Hot Posts

6/recent/ticker-posts

ലൈബ്രറി സയൻസിന്റെ പിതാവ്.

 

നീലാംബരീയം
അജ്ഞതയുടെ ഇരുട്ടകറ്റാൻ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് ഓരോ നല്ല പുസ്തകങ്ങളും, ഓരോന്നും ഓരോ അനുഭവങ്ങളാണ്...

നമ്മളുടെ വായനയുടെ തലങ്ങൾ വികസിപ്പിക്കുവാൻ, അത് വളർത്തിയെടുക്കുവാൻ വളരെ അധികം പരിശ്രമിച്ച വ്യക്തിയാണ് ഷിയാലി രാമമൃത രംഗനാഥൻ. ഗ്രന്ഥശാലാപ്രസ്ഥാനത്തിനുവേണ്ടി അത്രമേൽ അർപ്പിച്ച ജീവിതമായിരുന്നു എസ്.ആർ. രംഗനാഥന്റെ. അതുകൊണ്ടാണ് ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നതും...

എസ്.ആർ. രംഗനാഥൻ 1892, ഓഗസ്റ്റ് 12 ന് തമിഴ്നാട്ടിലെ ശീർകാഴിയിൽ ജനിച്ചു. അദ്ദേത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 12 ലൈബ്രേറിയൻ ദിനമായാണ് നമ്മൾ ഭാരതിയർ ആഘോഷിക്കുന്നത്.

മദ്രാസ് യൂണിവേഴ്സിറ്റിയിൽ ഗണിതാദ്ധ്യാപകനായിരിക്കുമ്പോഴാണു ലൈബ്രറി രംഗത്തേക്കു അദ്ദേഹം വരുന്നത്. 1924 ൽ മദ്രാസ് സർവകലാശാലയുടെ ലൈബ്രേറിയനായി സേവനം തുടങ്ങിയതു മുതൽ മരണംവരെ അദ്ദേഹം ഗ്രന്ഥശാല സംബന്ധമായ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.
പത്മശ്രീ ലഭിച്ച അദ്ദേഹത്തിന്റെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങൾ വളരെ പ്രസിദ്ധമാണ്. ലൈബ്രറി സേവനങ്ങൾ ശാസ്ത്രീയമാക്കുന്നതിനും വേണ്ടി ശ്രമിച്ച ഡോ. എസ്.ആർ.രംഗനാഥന്റെ നിരവധി ഗ്രന്ഥങ്ങളും രചിച്ച അദ്ദേഹത്തിന്റെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അഞ്ചു നിയമങ്ങളും പുസ്തകങ്ങളുടെ വർഗ്ഗീകരണത്തിനായി തയ്യാറാക്കിയ കോളൻ വർഗ്ഗീകരണ പദ്ധതിയും അദ്ദേഹം നമുക്ക് നൽകിയ വലിയ സംഭാവനകളാണ്.
ഗ്രന്ഥാലയ ശാസ്ത്രത്തിൽ ഗവേഷണവും പരിശീലനവും നടത്തുന്ന സ്ഥാപനമായ ഡോക്യൂമെന്റഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ ബാംഗ്ലൂരിൽ 1962 ൽ അദ്ദേഹം സ്ഥാപിച്ചതാണ്.
എസ്.ആർ. രംഗനാഥൻ 1972 സെപ്റ്റംബർ 27 ന് അന്തരിച്ചു.
ലൈബ്രറി സയൻസിന്റെ പിതാവിന് പ്രണാമം...

സുബി സാജൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍