അധികാര ദുർവിനിയോഗം , അഴിമതി , സ്വജനപക്ഷപാതം തുടങ്ങിയവയുടെ പേരിൽ മലയാളികൾ മനസ്സിൽ കുറിച്ചിട്ട പേര് സി.പി.രാമസ്വാമി അയ്യർ ! അമേരിക്കൻ മോഡൽ സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയത്തിന്റെ പേരിലും പുന്നപ്ര വയലാർ വെടിവയ്പ്പിന്റെ പേരിലുമാണ് അദ്ദേഹം ഏറെ
തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് . സത്യത്തിൽ ഈ രണ്ടു സംഭവങ്ങളുടെ പിന്നിലും ചരിത്രം സി.പി.യെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുതപ്പെട്ടിട്ടുണ്ട് .
1879 നവംബർ12 ന് സി.ആർ . പട്ടാഭിരാമന്റെയും സീതാലക്ഷ്മി
അമ്മാളിന്റെയും മകനായി സി.പി. മദ്രാസിൽ ജനിച്ചു . അച്ഛൻ പ്രസിദ്ധനായ ന്യായാധിപനായിരുന്നു .രാമസ്വാമി ചെറുപ്പം മുതലേ വായനയിൽ അതീവ തല്പരനായിരുന്നു . പിതാവുകൊടുക്കുന്ന പോക്കറ്റ്മണി കൊണ്ട് അദ്ദേഹം പുസ്തകങ്ങൾ വാങ്ങി . പുസ്തകങ്ങളുടെ വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു .പിൽകാലത്ത് മദ്രാസ് പട്ടണത്തിലെ ഏറ്റവും വലിയ സ്വകര്യ ലൈബ്രറിയായി അതു വളർന്നു .
ഇംഗ്ലീഷിലും സംസ്കൃതത്തിലും അദ്ദേഹം ബി.എ ഡിഗ്രി എടുത്തിരുന്നു. തുടർന്ന് മദ്രാസ് ലോ കോളേജിൽ ചേർന്ന് നിയമബിരുദം എടുത്തെങ്കിലും വക്കീലാകാതെ ഗോപാലകൃഷ്ണ ഗോഖലയുടെ സാമൂഹിക സംഘടനയിൽ പ്രവർത്തിക്കുവാൻ തുടങ്ങി .
ഗോഖലയുമായി അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്ന സി.പി. ആനിബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തിലും പ്രവർത്തിച്ചിരുന്നു. നെഹ്രുവിനൊപ്പം അദ്ദേഹവും ആ സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു .
ആ കാലത്തുതന്നെ 'ന്യൂ ഇന്ത്യാ ജേർണൽ' ന്റെ എഡിറ്ററായും പ്രവർത്തിച്ചിരുന്നു . ആനിബസന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായപ്പോൾ രാമസ്വാമിയായിരുന്നു
സെക്രട്ടറി .ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തോടും സ്വദേശി വത്കരണത്തോടും എതിർപ്പുണ്ടായിരുന്നതിനാൽ ഗാന്ധിജിയുമായി അകന്നുനിന്നു .
മുപ്പത്തിയൊന്നാം വയസ്സിൽ അഭിഭാഷകനായി പരിശീലനം
തുടങ്ങി .ക്രമേണ മദ്രാസ് ഹൈക്കോടതിയിലെ പേരുകേട്ടവക്കീലായി അറിയപ്പെടാൻ തുടങ്ങി .തുടർന്ന് ജഡ്ജിയായി നിയമിതനായെങ്കിലും
പദവി സ്വീകരിക്കാതെ നിരസിക്കുകയാണുണ്ടായത് .ഗവർണ്ണർ വില്ലിങ്ടൻ പ്രഭു മദ്രാസ് പ്രവിശ്യയുടെ അഡ്വക്കറ്റ് ജനറലായി അദ്ദേഹത്തെ തെരഞ്ഞെടുത്തു .
പിന്നീട് ഇന്ത്യൻ വൈസ്രോയിയുടെ കൗൺസിലിലെ സുപ്രധാന നിയമജ്ഞനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . ജനീവയിലെ ലീഗ് ഓഫ് നേഷൻസിലും ലണ്ടൻ വട്ടമേശ സമ്മേളനത്തിലും ഇൻഡ്യയുടെ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തിരുന്നു .കശ്മീർ സ്റ്റേറ്റിന്റെ ഭരണഘടനാ നക്കൽ ഉണ്ടാക്കിയതും സി.പി. യാണ് .
ശ്രീമൂലം തിരുന്നാൾ മഹാരാജാവ് മരിച്ചപ്പോൾ അടുത്ത കിരീടാവകാശിയായ ചിത്തിര തിരുന്നാളിന്
പ്രായപൂർത്തിയായിരുന്നില്ല . ചിത്തിര തിരുനാളിന്റെ കിരീട ധാരണത്തിന് അനുമതിതേടി സി.പി. ഇൻഡ്യയുടെ വൈസ്രോയിയെ സമീപിച്ചു . രാജാവിന്റെ ഉപദേഷ്ടാവെന്ന ചുമതല സി.പി. വഹിക്കണമെന്ന വ്യവസ്ഥയിൽ ചിത്തിര തിരുനാളിനെ രാജാവായി വാഴിക്കാനുള്ള അനുവാദം വൈസ്രോയി നൽകി .
അങ്ങനെ രാജാവിന്റെ പ്രധാന ഉപദേശകനായി തിരുവിതാംകൂറിലെ സി.പി. യുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു .പിന്നീട് രാജാവിന്റെ അഭ്യർഥനയെ മാനിച്ച് രാജ്യത്തിന്റെ ദിവാൻ പദവിയും സി.പി. വഹിച്ചു .ക്ഷേത്ര പ്രവേശന വിളംബരത്തിന്റ് മുഖ്യ ശില്പി സി.പി. യായിരുന്നു .ഇതുമൂലം യാഥാസ്ഥികരായ ഹിന്ദുക്കളുടെ എതിർപ്പ് അദ്ദേഹത്തിന് നേരിടേണ്ടിവന്നു .തിരുവിതാംകൂറിൽ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ കൊണ്ടുവന്നത് സി.പി. യായിരുന്നു .
പള്ളിവാസൽ ,പീച്ചിപ്പാറ തുടങ്ങിയ ഇലക്ട്രിക് പദ്ധതികൾ , പെരിയാർ വന്യമൃഗ സംരക്ഷണ കേന്ദ്രം തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളാണ് .തിരുവനന്തപുരം - കന്യാകുമാരി റോഡ് ദേശവത്കരിച്ച് എൺപത്തിഏട്ടു മൈൽ ദൂരം റബ്ബർ ടാറിങ് നടത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു .സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം നടപ്പാക്കിയ ആദ്യ ഭരണാധികാരിയും സി.പി. തന്നെ .
ആലുവ അലുമിനിയം ഫാക്ടറി , തിരുവിതാംകൂർ ഫെർട്ടിലൈസർ ഫാക്ടറി , തിരുവിതാംകൂർ സിമന്റ് ഫാക്ടറി ,തിരുവിതാംകൂർ ടൈറ്റാനിയം , തിരുവിതാംകൂർ റയോൺസ് , മുതലായ സ്ഥാപനങ്ങൾ തുടങ്ങിയത് അദ്ദേഹമാണ് . തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചു . പിന്നീടത് കേരള സർവകലാശാലയായി .
ആർട്‌സ് ഗ്യാലറി വിപുലമാക്കിയതും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നടപ്പാക്കിയതും മരണ ശിക്ഷ നിർത്തൽ ചെയ്തതും അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങളായിരുന്നു. മുല്ലപെരിയാർ കരാർ റദ്ദുചെയ്യാൻ മുൻകയ്യെടുത്തതും സി.പി. യായിരുന്നു .
ദളിതരായ ഹിന്ദു ജനങ്ങള്ക്ക് അമ്പലത്തില് പ്രവേശിക്കാനുള്ള രാജവിളമ്പരം തയാറാക്കിയത് ദിവാനായിരുന്ന സി പി. യായിരുന്നു.
സ്വകാര്യ സ്കൂളുകൾ ദേശവത്കരിക്കാനുള്ള നീക്കം ക്രിസ്താനികളുടെ
ശത്രുതയ്ക്ക് കാരണമായി .മനോരമ അദ്ദേഹത്തെ വ്യക്തിപരമായി
വിമർശിച്ച് നിരന്തരം എഴുതികൊണ്ടിരുന്നതും ചങ്ങനാശേരി ബിഷപ്പിന്റെ ഇടയ ലേഖനവും സി.പി.യും ക്രിസ്ത്യാനികളുമായുള്ള ശത്രുതയ്ക്ക് ആക്കംകൂട്ടി .
അതേ തുടർന്ന ക്രിസ്ത്യാനികൾ നടത്തിയിരുന്ന ക്വയിലോൺ ബാങ്കും മനോരമയും സി.പി. പൂട്ടികെട്ടി .ബാങ്കിന്റെ സ്ഥാപകൻ സി.പി. മാത്തനെയും മാമൻ മാപ്പിളയേയും ജയിലിലടച്ചു .
അമേരിക്കൻ മോഡലിൽ ഒരു സ്വതന്ത്ര തിരുവിതാംകൂർ സി.പി. വാഗ്ദാനം ചെയ്തു .ഇതിൽ പ്രതിഷേധിച്ച് ആലപ്പുഴ പുന്നപ്ര വയലാർ ഭാഗങ്ങളിൽ ശക്തിയേറിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു .എന്നാൽ സി.പി സമരക്കാരെ അടിച്ചമർത്തി .
സ്വാതിതിരുനാൾ സംഗീത അക്കാദമിയുടെ മുന്നിൽ വച്ച് കെ.സി.എസ് മണി എന്ന സാമൂഹ്യ പ്രവർത്തകൻ സി.പി.യെ വെട്ടി
പരിക്കേല്പിച്ചു സി.പി.യുടെ നേരെയുള്ള ആക്രമണം കഴിഞ്ഞ് രാജാവ്
തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന തീരുമാനം അറിയിച്ചു . അനേകം ബഹുമതികൾ നൽകി ബ്രിട്ടിഷ് ഗവർമെന്റ് അദ്ദേഹത്തെ ആദരിച്ചു . വിവിധ വിഷയങ്ങളിലായി ധാരാളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .
0 അഭിപ്രായങ്ങള്‍