Hot Posts

6/recent/ticker-posts

ഒ. എൻ. വി ഒരു ഓർമ്മ

 

കവി, ഗാനരചയിതാവ്, പ്രശസ്ത വാഗ്മി, പ്രശസ്ത പണ്ഡിതൻ, അക്കാദമിക് വിദഗ്ധൻ എന്നീ വിശേഷണങ്ങൾക്ക് അർഹനായ പ്രൊഫസർ ഒഎൻവി കുറുപ്പിനെ കുറിച്ചുള്ള മുഖക്കുറിയിലേക്ക് സ്വാഗതം.
തന്റെ വൈദഗ്ധ്യത്തിലും സാഹിത്യസംവേദനക്ഷമതയിലും സമാനതകളില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. കവികളിൽ മനുഷ്യസ്‌നേഹിയാണ് ഒഎൻവി, മാനവികവാദികളിൽ കവി എന്ന വിശേഷണത്തിനുടമ.
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ എൻ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27ന് ജനനം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ എൻ വി .ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഒഎൻവിയുടെ നേതൃത്വത്തിൽ മലയാള ഭാഷയ്ക്ക് ശാസ്ത്രീയ ഭാഷാ പദവി ലഭിക്കുകയും കേരള കലാമണ്ഡലത്തിന് ഡീംഡ് യൂണിവേഴ്സിറ്റി പദവി ലഭിക്കുകയും ചെയ്തു.
ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.
മികച്ച ഗാനരചയ്താവിനുള്ള ദേശീയചലച്ചിത്രപുരസ്ക്കാരം നേടിയ
ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി...,
ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ..മറക്കാൻ പറ്റാത്ത ഗാനങ്ങൾ ആണ്.
ആരെയും ഭാവ ഗായകനാക്കും...
ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
ഒരു ദലംമാത്രം വിടർന്നൊരു....മഞ്ഞൾപ്രസാദവും നെറ്റിയിൽച്ചാർത്തി....
ശരബിന്ദുമലർദീപനാളം നീട്ടി...
ഓർമകളേ, കൈവള ചാർത്തി.........
അരികിൽ നീയുണ്ടായിരുന്നെങ്കിൽ..........
വാതിൽപ്പഴുതിലൂടെൻമുന്നിൽ..... ഈ ഗാനങ്ങളൊക്കെ മൂളാത്ത മലയാളികൾ കാണില്ല.
2016 ഫെബ്രുവരി 13-ന് തന്റെ എൺപ്പത്തിനാലാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.അദ്ദേഹത്തിന്റെ സ്മരണകൾക്ക് സാദരം പ്രണാമം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍