Hot Posts

6/recent/ticker-posts

ആചാരങ്ങളുടെ വഴികള്‍.

 ആചാരങ്ങളുടെ വഴികള്‍.
നീലാംബരീയം

ഉത്സവങ്ങൾക്ക് മനുഷ്യവംശത്തിൻ്റെ ചരിത്രത്തോളം തന്നെപഴക്കമുണ്ടാവും. ആഹ്ലാദങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി അത് കൂടിക്കുഴഞ്ഞു കിടക്കുന്നു. അപൂർവ്വങ്ങളായ ചില ഉൽസവങ്ങളെയും, ആചാരങ്ങളെയും, അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ചെറിയ കുറിപ്പുകളടങ്ങുന്ന ഒരു പരമ്പരയാണിത്. എല്ലാവരും വായിക്കുമെന്നു കരുതുന്നു. സ്നേഹപൂവ്വം.

എം.ബി.ശ്രീക്കുട്ടി
റിയോ കാർണിവൽ
@@@@@@@@@@@@
റിയോ കാർണിവൽ ലോകത്തിലെ വലിയ ഉൽസവമായി അറിയപ്പെടുന്നു. പോർച്ചുഗലിലെ റിയോ ഡി ജനീറോയിൽ എല്ലാവർഷവും ഫെബ്രുവരി മാസം നടക്കുന്ന കാർണിവലാണിത് (പോർച്ചുഗീസ്: കാർനവൽ ഡോ റിയോ ഡി ജനീറോ) എല്ലാ വർഷവും നോമ്പിന് മുമ്പു നടക്കുന്ന ഇതിൽ പ്രതിദിനം രണ്ട് ദശലക്ഷം ആളുകൾ തെരുവുകളിൽ കാഴ്ചക്കാരായും പങ്കാളികളായും എത്തുന്നു. റിയോ കാർണിവൽ പരേഡിൽ നിരവധി സാംബ സ്കൂളുകളിൽ നിന്നുള്ള ഉല്ലാസക൪, ഫ്ലോട്ടുകൾ, അലങ്കാരങ്ങൾ എന്നിവ ഉണ്ടാവും. യൂറോപ്പിലെ വിവിധ ക്ളബ്ബുകൾ സംഘടനകൾ എന്നിവ ഈ കാർണിവലിൽ ഏറെ സജീവമായി പങ്കുകൊള്ളുന്നു. നമ്മുടെ സ്വപ്നങ്ങൾക്കും സങ്കൽപ്പങ്ങൾക്കും അപ്പുറം അത്ഭുതകരവും സങ്കീർണവുമായ അലങ്കാരങ്ങളോടെയും, ആഭരണങ്ങളോടെയും വേഷവിധാനങ്ങളോടെയും വിവിധ രാജ്യങ്ങളിലെ മനുഷ്യർ ഈ ഉൽസവാഘോഷത്തിൽ പങ്കെടുക്കുന്നു. ഒറ്റയ്ക്ക് നടന്നും, സംഘം ചേർന്നും, വലിയവാഹനങ്ങൾക്കുമുകളിൽ കെട്ടിയുയർത്തിയ കൂറ്റൻ എടുപ്പുകളിൽ അണിനിരന്നുമാണ് അവരുടെ പങ്കാളിത്തം. അകമ്പടിയായി ഗാനാലാപനവും, വാദ്യമേളങ്ങളും, സംഗീത പരിപാടികളുമുണ്ടാവും യൂറോപ്പിലെ വിവിധ ക്ലബ്ബുകളാണ് ഇതിനു നേതൃത്വം കൊടുക്കുന്നത് ' റിയോയിലെ ആദ്യത്തെ കാർണിവൽ ഉത്സവം 1723 ലാണ് നടന്നത്. ഫെബ്രുവരി മാസത്തിലാണ് ഇതു നടത്തപ്പെടുന്നത്.

എം.ബി.ശ്രീക്കുട്ടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍