Hot Posts

6/recent/ticker-posts

നീലാംബരീയം@മുഖക്കുറി

 

നീലാംബരീയം

മരണമില്ലാത്ത ടൈറ്റാനിക്,ഇന്നും ആരാധകർ മൂളുന്ന ഗാനമാണ്

"My heart will go on."
വേറെ പല കപ്പൽ ദുരന്തങ്ങളെയുംപോലെ മറവിയിൽ പോകുമായിരുന്ന ദുരന്തത്തെ ഇന്നും നമ്മൾ ഓർക്കുന്നത് ജെയിംസ് കാമറൂണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ടൈറ്റാനിക് എന്ന സിനിമയിലൂടെയാണ്.
Every night in my dream.... ആ പാട്ടു കേട്ടാൽ അതിലഭിനയിച്ച ലിയനാർഡോ ഡി കാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്ന നായകനും നായികയുമായി മാറാത്ത ആസ്വാദകരില്ലെന്നുതന്നെ പറയാം.
ആദ്യയാത്രതന്നെ അന്ത്യയാത്രയായ ആഡംബരക്കപ്പലായ ടൈറ്റാനിക് എന്ന ചലിക്കുന്ന കൊട്ടാരം,മഞ്ഞുമലയിൽ ഇടിച്ചു 1912 ഏപ്രിൽ 10 ന് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ആ ദുരന്തത്തെ സിനിമയാക്കിയപ്പോൾ വികാര തീവ്രതയുണ്ടാക്കാൻ ഒരു പ്രണയകഥ കൂടി ചേർന്നപ്പോൾ ലോകം മുഴുവൻ ആ സിനിമയെ നെഞ്ചോടുചേർത്തു.1997 ഡിസംബർ 19 നു ലോകത്തെല്ലാം റിലീസ് ചെയ്യപ്പെട്ട സിനിമ 11 ഓസ്കർ അവാർഡുകൾ തൂത്തുവാരി.
മുങ്ങിപ്പോയ കപ്പൽ പരിശോധിക്കുന്നതിനിടെ ഒരു സേഫിൽനിന്നും കിട്ടിയ ചിത്രത്തിലെ പെണ്കുട്ടി ധരിച്ചിരുന്ന വിലയേറിയ heart of the ocean എന്ന രത്നങ്ങൾ പതിച്ച നെക്ലേസ് അന്വേഷിച്ചാണ് റോസ് എന്ന സ്ത്രീയെയും അവരുടെ കൊച്ചുമകളെയും കണ്ടെത്തിയത്.ആ ചിത്രം വരച്ച തീയതി 1912 ഏപ്രിൽ 4 എന്നു രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
റോസിൽ നിന്നാണ് ടൈറ്റാനിക്കിനെപ്പറ്റിയുള്ള കൂടുതൽ വിവരം ലഭിച്ചത്.
1912ലെ നായികയാണ് റോസ് എന്ന മുത്തശ്ശി.
പതിനേഴ് വയസ്സുള്ള റോസും ,വിധവയായ അമ്മ റൂത്തും ,റോസിന്റെ പ്രതിശ്രുതവരനായ കാളും ആഡംബര കപ്പലിൽ യാത്ര ചെയ്തു. ഭർത്താവിന്റെ മരണശേഷം നഷ്ടപ്പെട്ട സാമ്പത്തികഭദ്രത നിലനിർത്താനാണ് 17 വയസ്സുള്ള മകളെ 31കാരനായ പണക്കാരനുമായി ,അമ്മ വിവാഹം നിശ്ചയിച്ചത്.
ഈ വിവാഹം ഇഷ്ടമല്ലാത്ത റോസ് കപ്പലിന്റെ മുകളിൽ നിന്ന് കടലിലേക്ക് ചാടുവാൻ തുടങ്ങുമ്പോൾ നായകനായ ജാക്ക് അതിൽനിന്ന് പിന്തിരിപ്പിക്കുന്നു..പാവപ്പെട്ടവനായ ചിത്രകാരൻ ജാക്കിന്,കപ്പലിലെ മൂന്നാം ക്‌ളാസ് ടിക്കറ്റ് ഒരു മത്സരത്തിൽ സമ്മാനമായി കിട്ടിയതാണ്..അമേരിക്കയിലേക്ക് കുടിയേറാനായി പോയവരായിരുന്നു മൂന്നാംക്ലാസ് യാത്രക്കാർ.
റോസും,ജായ്ക്കും നല്ല കൂട്ടുകാരായി.അമ്മയും കാളും അതിനെ എതിർത്തു..അപ്പോഴേക്കും അവർ പ്രണയത്തിലായി..
കാൾ അവൾക്ക് സമ്മാനിച്ച ആ നെക്ലേസ് ധരിച്ചു നഗ്നയായി നിന്ന് ജായ്ക്കിനെക്കൊണ്ടവൾ അവളുടെ ചിത്രം വരപ്പിച്ചു.
അവരുടെ സ്വകാര്യ നിമിഷങ്ങളിൽ കപ്പലിന്റെ അടിത്തട്ടിലായിരുന്ന അവർ, കപ്പൽ മഞ്ഞുമലയിൽ ഇടിക്കുന്ന കാഴ്ച്ചകണ്ടു. കപ്പലിലെ ജീവനക്കാർ അപകടത്തെപ്പറ്റി സംസാരിക്കുന്നതും കേട്ടു..
അത് മറ്റു യാത്രക്കാരെ അറിയിക്കാനെത്തിയ അവരെ വരവേറ്റത് ,സേഫിൽ വച്ചിരുന്ന ,അവൻ വരച്ച ചിത്രം കണ്ട കാൾ ആണ്.ആ സേഫിൽ ആ നെക്ലേസിന്റ കൂടെ അവനായി റോസ് എഴുതിയ എഴുത്തും കണ്ട കാൾ ആ നെക്ലേസ് ജാക്ക് മോഷ്ടിച്ചു എന്നു പറഞ്ഞു റോസിന്റെ ജാക്കറ്റിൽ ആ മാല ഇട്ടു.
അപ്പോഴേക്കും സ്ത്രീകളെ ലൈഫ് ബോട്ടിൽ കയറ്റി കപ്പലിൽ നിന്നും അയക്കുന്നുണ്ടായിരുന്നു. ജാക്കിനെ വിട്ടിട്ട് ലൈഫ് ബോട്ടിൽ കയറാനാവാതെ റോസ് തിരിച്ചു കപ്പലിലേക്ക് ചാടി.തന്റെ കുഞ്ഞു ലൈഫ് ബോട്ടിൽ ഉണ്ടെന്നു പറഞ്ഞു കാൾ സ്ത്രീകൾക്കായി ഒരുക്കി നിർത്തിയ ലൈഫ് ബോട്ടിൽ കയറിപ്പോയി.
മുങ്ങുന്ന കപ്പലിന്റെ അഴികളിൽ റോസും ജായ്ക്കും കെട്ടിപ്പിടിച്ചു നിന്നു.മഞ്ഞു പൊടിഞ്ഞുരുകിയ തണുത്ത വെള്ളത്തിൽ മുങ്ങിയ അവളെ ഒരു ചെറിയ തടിക്കഷണത്തിൽ അവൻ കയറ്റിനിർത്തി. ഒരു ലൈഫ് ബോട്ട് അവളെ രക്ഷിച്ചു. അവൻ ആ വെള്ളത്തിൽ വിറച്ചു മരിച്ചു.
ഇതാണ് ടൈറ്റാനിക് എന്ന സിനിമ..എളുപ്പത്തിൽ എഴുതിയെങ്കിലും അത് അന്നത്തെ ഏറ്റവും പണച്ചിലവുള്ള ചിത്രമായിരുന്നു...ഓരോ സീനും അത്ര മനോഹരമായി എടുത്തു..പ്രേക്ഷകരെല്ലാം റോസിനും ജായ്ക്കിനുംവേണ്ടി പ്രാർത്ഥിച്ചു..അത്ര റീയലിസ്റ്റിക് ആയ ചിത്രീകരണം.
സിനിമയുടെ 24ആം വാർഷികത്തിലും അവർ every night in my dream എന്നു പാടി പ്രേക്ഷകമനസ്സിൽ ജീവിച്ചിരിക്കുന്നു..

സുമ ശങ്കർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍