Hot Posts

6/recent/ticker-posts

വയമ്പ്

 വയമ്പ്

നീലാംബരീയം
"തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ "
ഗാനം കേൾക്കാത്തവർ ആരുംതന്നെ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു .എന്നാൽ വയമ്പിനെക്കുറിച്ച് അറിയാവുന്നവർ അധികമുണ്ടെന്ന് തോന്നുന്നില്ല .നവജാത ശിശുക്കൾക്ക് വയമ്പും, സ്വർണവും തേനിൽ ഉരച്ചെടുത്ത് നാക്കിൽ തേച്ചു കൊടുക്കുന്ന പതിവ് കേരളത്തിൽ പലയിടങ്ങളിലുമുണ്ട് .കുഞ്ഞുങ്ങളുടെ നാക്കിലെ പൂപ്പൽ മാറ്റുന്നതിനും, സ്ഫുടമായ ഉച്ചാരണ ശേഷി ലഭിക്കുന്നതിനും വേണ്ടിയാണ് വയമ്പ് നൽകുന്നത്.
ഭാരതത്തിലെ മിക്കയിടങ്ങളിലും കൃഷി ചെയ്യുന്ന വയമ്പിന് ആയുർവേദത്തിൽ വളരെ പ്രാധാന്യമുണ്ട് .ഇതിൻ്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തീർന്നില്ല ഗുണങ്ങൾ .യൗവനം നിലനിറുത്തുവാനും, കാഴ്ച്ച ശക്തി, ശുക്ലം എന്നിവ വർദ്ധിപ്പിക്കുവാനും, ശരീരത്തിലുള്ള വിഷം നശിപ്പിക്കുവാനും വയമ്പിന് ക്ഷമതയുണ്ട് .ഞരമ്പുരോഗങ്ങളുടെ ചികിത്സക്കും, കഫ സംബന്ധമായ രോഗങ്ങൾക്കും, അപസ്മാരത്തിന് എതിരായും, ബൗദ്ധികമായ കഴിവുകൾ വർദ്ധിപ്പിക്കുവാനും ഔഷധസസ്യമായ വയമ്പ് ഉപയോഗിക്കുന്നു .
40 സെൻ്റിമീറ്റർ വരെ ഉയരം വക്കുന്ന വയമ്പിൻ്റ് ഇലകൾ തിളക്കമുള്ളതും, കട്ടി കൂടിയതും, ഇലകൾ ചെറുതായി എരിവുള്ളതുമാണ് .ഇംഗ്ലീഷിൽ Sweet Flag, Calamus എന്നു പറയുന്ന ഇതിൻ്റെ ശാസ്ത്രീയ നാമം AcorusCalamus എന്നാണ് ..
വയമ്പിൻ്റ് കിഴങ്ങിൽ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധദ്രവ്യം മദ്യത്തിൽ രുചിയും മണവും ഉണ്ടാക്കുന്നതിനായി ചേർക്കുന്നു .മണ്ണിനടിയിൽ വളരുന്ന കാണ്ഡവും പരന്ന ഒരു മീറററോളം ഉയരത്തിൽ വളരുന്ന ഇലകളുമാണ് ഇതിനുള്ളത് .ബാലാരിഷ്ടതക്കുള്ള ഔഷധങ്ങളിൽ പ്രധാന ഘടകം വയമ്പാണ് .ശീതള പാനിയങ്ങൾക്ക് രുചിയും മണവും ഔഷധമൂല്യം നൽകുവാനും ഉപയോഗിക്കുന്നു.പാമ്പുകളെ പിന്തിരിപ്പിക്കുവാനും, വണ്ടുകൾ, ഈച്ചകൾ തുടങ്ങി നിരവധി കീടങ്ങൾക്കെതിരെയും വയമ്പ് ഫലപ്രദമാണ് .നെല്ല് കൃഷി ചെയ്യുന്നതു പോലെ വ്യാവസായികാടിസ്ഥാനത്തിൽ വയമ്പും കൃഷി ചെയ്യുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

6 അഭിപ്രായങ്ങള്‍

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ജയാ..ആശംസകൾ, മനോഹരമായ അവതരണം

    മറുപടിഇല്ലാതാക്കൂ
  5. വയമ്പിന്റെ വിശേഷങ്ങളെ കുറിച്ചുള്ള കുറിച്ചുള്ള വിവരണം വളരെ മനോഹരമായി. അഭിനന്ദനങ്ങൾ ജയ🌹🌹🌹🌹

    മറുപടിഇല്ലാതാക്കൂ
  6. മനോഹരമായ കുറിപ്പ് ജയാ.ഉപകാരപ്രദം.ആശംസകൾ

    മറുപടിഇല്ലാതാക്കൂ