സമ്പന്നതയുടെ ഔന്നത്യത്തിൽ നിന്നു സാധാരണ മനുഷ്യൻ്റെ പ്രാരബ്ധങ്ങളിലേക്ക് വളർന്നു ചുരുങ്ങിയ ഒരു വലിയ മനുഷ്യനെയാണ് ഇന്നത്തെ മുഖക്കുറിയിലൂടെ പരിചയപ്പെടുന്നത് എസ്.വരദരാജൻ നായർ....
ദിവാൻ്റെ പുത്രനായി പിറന്നു സ്വാതന്ത്ര്യ സമര സേനാനിയായി വളർന്ന ജനാധിപത്യ ബോധത്തിൻ്റെ ഉടമ, ജാതി-മത കുടുംബതാത്പര്യങ്ങളെ മാറ്റിനിർത്തിയ വ്യക്തി. ഇദ്ദേഹം കൊച്ചി നാട്ടുരാജ്യത്തിലെ ദിവാനായിരുന്ന പെരുങ്കാവൂർ രാജഗോപാലാചാരിയുടെ മകനായി 1914 ഒക്ടോബർ 28ന് തിരുവനന്തപുരത്തു ജനിച്ചു.
ബിരുദധാരിയായ വരദരാജൻ നായർ വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി.1942 ൽ അദ്ദേഹം കോൺഗ്രസ്സിൽ ചേർന്നു.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട്, കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയൻ, തുടങ്ങിയ കോൺഗ്രസ്സിൻ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
1947-48 കാലത്ത് തിരുവനന്തപുരം മേയറായി മത്സരിച്ചു വിജയിച്ചു.1978 മുതൽ അദ്ദേഹം കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തു കോൺഗ്രസ്സിനോട് ചേർന്നു തൻ്റെ ദൗത്യം നിറവേറ്റി. പി.കെ.വാസുദേവൻ നായരുടെ മന്ത്രിസഭയിൽ സംസ്ഥാന ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ശോഭിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. വിളപ്പിൽ മണ്ഡലത്തിൽ നിന്നും 4ാം നിയമസഭയിലേക്ക് അദ്ദേഹം ആദ്യമായി തിരഞ്ഞെടക്കപ്പെട്ടു. അതിനു ശേഷം 5 ആം നിയമസഭയിലേക്കും തുടർച്ചയായി തെരഞ്ഞെടത്തു. ഇതിൽ നിന്നു തന്നെ അദ്ദേഹത്തിനു ജനങ്ങളിൽ എത്ര മാത്രം സ്വാധീനമുണ്ടായിരുന്നു എന്നു നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.പാവങ്ങളെ സംരക്ഷിക്കാൻ സദാ ബദ്ധശ്രദ്ധനായിരുന്നു വരദരാജൻ നായർ.
കറകളഞ്ഞ യഥാർത്ഥ കോൺഗ്രസ്സുകാരനായ അദ്ദേഹം ഡി.സി.സി.പ്രസിഡണ്ട്, കെ.പി.സി.സി.പ്രസിഡണ്ട്
ഐ.എൻ.ടി.യു.സി അധ്യക്ഷൻ KSRTC വർക്കേഴ്സ് യൂനിയൻ എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൻ്റെ നാടിനും കോൺഗ്രസ്സിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പരിത്യാഗി.. .ഇൻ്റർനേഷണൽ ലേബർ ഓർഗനൈസേഷൻ ജനീവയിൽ വെച്ചു നടത്തിയ ലോക തൊഴിലാളി കോൺഫ്രൻസിൽ ഇന്ത്യൻ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.
സത്യസന്ധതയും, സൽപ്പേരും കൈമുതലാക്കിയ വരദരാജൻ നായർ മരണം വരെ കോൺഗ്രസ്സായി തന്നെ ജീവിതമനുഷ്ഠിച്ചു. അവിഭക്ത നെടുമങ്ങാട്, നേമം മേഖലകളിലെ വിദൂര ഗ്രാമങ്ങളിലേക്ക് ജനായത്ത ഭരണത്തിൻ്റെ പ്രകാശ ചൈതന്യങ്ങൾ പകർന്നു ജനങ്ങളിലേക്കെത്തിച്ച നിഷ്കാമ കർമ്മിയായ ജനപ്രതിനിധി എന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാം.
ജീവിത പങ്കാളി കമലമ്മ. അദ്ദേഹത്തിൻ്റെ മകൻ കെ.പി.സി.സി.എക്സിക്യൂട്ടീവ് അംഗമായ അഡ്വക്കേറ്റ് പ്രതാപചന്ദ്രൻ. അഛനെപ്പോലെ നിരാലംബരെ ചേർത്തു നിർത്തി സഹായങ്ങൾ ചെയ്തു വരുന്നു. കാൻസർ രോഗികൾക്ക് ചികിൽസാ സഹായം നൽകി അദ്ദേഹവും പാവങ്ങളുടെ പടത്തലവനായി നേതൃനിരയിൽ കഴിയുന്നു.
തിരുവനന്തപുരം നഗരത്തിൽ 1949 മുതൽ 56 കാലയളവു വരെ തൻ്റേടത്തോടെ കോൺഗ്രസ്സിൽ നിലയുറപ്പിച്ച എസ് വരദരാജൻ നായർ 1989 ഒക്ടോബർ 14 നു ഈ ലോകത്തോടു വിടപറഞ്ഞു. അദ്ദേഹത്തിൻ്റെ ഓർമ്മ ദിനത്തിൽ സാദരം പ്രണാമങ്ങളോടെ....
0 അഭിപ്രായങ്ങള്‍