സ്വപ്‌നങ്ങൾ നിങ്ങളിലേക്ക് വന്നു ചേരും മുൻപ് സ്വപ്നങ്ങളെ കൈപ്പിടിയിലാക്കുക. സ്വപ്നം എന്ന വാക്ക് കൊണ്ട് ഒരു ലോക ജനതയെ മൊത്തം സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ:എ പി ജെ അബ്ദുൽകലാം.
തമിഴ് നാട്ടിലെ രമേശ്വരത്തു ഒരു സാധാരണ മുസ്ലീം കുടുംബത്തു 1931ഒക്ടോബർ 15ന് ജൈനു ലാബ്ദീന്റെയും ആയിഷമ്മയുടെയും ഇളയ പുത്രനായി ജനനം. അഞ്ചു സഹോദരൻ മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. ബാല്യം അത്ര അർഭാടമല്ലായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോഴെ പത്രവിതരണം നടത്തിയിരുന്നു. പഠനസമയത്തു അത്ര മികച്ച വിദ്യാർത്ഥി ഒന്നും അല്ലായിരുന്ന അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും ആണ് അദ്ദേഹത്തെ ഉന്നതിയിലേക്ക് എത്തിച്ചത്.
പഠനസമയത്ത് ഒരു പൈലറ്റ് ആകാൻ ആയിരുന്നു അദ്ദേഹത്തിന് ആഗ്രഹം. സ്കൂൾ കാലഘട്ടത്തിനു ശേഷം അദ്ദേഹം തിരഞ്ഞെടുത്തതും ഫിസിക്സും എയറോ സ്‌പേസ് എഞ്ചിനിയറിങ്ങും ആണ്. അന്നത്തെ ശാസ്ത്രഞ്ജൻ ആയ വിക്രം സാരഭായിയുടെ മനസ്സിൽ ഇടം നേടിയ അദ്ദേഹം isro യുടെ തലപ്പത്തു എത്തി.
തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റയും ബാലിസ്റ്റിക് മിസൈലിന്റെയും വികസനത്തിനും കലാം വിലപ്പെട്ട സംഭവനകളാണ് നൽകിയത്. ഇന്ത്യയുടെ ആണവപരീക്ഷണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
ഇന്ത്യയുടെ ഭാവിയെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്ന അദ്ദേഹം 2020 തോടെ ഇന്ത്യയെ വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള എല്ലാ മാർഗദർശ്ശനങ്ങളും 'ഇന്ത്യ 2020' എന്ന തന്റെ പുസ്തകത്തിൽ അവതരിപ്പിച്ചു. അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു.വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ചു അവിടുത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രയോജനം നൽകുന്നവയായിരുന്നു. തന്റെ ഇമെയിൽ എപ്പോഴും വിദ്യാർത്ഥികൾക്കും ജനങ്ങൾക്കുമായി സജീവമായിരുന്നു.
1980 ജൂലൈ 17ന് രോഹിണി എന്ന കൃത്രിമഉപഗ്രഹത്തെ അദ്ദേഹം വിജയകരമായി ഭ്രമണ പഥത്തിൽ എത്തിച്ചു. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്ന ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
സ്വപ്നം കണ്ടതൊക്കെ പ്രവർത്തിയിലൂടെ കാണിച്ചു തന്ന് മാറ്റമെന്നത് ജീവിതത്തിലൂടെ തെളിയിച്ചു തന്നു സ്വന്തം ജീവിതം തന്നെ സന്ദേശമാക്കിയ അദ്ദേഹത്തിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. ജീവിതത്തിൽ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേണം. എങ്കിൽ മാത്രമേ വിജയം നേടുമ്പോൾ അത് ആസ്വദിക്കുവാൻ പറ്റുകയുള്ളു എന്നു അദ്ദേഹം പഠിപ്പിച്ചു തന്നു. യുവാക്കളുംകുട്ടികളുമാണ് ആണ് ഇന്ത്യയുടെ കരുത്തു എന്ന് അദ്ദേഹം നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരുന്നു.
മികച്ചൊരാധ്യാപകനായിരുന്ന, രാഷ്ട്രത്തിനായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച, ലോക ജനതയെ മൊത്തം സ്വപ്നം കാണാൻ പഠിപ്പിച്ച ഇന്ത്യയുടെ മിസ്സൽമാന്റെ ജന്മദിനം ലോകവിദ്യാർത്ഥി ദിനമായി ആചരിക്കൻ എന്തുകൊണ്ടും ഉചിതം തന്നെയാണ്.
2015 ജൂലൈ 27ന് തന്റെ 84ആം വയസ്സിൽ ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
"വിജയിയുടെ കഥകൾ വായിക്കരുത്. അതിൽ നിന്നും നിങ്ങൾക്ക് സന്ദേശം മാത്രമേ ലഭിക്കുകയുള്ളു. പരാജിതരുടെ കഥകൾ വായിക്കുക. നിങ്ങൾക്ക് വിജയിക്കുവാനുള്ള പ്രചോദനമാകും."
അദ്ദേഹത്തിന് മുഖക്കുറിയുടെ പ്രണാമം.
0 അഭിപ്രായങ്ങള്‍