നീലാംബരീയം@ഉദയാമൃതം
എല്ലാവർക്കും ഉദയാമൃതത്തിലേക്ക് സ്വാഗതം....
മനോഹരമായ കാഴ്ചകൾ മാഞ്ഞു പോകുന്നതു പോലെയാണ് നല്ല വാക്കുകളും. അതിന് പ്രകാശപൂരിതമാകാനും, കൂരിരുട്ട് പ്രദാനം ചെയ്യാനും കഴിയുന്നു. നാം പറയുന്ന വാക്കുകൾ കേൾക്കുന്നവരുടെ മനസ്സിന് മുറിവേൽപ്പിക്കുകയും അതോടൊപ്പം സന്തോഷം കൈവരിക്കുകയും ചെയ്യുന്നു.വളരെ ശ്രദ്ധാപൂർവ്വം ഓരോ വാക്കുകളും തിരഞ്ഞെടുക്കുകയും ,ആവശ്യമുള്ളിടത്ത് ഉപയോഗിക്കുമ്പോഴുമാണത് മനോഹരവും ഹൃദ്യവുമാകുന്നത്.
വ്യക്തിത്വം രൂപപ്പെടുത്തുന്നത് സംസാരത്തിലൂടെയാണ്.അതിന് മികച്ചത് വാക്കു തന്നെയാണ്. പറയുന്നത് സൂക്ഷ്മതയോടെയല്ലെങ്കിൽ പിന്നീട് ദു:ഖിക്കേണ്ടി വരും.ഹൃദയത്തിൽ മുറിവുണ്ടാക്കുവാനും, ഒപ്പം തന്നെ മുറിവുണക്കുവാനും വാക്കുകൾക്കു കഴിയുന്നു.
മറ്റുള്ളവരോട് സംസാരിക്കുമ്പോൾ നാം ചിരിച്ച മുഖത്തോടെ സംസാരിക്കുകയും , ആ വ്യക്തിയെ ബഹുമാനിച്ചുകൊണ്ട് സംസാരിക്കുമ്പോൾ നമ്മുടെ പോസിറ്റീവായ ഊർജ്ജം അവരിലേക്ക് എത്തുകയും ബന്ധം ദൃഢമാവുകയും ചെയ്യുന്നു. നമ്മൾ പറയുന്ന വാക്കുകൾ ക്ഷമിച്ചാലും മറക്കാൻ കേൾക്കുന്നവർക്ക് കഴിഞ്ഞെന്ന് വരില്ല.
സ്നേഹം നിറഞ്ഞ വാക്കിന് അദ്ഭുതങ്ങൾ സൃഷ്ടിക്കുവാനും കഴിയും. അത്തരം വാക്കുകൾ നന്മയുള്ള ഹൃദയത്തിൽ നിന്ന് മാത്രമേ വരൂ. നന്മയുള്ള ചിന്തകളുടെ നേർകാഴ്ചയാണ് വാക്കുകൾ .അതിലൂടെ നല്ല വ്യക്തിത്വം കൈവരിക്കാനാകും. നാം പറഞ്ഞു കഴിഞ്ഞ വാക്കുകൾ നമ്മെ സങ്കടപ്പെടുത്താതിരിക്കട്ടെ. പറയാൻ കരുതി വച്ച വാക്കുകൾ നമ്മുടെ പ്രതീക്ഷയാണ്. മുന്നോട്ടുള്ള ജീവിതയാത്രയിൽ പ്രകാശമാകാനും,
ഓരോരുത്തരേയും ചേർത്തു പിടിക്കാനും ആ വാക്കുകൾക്കു കഴിയട്ടെ...!
0 അഭിപ്രായങ്ങള്‍