Hot Posts

6/recent/ticker-posts

മണിത്തക്കാളി.

മണിത്തക്കാളി
ആധുനിക ശാസ്ത്രം വളരുന്നതിനു മുൻപും ആരോഗ്യകരമായ ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു. പണ്ടത്തെ തലമുറക്കറിയാവുന്നതുപോലെ ചെടികളുടെ ഔഷധ ഗുണങ്ങൾ ഇപ്പോഴുള്ള തലമുറക്ക് അറിഞ്ഞുകൂട . വേലിയിറമ്പിലും, തൊടിയിലുമെല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ വെറും കാട്ടുചെടികളായി നാം തള്ളിക്കളയുന്നവ പലതും രോഗം മാറാനും, രോഗം വരാതിരിക്കുവാനും സഹായിക്കുന്നവയാണ് . ഇന്ന് മണിത്തക്കാളിയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് .

മണിത്തക്കാളി
കേരളത്തിൽ പ്രാദേശികമായി മുളകു തക്കാളി, കരിന്തക്കാളി എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഫലം മണമുള്ളതിനാൽ തമിഴർ ഇതിനെ മണത്തക്കാളി എന്നും വിളിക്കുന്നു. Black night shade എന്ന് ഇംഗ്ലീഷിലും ,കാകമച്ചി എന്ന് സംസ്കൃതത്തിലും ഇതിനെ പറയുന്നു .

മണിത്തക്കാളി പ്രകൃതി തന്ന മരുന്നാണ് . സമൂലം ഔഷധ ഗുണമുള്ളതാണ് ഈ ചെടി. ത്രിദോഷ ശമനത്തിന് ഉപയോഗിക്കുന്നു. ഹൃദ്രോഗത്തിന് വളരെ ഉത്തമമാണ്. മഞ്ഞപ്പിത്തം ,വാതരോഗങ്ങൾ, ചർമ്മ രോഗങ്ങൾ എന്നിവയ്ക്ക് ഒരു പ്രതിവിധിയായി ഉപയോഗിക്കുന്നു . ആയുർവേദ, പ്രകൃതിചികിത്സകളിൽ ഉപയോഗിക്കുന്നുണ്ട്. ആൻ്റീ ബാക്ടീരിയൽ ഗുണമുള്ളതിനാൽ ബാക്ടീരിയൽ സംബന്ധമായ പല രോഗങ്ങളും തടയുവാൻ സഹായിക്കും.

തീർന്നില്ല ഈ ചെടിയുടെ ഗുണങ്ങൾ. നല്ലൊരു വേദനാസംഹാരിയാണ്. ശരീരത്തിലുണ്ടാകുന്ന തിണർപ്പും, നീരുമെല്ലാം തടയാൻ സഹായിക്കുന്നു. തൊണ്ടവേദനക്കും, മൗത്ത് അൾസർ പോലുള്ള രോഗങ്ങൾക്കും നല്ലൊരു ഔഷധിയാണ് .
ചെറിയ തക്കാളിയോട് സാമ്യമുള്ളതും പഴുത്താൽ ചുവപ്പും കറുപ്പും നിറത്തിലെ കായ്ഫലം കാണുന്ന ഇതിൻ്റെ ഫലത്തിന് കയ്പ്പു കലർന്ന മധുരമാണ് . ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. കായ്കൾ ഉണക്കിയും ഉപയോഗിക്കാം.
ഇല തോരൻ വയ്ക്കാം ഇലയും ചെറിയ തണ്ടും ചേർത്ത് ചീര അരിയുന്ന പോലെ അരിഞ്ഞാണ് പാചകം ചെയ്യേണ്ടത് . കൂടാതെ മെഴുക്കുപുരട്ടി, അച്ചാർ എന്നിവ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു. വിത്തുകളാണ് പ്രധാന നടീൽ വസ്തു . കായ്കൾ പൊഴിഞ്ഞ് വീണ് തനിയെ കിളിർത്ത് വംശം നിലനിറുത്താറുണ്ട് .

ജയലക്ഷ്മി രമേശ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

5 അഭിപ്രായങ്ങള്‍