Hot Posts

6/recent/ticker-posts

നിങ്ങളുടെ ലക്ഷ്യം എന്താണ്.....?

നീലാംബരീയം

വിജയമന്ത്രം എന്ന പേര് കേൾക്കുമ്പോൾ പലരും ചിന്തിക്കുന്നത് ഞാൻ വിജയി ആണോയെന്നായിരിക്കും. അവിടെ നമ്മൾ അറിയേണ്ടത് പരാജയങ്ങൾ ഇല്ലാത്തൊരു ജീവിതമില്ല, വിജയം നേടുക എന്നു പറഞ്ഞാൽ എല്ലായിടത്തും ജയിക്കുക എന്നതല്ല.

ജീവിതത്തിൽ എവിടെയുമെത്താതെ അലഞ്ഞു നടക്കുന്ന പലരെയും നാം ദിവസേന കണ്ടുമുട്ടുന്നു . വിധിയെ പഴിച്ചു ജീവിക്കുന്നവർ ആണവർ. അവർക്കായല്ല എന്റെ ഈ ശ്രമം. ജീവിതത്തിന് അർത്ഥവും, സന്തോഷവും കണ്ടെത്താൻ ഉള്ള ഒരു വായനയുമായി ഞാൻ സുമ, നീലാംബരീയത്തിൽ നിങ്ങൾക്കൊപ്പം..
നമ്മുടെ ജീവിതത്തിനെ ഒന്നു പ്ലാൻ ചെയ്യാം
1. നിങ്ങളുടെ ലക്ഷ്യം എന്താണ്....?
2.എങ്ങനെ നിങ്ങൾ അതിലേയ്ക്കെത്തും.....?
3.അതിനായി നിങ്ങൾ എന്തു ചെയ്യുവാൻ പോകുന്നു.....?
ആദ്യമായി സ്വയം അറിയുക.നമ്മുടെ മനോഭാവം ആണ് വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി. നമുക്ക് ചുറ്റും അവസരങ്ങൾ ഉണ്ട്. അതു തിരിച്ചറിയുക.ഓരോ പ്രശ്നങ്ങളും ഓരോ അവസരങ്ങൾക്കുള്ള വാതിലുകൾ ആണ്.
പ്രശ്നങ്ങൾ ചുമന്നു നടക്കുന്നത് ഭാരം കൂട്ടുന്നു എന്നല്ലാതെ വേറെ ഒന്നുമല്ല. മാനസിക സമ്മർദ്ദം നമ്മെ കീഴടക്കും.

സുമ ശങ്കർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍