Hot Posts

6/recent/ticker-posts

ബസ്സിൽ സ്ത്രീകളെ തുറിച്ചു നോക്കിയാൽ അകത്താകും.

 

നീലാംബരീയം

നീലാംബരീയം വാരാന്ത്യപ്പതിപ്പിലേക്കു സ്വാഗതം

പേരാമ്പ്ര 👉 ഓണക്കാലമെത്തി.....ഗ്രാമങ്ങളിൽ അമ്പെയ്ത്തിന്റെ ആരവം. ഗ്രാമങ്ങളിലെ വൈകുന്നേരങ്ങളിൽ ഇപ്പോൾ പ്രായവ്യത്യാസമില്ലാതെ ഏല്ലാവരും ഒത്തുചേർന്ന് ആവേശത്തിൽ ഇളകി മറിയുകയാണ്. ആസ്വാദകരായുമുണ്ട് വലിയൊരു കൂട്ടം ചുറ്റും. ഗ്രാമപ്രദേശങ്ങളിലെ ഓണക്കാലത്തെ ഇഷ്ടമത്സരയിനമാണ് അമ്പെയ്ത്ത്.
😊
കട്ടിപ്പാറ👉 മലകളും കൂറ്റൻപാറക്കെട്ടുകളും കാട്ടരുവികളും കൊണ്ട് സമ്പന്നമായ മലയോര പഞ്ചായത്തായ കട്ടിപ്പാറയിലെ അമരാട് മലയിലുള്ള വെള്ളച്ചാട്ടങ്ങൾ യാത്രാപ്രേമികളുടെ ഹൃദയം കവരുന്നു. രണ്ടു കൈവഴിയായി ജലധാര പ്രവഹിക്കുന്ന അമരാട് വെള്ളച്ചാട്ടവും അതിന്റെ തുടർച്ചയായി രണ്ടു തട്ടിലായി പതഞ്ഞൊഴുകുന്ന നീലിത്തോട് വെള്ളച്ചാട്ടവുമാണ് അടുത്തകാലത്തായി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്.
😔
കുറ്റ്യാടി👉 പട്ടിക്കുട്ടിക്ക് ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് മൃഗാശുപത്രിയിൽ അക്രമം. ബഹളം വയ്ക്കുകയും ജനൽ ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്തെന്ന പരാതിയിൽ അച്ഛനും മകനും അറസ്റ്റിൽ. ഡോക്ടർ സ്ഥലത്തില്ലാത്തതിനാൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അടുത്തുള്ള മൃഗാശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചതായിരുന്നു അക്രമത്തിന് ഇടയാക്കിയത്.
😊
ചെന്നൈ👉 ബസ്സിൽ സ്ത്രീകളെ തുറിച്ചു നോക്കിയാൽ അകത്താകും. സ്ത്രീ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ മോട്ടോർ വാഹനനിയമം ഭേദഗതിചെയ്തു. സ്ത്രീ യാത്രക്കാർക്ക് നേരെ തുറിച്ചു നോക്കുന്നവരെ പോലീസിൽ ഏൽപ്പിക്കാൻ പുതിയ നിയമത്തിൽ വകുപ്പുണ്ട്.
😭
പേരാമ്പ്ര👉 ഒരു മാസംമുമ്പ് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ പേ വിഷബാധയ്ക്കെതിരായി വാക്സിൻ എടുത്തിട്ടും മരിച്ചു. മരണം പേ വിഷബാധയേറ്റുതന്നെയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടമ്മയുടെ മുഖത്തായിരുന്നു കടിയേറ്റത്.
😊
കൊച്ചി👉 ചെറിയ പ്രായത്തിൽ അശ്വിൻ നേരിട്ട അഗ്നിപരീക്ഷകൾ അവനെ തളർത്തിയില്ല. അച്ഛന്റെ മരണത്തോടെ അനാഥരായ ഒരു വലിയ കുടുംബത്തിന്റെ അത്താണിയാണ് ഈ പത്താം ക്ലാസുകാരൻ. അവൻ ഒറ്റയ്ക്ക് നിന്ന് പോരാടുകയാണ്. പുലർച്ചെ എഴുന്നേറ്റ് രാവിലെ എട്ടുമണി വരെ മോട്ടോർ പമ്പുകൾ നന്നാക്കും അതിനിടയിലാണ് പഠനം.
😭
തിരുവനന്തപുരം👉 മണ്ണിന്റെ മണവും പശിമയും കഥകളിലേക്ക് ആവാഹിച്ച കഥാകൃത്താണ് ചൊവ്വാഴ്ച അന്തരിച്ച എസ്.വി.വേണുഗോപൻ നായർ. ആദ്യകാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ കഥകൾ വെളിച്ചം കണ്ടത്. ആധുനികതയിലും പാരമ്പര്യവാദിയായി നിലകൊണ്ട അദ്ദേഹം എഴുതിയ കഥകൾ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു.
😭
മറ്റത്തൂർ👉 വനാതിർത്തിയിൽ ആൾതാമസമില്ലാതെ കിടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അനങ്ങാനും മുൻഭാഗം ഉയർത്താനും കഴിയാത്ത വിധത്തിലാണ് സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയത്. തുമ്പിക്കൈ ഉൾപ്പെടെ തലഭാഗം കുഴിയിലെ ടാങ്കിൽ പൂണ്ടനിലയിലായിരുന്നു.
😊
കൊച്ചി👉 ജയിൽജീവിതം സാക്ഷി, ഷാ തിരക്കഥാകൃത്തായി. തടവറയുടെ ഏകാന്തതയിൽ മനസ്സ് പൊള്ളിയ നേരങ്ങളിലാണ് അയാൾ പോസ്റ്റ് കാർഡിൽ ചെറുകവിതകളെഴുതി കൂട്ടുകാരനയക്കാൻ തുടങ്ങിയത്. ഒരിക്കൽപോലും അതിന് മറുപടി അയക്കാതിരുന്ന കൂട്ടുകാരൻ പക്ഷേ, ഒടുവിൽ അയാളെ ഞെട്ടിച്ചു. അതുവരെ എഴുതിയ കവിതകളെല്ലാം ചേർത്ത് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം കൂട്ടുകാരൻ ജയിലിൽ എത്തി സമ്മാനിച്ചനേരം അയാൾ കരഞ്ഞു. പിന്നെ ജയിലിൽകിടന്ന് കഥകളും കവിതകളും എഴുതിയ അയാൾ ഒടുവിൽ ഒരു തിരക്കഥയും എഴുതി.
😕
എറണാകുളം👉 ബസ്സുകളിലും ക്ഷേത്രങ്ങളിലുമൊക്കെ സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ കവരുന്ന തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക സംഘം കേരളത്തിൽ സജീവം. ഇത്തരത്തിലുള്ള രണ്ട് സ്ത്രീകളെ തൃപ്പൂണിത്തറ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ കോയമ്പത്തൂർ സ്വദേശികളാണ്.
😠
താനൂർ👉 ഒരു അമ്പലത്തിലെ മോഷണശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് അടുത്ത വീട്ടിൽ നാശനഷ്ടങ്ങളുണ്ടാക്കി കള്ളൻ കടന്നു കളഞ്ഞു. വീടിനു പുറത്തെ മാലിന്യങ്ങളും സോപ്പുപൊടിയും കിണറ്റിൽ എറിയുകയും, വാഷിംഗ് മെഷീൻ പമ്പ്സെറ്റ് മുതലായവ കേടു വരുത്തുകയും, മുറ്റത്ത് ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ ഒന്നാകെ മറ്റു വീടുകളിൽ ഉപേക്ഷിക്കുകയും തുടങ്ങിയ നാശനഷ്ടങ്ങളാണ് വരുത്തി വെച്ചത്.
😟
തിരുവനന്തപുരം👉 ഓണവിപണി സജീവമാകാനിരിക്കെ സംസ്ഥാനത്തെ പച്ചക്കറി വില കുതിക്കുന്നു. ഓണവിപണി മുന്നിൽകണ്ട് പച്ചക്കറി കൃഷി ഇറക്കിയ കർഷകരുടെ പ്രതീക്ഷകൾക്ക് മഴ കനത്ത തിരിച്ചടിയായി. കർണാടകയിലും തമിഴ്നാട്ടിലും അപ്രതീക്ഷിത മഴ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവും ഗണ്യമായി കുറച്ചു.
😊
തിക്കോടി👉 കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള " ശുചിത്വ സാഗരം സുന്ദരതീരം " പദ്ധതിയുടെ ബോധവൽക്കരണത്തിന് തിക്കോടിയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് സംഭരണത്തിനും ശാസ്ത്രീയമായ സംസ്കരണത്തിനും സംവിധാനം ഏർപ്പെടുത്തി.
😩
തിരുവനന്തപുരം👉 വഞ്ചിയൂരിൽ പോലീസിന് നേരെ തോക്ക് ചൂണ്ടി മോഷ്ടാക്കൾ ബൈക്കുമായി കടന്നു കളഞ്ഞു. ഇത് തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും ഇവർ തോക്ക് ചൂണ്ടി ഭയപ്പെടുത്തി.
😁
കണ്ണൂർ👉 തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഇനി എല്ലാ ജില്ലകളിലും. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി വീണ്ടും നടപ്പാക്കാൻ നിർദ്ദേശം. ഇത് പഞ്ചായത്തുകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹായത്തോടെ നടപ്പാക്കും.
😔
കീവ് 👉 സ്വാതന്ത്ര്യത്തിന്റെ ഓർമ്മയിൽ യുക്രൈൻ. റഷ്യൻ അധിനിവേശം തുടരുന്നതിനിടെ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ഓർമ്മ പുതുക്കി യുക്രെയിൻ. സ്വാതന്ത്ര്യദിനത്തിൽ റഷ്യ ആക്രമണം കടുപ്പിക്കുമെന്ന ഭീതിയിൽ രാജ്യത്ത് രണ്ട് ദിവസത്തേക്ക് ആൾക്കൂട്ടങ്ങൾ പാടില്ലെന്ന് നിർദേശം ഉണ്ട്.
😡
കൊല്ലം👉 ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സംഘത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയ സൈനികനും സഹോദരനും എ. എസ്. ഐ. യുടെ തല അടിച്ചുപൊട്ടിച്ചു.
😍
തൃശ്ശൂർ👉 കള്ളനാക്കിയതിനെതിരെ പോരാടി., വിക്ടോറിയ പോലീസ് മാപ്പ് പറഞ്ഞു. കേട്ടപാതി കള്ളനെന്നുറപ്പിച്ച ഓസ്ട്രേലിയൻ പോലീസിനെ കൊണ്ട് മാപ്പ് പറയിച്ച് മലയാളി ഡോക്ടർ. 18 വർഷമായി മെൽബണിൽ കുടുംബസമേതം താമസിക്കുന്ന ഡോ. പ്രസന്നനാണ് രണ്ടുവർഷത്തെ നിയമ പോരാട്ടത്തിലൂടെ അപമാനത്തെ മായ്ച്ചു കളഞ്ഞത്.
😠
കുന്നംകുളം👉 ഭക്ഷണത്തിൽ എലിവിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ മകൾ റിമാൻഡിൽ. സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം. ഒരു മാസത്തെ ആസൂത്രണമായിരുന്നു ഇതിനായി നടത്തിയത്. മുമ്പ് അച്ഛനെയും ഇതേ രീതിയിൽ കൊലപ്പെടുത്താനായി ശ്രമിച്ചിരുന്നു.
@@@@@
ദുബായ്👉 ഏഷ്യൻ ക്രിക്കറ്റ് പൂരം ഇന്നലെ മുതൽ. ട്വന്റി 20 ക്രിക്കറ്റിൽ സ്ഥായിയായ വൻ ശക്തികളോ ദുർബലരോ ഇല്ല. ഏതു ടീമിനും ചില ദിവസങ്ങളിൽ ഏതു വമ്പൻമാരെയും മറിച്ചിടാൻ പറ്റും. പതിനഞ്ചാമത് ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റിന് ഇന്നലെ ദുബായിൽ തുടക്കമായപ്പോൾ ഈ സത്യം ഓർത്തുകൊണ്ടാണ് ടീമുകൾ ഇറങ്ങുന്നത്.
😁
കൊച്ചി👉 " ഓ അത് പഴയപത്രമല്ലേ" എന്ന് പറഞ്ഞ് വലിച്ചെറിയാൻ വരട്ടെ. പഴയ പത്രത്തിന്റെ ഇപ്പോഴത്തെ വിലകേട്ടാൽ ഞെട്ടും കിലോഗ്രാമിന് 25 മുതൽ 30 രൂപ വരെ ഇടയ്ക്ക് 32- 33 രൂപ വരെ ഉയർന്നു. ആഗോളതലത്തിൽ കടലാസിന് അതിരൂക്ഷമായ ക്ഷാമം നേരിടുന്നതാണ് പഴയ പത്രങ്ങളെ "പൊന്നും വിലയിൽ "എത്തിച്ചത്. ആവശ്യം ലോകവ്യാപകമായി ഉയരുന്നതിനാൽ പഴയ പത്രക്കടലാസിന്റെ വില ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ.
😍
കോഴിക്കോട്👉 സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കൾക്ക് മാതൃഭൂമിയുടെ ആദരം. അശ്ലീലമില്ലാത്ത നോവലാണ് നല്ല നോവലെന്ന് പറയുന്ന വായനക്കാരെ നമ്മൾ ബഹിഷ്കരിക്കണമെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. പുറമേ എത്ര പുരോഗമനം പറഞ്ഞാലും ഉള്ളിൽ എത്ര യഥാസ്ഥിതികരാണ് നാമെന്ന് വെളിപ്പെടുത്തുന്നതാണ് അശ്ലീലത്തെക്കുറിച്ചുള്ള ഈ ഉത്കണ്ഠയെന്നും അദ്ദേഹം പറഞ്ഞു.
👍
പ്രിയരെ വാർത്തകൾ തുടർന്നുകൊണ്ടിരിക്കെ ഇയാഴ്ചത്തെ വാരാന്ത്യം ഇവിടെ അവസാനിപ്പിച്ചോട്ടെ ഞാൻ. നീലാംബരീയം സൗഹൃദങ്ങൾക്കെല്ലാവർക്കും സ്നേഹോഷ്മളമായ നല്ലൊരു സുദിനം നേർന്നുകൊണ്ട്....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍