തിരുവനന്തപുരം= "മായില്ല മലയാളം"പാഠപുസ്തകത്തിൽ തിരിച്ചെത്തി നമ്മുടെ അക്ഷരമാല. നമ്മൾ നടത്തിയ പ്രചാരണം ഫലം കണ്ടു. നിരന്തര ആവശ്യങ്ങൾക്കൊടുവിൽ മലയാളം അക്ഷരമാല അച്ചടിച്ച പാഠപുസ്തകം ഇറങ്ങി. 2013-ൽ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചപ്പോൾ പുറത്തായ അക്ഷരക്കൂട്ടങ്ങളെയാണ് ഇപ്പോൾ മലയാളം തിരിച്ചു പിടിച്ചിരിക്കുന്നത്.
@@@@@@
പെരിന്തൽമണ്ണ= രോഗിയുമായി പോയ ആംബുലൻസിന്റെ വഴി കാറുകാരൻ തടസ്സപ്പെടുത്തുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തത് രോഗിയുടെ മരണത്തിനിടയാക്കിയതായി ആക്ഷേപം. ആശുപത്രിയിൽ എത്തിച്ച രോഗി അരമണിക്കൂറിനുള്ളിൽ മരിച്ചു.
@@@@@@
ന്യൂഡൽഹി = ഏഴു പതിറ്റാണ്ടിനു ശേഷം ഇന്ത്യയിൽ ചീറ്റകൾ എത്തുമ്പോൾ ആഘോഷ വാർത്തകൾക്കൊപ്പം വന്യജീവി വിദഗ്ധർ ആശങ്കകളും പങ്കുവെക്കുന്നു. കുനോ ദേശീയോ ദ്യാനത്തിൽ തുറന്നുവിട്ട എട്ട് ചീറ്റകളിലും റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. ഇവയെ 24 മണിക്കൂറും നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു.
@@@@@@
കാഞ്ഞങ്ങാട്= മൂന്നുവർഷത്തെ കോവിഡ് കാലം കഴിഞ്ഞു. ഇനിയൊന്ന് പുറത്തിറങ്ങി മുണ്ട് മാടിക്കുത്തി സ്വതന്ത്രമായൊന്ന് നടക്കണമെന്നുണ്ട്. പക്ഷേ അതിനു പറ്റുന്നില്ല. റോഡ് നിറയെ കുഴികളും നാട്ടിലാകെ പട്ടികളും. ഇത്രയും പരിഷ്കൃത ലോകത്താണ് പട്ടിയുടെ കടിയേറ്റ് ജനങ്ങൾ മരിക്കുന്നത്. ഇത് വലിയ നാണക്കേടുണ്ടാക്കുന്നു സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു.
@@@@@@
ന്യൂഡൽഹി = പ്രധാനമന്ത്രി മോദിക്ക് പിറന്നാൾ മധുരം ആശംസാ പ്രവാഹം. നരേന്ദ്ര മോദിയുടെ 72ആം ജന്മദിനം വിപുലമായി ആഘോഷിച്ചു. ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും നേതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും.
@@@@@@
തൃശ്ശൂർ= കളിക്കാരും എഴുത്തുകാരും ചേർന്ന് ഷൂട്ടൗട്ട് പ്രകാശനം. കളിയും എഴുത്തും തൊട്ടു തൊട്ട് നിൽക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഷൂട്ടൗട്ടിന്റെ പ്രകാശനം. മലയാളത്തിലെ ആദ്യ സ്പോർട്സ് ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന രമേശൻ മുല്ലശ്ശേരിയുടെ ഷൂട്ടൗട്ട് എന്ന നോവലിന്റെ പ്രകാശന വേദിയാണ് കാൽപ്പന്ത്കളിക്കാരുടെയും എഴുത്തുകാരുടെയും സംഗമ വേദിയായത്.
@@@@@@
തിരുവനന്തപുരം = സൈക്കിൾ ഓടിക്കുന്നവർ ഹെൽമെറ്റും രാത്രികാലയാത്ര സുരക്ഷിതമാക്കാൻ റിഫ്ലക്ടീവ് ജാക്കറ്റും ഉപയോഗിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. സൈക്കിളുകൾ രാത്രി മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് അപകടങ്ങൾ കൂടുന്നുണ്ട്.
@@@@@@
തൃശൂർ = കേരളത്തിൽ രക്ഷിതാക്കൾക്ക് പാഠപുസ്തകം വരുന്നു. ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തക മായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം ആവും കേരളം.
@@@@@@
തിരുവനന്തപുരം= മകന്റെ കുടുക്കയിൽ നിന്ന് കിട്ടിയ ആ 50 രൂപ തിരുവനന്തപുരം ശ്രീവരാഗം മുടുമ്പിൽ ബി അനൂപിന് നൽകിയത് 25 കോടിയുടെ ബംബർ ഭാഗ്യം. ശനിയാഴ്ച സന്ധ്യ വരെ അനൂപിന്റെ കൈയിൽ ഉണ്ടായിരുന്നത് 450 രൂപ. ഓണം ബമ്പർ എടുക്കാൻ പണമില്ലാത്തതിനാൽ രണ്ടും കൽപ്പിച്ച് രണ്ടര വയസ്സുകാരൻ മകൻ അദ്വൈതിന്റെ കുടുക്ക പൊട്ടിച്ചു. അങ്ങനെ 500 തികച്ച് അനൂപ് അവസാനം നിമിഷം പഴവങ്ങാടിയിലെ ഭഗവതി ഏജൻസീസിലേക്ക് ഓടി. പതിവുപോലെ വലിയ പ്രതീക്ഷയില്ലാതെ ടിക്കറ്റ് എടുത്തു മടങ്ങി. ഞായറാഴ്ച ഉച്ചയോടെ ഓണം ബംബർ നറുക്കെടുത്തപ്പോൾ കുടുക്കയിൽ നിന്നുള്ള 50 രൂപയുടെ മൂല്യം കോടികളായി ഉയർന്നു.
@@@@@@
കോഴിക്കോട്= 1400 അമ്മമാർ നൽകിയ സ്നേഹ മധുരമൂറും മുലപ്പാൽ ജീവനേകിയത് അവർ കാണാത്ത 1813 കുഞ്ഞോമനകൾക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ആരംഭിച്ച മുലപ്പാൽ ബാങ്കാണ് മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് അമ്മ മധുരമേകുന്നത്. ഈ ആശുപത്രിയിൽ തന്നെ പ്രസവം കഴിഞ്ഞ അമ്മമാരും ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന മുലയൂട്ടുന്ന അമ്മമാരും ആണ് ഈ കേന്ദ്രത്തിന്റെ മികവിന് പിന്നിൽ.
@@@@@@
പേരാമ്പ്ര= മുഹമ്മദ് ഇവാന്റെ മുഖത്തെ നിലയ്ക്കാത്ത പുഞ്ചിരിക്കായി ഒരു നാട് കൈകോർത്തപ്പോൾ സ്നേഹത്തണലിൽ സ്വരൂപിക്കാനായത് 12 കോടിയോളം രൂപ. ഇതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇവാന് ചൊവ്വാഴ്ച ചികിത്സയ്ക്കുള്ള മരുന്ന് നൽകി ക്കഴിഞ്ഞു. കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കാനും സാധാരണ ജീവിതത്തിലേക്ക് നടന്നു കയറാനുള്ള മുഹമ്മദ് ഇവാന്റെ സ്വപ്നം സഫലമാകുന്നതിനായി പ്രാർത്ഥനയോടെ കഴിയുകയാണ് കുടുംബം. രണ്ടു വയസ്സായിട്ടും എഴുന്നേറ്റു നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവാൻ.
@@@@@@
കോട്ടയം= 108 വർഷം മുമ്പ് കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ വില്ലനും തെരുവുനായ. 1914 സെപ്റ്റംബർ 20നാണ് കേരളത്തിലെ ആദ്യത്തെ വാഹനാപകടമായി കരുതപ്പെടുന്ന സംഭവം. വൈക്കം ക്ഷേത്രത്തിൽ തൊഴുത് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെത്തി താമസിച്ചശേഷം തിരുവനന്തപുരത്തേക്ക് പുറപ്പെട്ട "കേരള കാളിദാസൻ "സഞ്ചരിച്ച കാറിനു കുറുകെ തെരുവുനായ ചാടി. നിയന്ത്രണം വിട്ടവണ്ടി വഴിയരികിലെ കുഴിയിൽ വീണു. മാവേലിക്കര കുറ്റീ ത്തെരുവിലായിരുന്നു സംഭവം. അന്ന് കാര്യമായ പരിക്ക് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും സെപ്റ്റംബർ 22ന് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മരിച്ചു. നെഞ്ചിനുണ്ടായ പരിക്കായിരുന്നു മരണകാരണം.
@@@@@@
കാക്കനാട്= നിയമപരമായി ഭാര്യ നിലനിൽക്കെ മറ്റൊരു വിവാഹം കഴിച്ചതിന്റെ പേരിൽ ആദ്യ ഭാര്യയുടെ പരാതിയനുസരിച്ച് നവദമ്പതിമാരായ റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടംലംഘിച്ചാണ് ഇവര് വിവാഹിതരായത്. ഇരുവരും സർവീസ് ചട്ടം ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യുന്നതെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.
@@@@@@
ചെന്നൈ = വീഡിയോ കോളിലൂടെ ഡോക്ടറുടെ ഉപദേശം കേട്ട് പ്രസവമെടുക്കാനുള്ള നേഴ്സുമാരുടെ ശ്രമം പാളി. നവജാത ശിശു മരിച്ചു. വേദന കലശലായതോടെ മൂന്ന് നേഴ്സുമാർ ചേർന്ന് പ്രസവമെടുക്കാൻ തീരുമാനിച്ചു. സ്കാൻ റിപ്പോർട്ട് പോലും പരിശോധിക്കാതെയായിരുന്നു അവരുടെ ശ്രമം. തലയ്ക്ക് പകരം ഗർഭസ്ഥശിശുവിന്റെ 2 കാലുകൾ പുറത്തേക്ക് വന്നതോടെ നേഴ്സുമാർഎന്ത് ചെയ്യണമെന്ന റിയാതെ പകച്ചു. തുടർന്ന് വീഡിയോ കോളിലൂടെ ഡോക്ടറെ വിളിച്ചു ഡോക്ടർ നൽകിയ നിർദ്ദേശപ്രകാരം നാലു മണിക്കൂർ നേരം ശ്രമിച്ചിട്ടും കുഞ്ഞിന്റെ തലപുറത്തേക്ക് വന്നില്ല.
@@@@@@
പന്തീരാങ്കാവ് = വീട്ടുജോലിക്ക് നിർത്തിയ 12 വയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹം മുഴുവൻ പൊള്ളിച്ചതിന് ഡൽഹി സ്വദേശികളായ ഡോക്ടറേയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടർ വീട്ടിലില്ലാത്ത സമയത്ത് ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉൾപ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തതായി പെൺകുട്ടി ചൈൽഡ് വെൽഫയർ കമ്മറ്റിക്കും പോലീസിനും നൽകിയ മൊഴിയിൽ പറയുന്നു.
@@@@@@
ന്യൂഡൽഹി = രാത്രിയിൽ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരിൽ പ്രമേഹം, ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് ന്യൂജേഴ്സിയിലെ റട്ജേഴ്സ് സർവ്വകലാശാലയുടെ പഠനം. രാവിലെ നേരത്തെ ഉണരുന്നവർ ഊർജ്ജത്തിനായി ശരീരത്തിലെ കൊഴുപ്പിനെയാണ് ആശ്രയിക്കുന്നതെന്ന് പഠനത്തിലുണ്ട്. എന്നാൽ രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേൽക്കുന്നവരിൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ അലിയിച്ചു കളയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല.
@@@@@@
കൊൽക്കത്ത= സ്വാതന്ത്ര്യസമരകാലത്ത് സുഭാഷ് ചന്ദ്ര ബോസും ജവഹർലാൽ നെഹ്റുവും അടക്കമുള്ള നേതാക്കളെ തടവിലിട്ട പശ്ചിമബംഗാളിലെ ആലിപ്പോർജയിൽ മ്യൂസിയമാക്കി. സ്വാതന്ത്ര്യസമരകാലത്ത് ജയിലിൽ നടന്ന സംഭവങ്ങൾ വിവരിക്കുന്ന ദൃശ്യ ശ്രാവ്യ പ്രദർശനവും കനൈലാൽ ദത്തയെപോലെയുള്ളവരുടെ വധശിക്ഷ നടപ്പാക്കിയ കഴുമരവും മ്യൂസിയത്തിൽ ഉണ്ട്.
@@@@@@
തിരുവനന്തപുരം= വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പല ഭാഗത്തും ആക്രമങ്ങൾ നടന്നു. 157 കേസുകൾ രജിസ്റ്റർ ചെയ്തു 368 പേരെ കരുതൽ തടങ്കലിലാക്കി. കൂടുതൽ സംഘർഷം നടന്ന ഈരാറ്റുപേട്ട ഉൾപ്പെട്ട കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ അറസ്റ്റ് ഉണ്ടായത്.
@@@@@@
പഴഞ്ഞി = ഞങ്ങൾ ആന പാപ്പാന്മാരാവാൻ നാടുവിടുന്നു. കത്തെഴുതി കൂട്ടുകാരന് നൽകി മൂന്ന് എട്ടാം ക്ലാസുകാർ യാത്ര പുറപ്പെട്ടു. കുഞ്ഞു മനസ്സിൽ തോന്നിയ ആന ഭ്രാന്ത് വീട്ടുകാരെയും സ്കൂൾ അധികൃതരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത് പത്തു മണിക്കൂർ. ഒടുവിൽ തെച്ചിക്കോട്ട് കാവിലെ പേരെടുത്ത ആനയ്ക്ക് സമീപത്തുനിന്ന് മൂവരെയും കണ്ടുകിട്ടി.
@@@@@@
തിരുവനന്തപുരം= ഭാഗ്യദേവതയ്ക്ക് പിന്നാലെ തൊന്തരവുകൾ ഓരോന്നായി വാതിലിൽ മുട്ടുകയാണ് ബംബർ ഭാഗ്യശാലി അനൂപിന്റെ വീട്ടിൽ. ഇത്രയും പണം കിട്ടിയതല്ലേ ഞങ്ങൾക്കും വേണം വീതം എന്ന മട്ടിൽ പരിചയക്കാർ മുതൽ അപരിചിതർ വരെ കയറിയിറങ്ങുകയാണ് ഈ വീട്ടിൽ. ശല്യക്കാർ ഒഴിഞ്ഞുപോയ ശേഷം രാത്രി വൈകി സ്വന്തം വീട്ടിൽ ഒളിച്ചുകയറേണ്ട ഗതികേടിലാണ് ഈ ഭാഗ്യശാലി.
@@@@@@
ചെന്നൈ = ആദ്യ അനൗദ്യോഗിക ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസൺ നയിച്ച ഇന്ത്യ എ ടീം ഏഴു വിക്കറ്റിന് ന്യൂസിലാൻഡ് എ ടീമിനെ തകർത്തു. 109 പന്ത് ബാക്കിനിൽക്കെയായിരുന്നു ഇന്ത്യയുടെ ജയം. വിജയത്തിലേക്ക് സിക്സർ പായിച്ചതും നായകൻ തന്നെ.
@@@@@@
പറവൂർ= ഹർത്താൽ ദിനത്തിൽ ഹെൽമെറ്റ് ധരിച്ച് ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും വൈറലായി. കല്ലേറുണ്ടായാൽ പ്രതിരോധിക്കാൻ വേണ്ടിയാണ് ഹെൽമെറ്റ് ധരിച്ച് ബസ് ഓടിച്ചത്. ഡിപ്പോയിൽ എത്തുന്നത് ഇരുചക്ര വാഹനത്തിലായിരുന്നതിനാൽ ഹെൽമെറ്റ് കൈവശം വെച്ചിരുന്നു.
@@@@@@
തിരുവനന്തപുരം= സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്നലെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. മികച്ച നടനുള്ള അവാർഡ് ബിജുമേനോനും ജോജു ജോർജ്ജും പങ്കുവെച്ചു. മികച്ച നടി രേവതിയും.
0 അഭിപ്രായങ്ങള്‍