നടന് മുഖക്കുറിയുടെ പ്രണാമം...

സുബി സാജൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍