Hot Posts

6/recent/ticker-posts

എന്താണ് ശരിക്കുള്ള വിദ്യാഭ്യാസം.

വിജയമന്ത്രം
വിദ്യാഭ്യാസം നമ്മുടെ ചിന്താഗതിയെ മാറ്റുന്നു എന്നു പറഞ്ഞു. എന്താണ് ശരിക്കുള്ള വിദ്യാഭ്യാസം. ബുദ്ധിപരമായ വിദ്യ നമ്മുടെ തലച്ചോറിൽ എത്തുമ്പോൾ മൂല്യാധിഷ്ടിത വിദ്യ നമ്മുടെ ഹൃദയത്തിൽ ആണ് പ്രവർത്തിക്കുന്നത്. ബുദ്ധിപരമായ വിദ്യ അഭ്യസിച്ചാലും, ഹൃദയം അപകടകരമായ നിലയിൽ ചിന്തിക്കാം.അതിനു moral and ethical literacy അത്യാവശ്യം നേടണം. ദയ, സത്യസന്ധത, ധൈര്യം, സഹിഷ്ണുത, ഉത്തരവാദിത്തം, ലക്ഷ്യബോധം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതാവണം വിദ്യാഭ്യാസം.

വിവരം ഉണ്ടെന്നത് ശക്തി ആണെന്ന് നാം കരുതുന്നു. എന്നാൽ വിവരം നേടുക എന്നാൽ വെറും അറിവുകൾ ഉണ്ടാവുക എന്നാണ്. അതിനെ പ്രാവർത്തികമാക്കുമ്പോൾ ആണ് അത് ശക്തി ആവുക. ശക്തി ,അച്ചടക്കം തുടങ്ങിയ ഗുണങ്ങൾ ഉണ്ടാകുന്നതും നല്ല കേൾവിക്കാരൻ ആകുന്നതും, അറിയുവാനുള്ള ആഗ്രഹവും ആണ് വിദ്യ എന്നത്. പഠിച്ച മേഖലകളിൽ ഉന്നത സ്ഥാനത്തു എത്തുവാൻ ഈ മൂല്യങ്ങൾ നമ്മെ സഹായിക്കുന്നു. പഠിച്ചു റാങ്ക് വാങ്ങുന്നവരെക്കാളും ജീവിതത്തിൽ വിജയിക്കുന്നത് ഇവർ തന്നെ എന്നു നിസ്സംശയം പറയാം.
പഞ്ചേന്ദ്രിയങ്ങൾ ആണ് നമുക്കെല്ലാം ഉള്ളത്.പക്ഷെ വിജയികൾക്ക് ആറാം ഇന്ദ്രിയം ഉണ്ട്.അതാണ് വിവേചന ബുദ്ധി.വിദ്യയെ വിവേചനബുദ്ധിയോടെ (common sense) പ്രവർത്തിയിൽ ആക്കുമ്പോൾ അതു വിജയം ആവുന്നു. നമ്മുടെ ശരീരത്തിന് ആഹാരം വേണ്ടതുപോലെ,നമ്മുടെ മനസ്സിന് നല്ല ചിന്തകൾ വേണം.
നമ്മളെ നമ്മൾ ഉയർന്ന നിലയിൽ സ്വയം പ്രതിഷ്ഠിക്കുക.(self esteem) . എന്റെ ജീവിതം ആണ്, എനിക്കിഷ്ടമുള്ളതുപോലെ ഞാൻ പ്രവർത്തിക്കും എന്നു ചിന്തിക്കുന്നവർ അറിയുക, നാം ഒരു സമൂഹത്തിൽ ആണ് ജീവിക്കുന്നതെന്ന്. കൊടുക്കൽ വാങ്ങലുകൾ ആണ് ജീവിതം.....

സുമ ശങ്കർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍