Hot Posts

6/recent/ticker-posts

ഞൊട്ടാഞൊടിയൻ

 

നീലാംബരീയം

ഞൊട്ടാഞൊടിയൻ

ഞൊട്ടാ ഞൊടിയൻ എന്ന ചെടിയെക്കുറിച്ച് എന്നെപ്പോലുള്ള പഴയ തലമുറക്ക് ഗൃഹാതുരയാർന്ന ഓർമ്മകളാണുള്ളത് .ഈ ചെടി അടർത്തിയെടുത്ത് നെറ്റിയിൽ ഇടിച്ചു പൊട്ടിച്ച് ശബ്ദമുണ്ടാക്കാത്തവർ ആരെങ്കിലുമുണ്ടോ ? ഇപ്പോഴത്തെ പുതുതലമുറ ഈ ചെടിയെക്കുറിച്ച് തികച്ചും അജ്ഞരായിരിക്കാം ..

പാഴ്ച്ചെടിയുടെ പട്ടികയിൽ നാം എഴുതിത്തള്ളിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. ഖത്തറിൽ 10 എണ്ണത്തിൻ്റെ ഒരു പാക്കറ്റിന് ഒമ്പത് റിയാലാണ് വില.ഇതിന് തേങ്ങക്കുള്ള തിനേക്കാൾ വിലയുണ്ട്.തെക്കൻ കേരളത്തിൽ ഞൊട്ടാ ഞൊടിയൻ എന്നു വിളിക്കുന്ന ഈ ചെടിക്ക് കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിൽ പലതരം പേരുണ്ട് .മൊട്ടാബ്ലി, മുട്ടാംബ്ളിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ അറിയപ്പെടുന്നു. ഈ പഴത്തിൻ്റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. ഇംഗ്ലീഷിൽ ഗോൾഡൻ ബെറി എന്നു പറയുന്നു . പുത്തരിച്ചുണ്ടപോലെ കാണപ്പെടുന്ന ഈ പഴം വഴുതിനയുടെ കുടുംബത്തിൽ പെട്ടതാണ് .

മഴക്കാലത്താണ് ഈ ചെടി മുളക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും.ഇതിൻ്റ് പച്ച കായ്ക്ക് ചവർപ്പാണ് .പഴുത്താൽ പുളി കലർന്ന മധുരമുള്ള രുചിയാണ് .വേനൽക്കാലത്ത് ഈ ചെടി ഉണങ്ങിപ്പോകുന്നു .മലയാളികളിൽ ഭൂരിപക്ഷത്തിനും ഇതിൻ്റ് സാമ്പത്തിക, ഔഷധ സാധ്യതകൾ ഇപ്പോഴും അജ്ഞാതമാണ്. കർഷകർ തീർച്ചയായും ഇതിൻ്റെ ഉപയോഗം അറിഞ്ഞിരിക്കേണ്ടതാണ്.

നീലാംബരീയം

ഒരു പാട് ഔഷധ ഗുണങ്ങൾ ഈ പഴത്തിനുണ്ട് .ഈ ചെടിയുടെ ഉപയോഗം ആയുർവേദത്തിൽ വ്യക്തമായി പറയുന്നു. പുരാതന കാലം മുതൽ ഔഷധ നിർമ്മാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട് .

ജീവകം എ, സി, ആൻ്റി ഓക്സിഡൻ്റുകൾ ഇവ പഴത്തിൽ അടങ്ങിയിരിക്കുന്നു .രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.ഹൃദയാരോഗ്യമേകാനും, ഇതിലടങ്ങിയ പോളിഫിനോളുകൾ വിവിധയിനം അർബുദങ്ങൾ വരാനുള്ള സാധ്യതയേയും വ്യാപനത്തേയും തടയുന്നു.കൂടാതെ സന്ധിവാതം, ഗൗട്ട്സ്, പൊണ്ണത്തടി നിയന്ത്രിക്കൽ എന്നിവക്കെല്ലാം ഈ പഴം ശമനമുണ്ടാക്കുന്നു .പ്രമേഹരോഗികൾക്കും, പ്രമേഹം ഉണ്ടാകുവാൻ സാധ്യതയുള്ളവർക്കും ഏറെ നല്ലതാണ്.

അൽഷിമേഴ്സ് ,പാർക്കിൻസൺസ് ,ഡിമൻഷ്യ ,അംനീഷ്യ മുതലായവ വരാനുള്ള സാധ്യത കുറക്കും. തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഈ പഴത്തിലെ പോഷകങ്ങൾക്കു കഴിയും. കർക്കിടക കഞ്ഞിക്കും ഇത് ഉപയോഗിക്കുന്നു .കുട്ടികളിലെ ത്വക് രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണിതെന്ന് ആയുർവേദം പറയുന്നു .ശരീരവളർച്ചക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും ,മൂത്രതടസത്തിനുംവരെ ഈ പഴം ഉപയോഗിക്കുന്നു .അതിനാൽ കായിക താരങ്ങൾ ഹെൽത്ത്‌ സപ്ലിമെൻ്റായും ഉപയോഗിക്കുന്നുണ്ട് .ഇനി നമ്മുടെ തൊടിയിൽ ഈ ചെടികൾ കാണുമ്പോൾ നശിപ്പിച്ചു കളയരുത് കേട്ടോ!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

  1. മനോഹരമായ അവതരണം ജയാ..അറിവുകൾ..ഗൃഹാതുരത ഒക്കെ സമ്മാനിച്ചു..ആശംസകൾ നീലാംബരീയം

    മറുപടിഇല്ലാതാക്കൂ
  2. നല്ല അറിവുകളേകി....
    നന്നായി അവതരണം
    ഇഷ്ടം... ആശംസകൾ

    മറുപടിഇല്ലാതാക്കൂ