Hot Posts

6/recent/ticker-posts

സൗന്ദര്യരംഗം

 സൗന്ദര്യരംഗം
സൗന്ദര്യരംഗം
സൗന്ദര്യമാണ് അലങ്കാരം അല്ലെങ്കിൽ അലങ്കാരം സൗന്ദര്യമാണ് എന്ന പ്രാചീനകാലം മുതലേയുള്ള സിദ്ധാന്തം ഇന്ന് സ്ത്രീപുരുഷഭേദമന്യേ പ്രാധാന്യമുള്ളതായി തീർന്നിരിക്കുകയാണല്ലോ .

പണ്ടുകാലത്തെ സൗന്ദര്യ വർദ്ധക രീതികൾ ശാസ്ത്രീയമായിട്ടായിരുന്നു .
എണ്ണ , കുഴമ്പ് ,ലേപനങ്ങൾ ,പച്ചമരുന്നുകൾ എന്നിവ കൃത്യമായി അനുഷ്ഠിക്കാനുള്ള സമയവും പ്രകൃതിയുമായി സഹവർത്തിക്കാനുള്ള അവസരവും അന്നത്തെ ജനങ്ങൾക്കുണ്ടായിരുന്നു . സൗന്ദര്യവർദ്ധകവസ്തുക്കളന്വേഷിച്ച് പോകേണ്ട അവസ്ഥ
അവർക്കുണ്ടായിരുന്നില്ല . കാലം മാറുകയും വേഗം കൂടുകയും ചെയ്തതോടെ സമ്പ്രദായങ്ങളും മാറി സൗന്ദര്യത്തിന് ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ട അവസ്ഥയും വന്നു ചേർന്നു . പ്രകൃതിയിൽനിന്നകന്ന് കൃത്രിമവസ്തുക്കൾ ഉപയോഗിച്ച് താല്ക്കാലിക സൗന്ദര്യം ഉണ്ടാക്കുന്നതിലും നല്ലതല്ലേ യഥാർത്ഥ സൗന്ദര്യം പ്രകൃതിദത്തമായ രീതിയിൽ നിലനിർത്താൻ ശ്രമിക്കുന്നത് .
എന്റെ പരിമിതമായ അറിവുവെച്ച് കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് സൗന്ദര്യ രംഗത്തിലൂടെ ഉദ്ദേശിക്കുന്നത് .
പരിപൂർണ്ണമായ സഹകരണവും പിന്തുണയും നിങ്ങളോരോരുത്തരിൽ നിന്നും പ്രതീക്ഷിച്ചു കൊള്ളട്ടെ....
കേശാദിപാദം എന്നാണല്ലോ , അതിനാൽ നമുക്ക് ശിരസ്സിൽനിന്നും തുടങ്ങാം . ശിരസ്സെന്നു പറയുമ്പോൾ സ്വാഭാവികമായും തലമുടി . ഒരു വ്യക്തിയുടെ സൗന്ദര്യത്തിന്റെ പ്രധാന ഘടകം തലമുടിയാണ് . പാരമ്പര്യമായ ഘടകങ്ങളാണ് മുടിയുടെ വളർച്ച ,നിറം ,തരം എന്നിവ നിയന്ത്രി ക്കുന്നതെങ്കിലും , സൂക്ഷിച്ചാൽ കുറച്ചൊക്കെ ശ്രദ്ധകൊടുത്താൽ ഏതു പ്രായത്തിലും മുടി നമ്മുടെ കൂടെയുണ്ടാകും .
മുടിയുടെ വളർച്ച നിശ്ചയിക്കുന്നത് പ്രോട്ടീനാണ് . ഇതിനായി മത്സ്യ മാംസങ്ങളും പാലുല്പന്നങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .ആരോഗ്യകരമായ മുടിവളർച്ചയ്ക്ക് വേണ്ട നൈട്രജനും സൾഫറും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട് . ധാന്യങ്ങളും പുതുമ നശിക്കാത്ത പഴം പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം . കൂടുതൽ മധുര പദാർത്ഥങ്ങൾ ചായ കാപ്പി എന്നിവ കഴിവതും ഒഴിവാക്കുകയും ദഹനേന്ദ്രിയം നല്ലതാക്കുന്നതിന് ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുകയും വേണം .
ഒരു മുടിയുടെ നാലിലൊന്ന് ജലാംശമാണ് . ഇതിന് കുറവു വരുമ്പോൾ മുടി സ്വഭാവികമായും പരുക്കനായി പൊട്ടാൻ തുടങ്ങും . നന്നായി വെള്ളം കുടിച്ച് മുടിയെ പട്ടുപോലെ മൃദുലവും തിളക്കമുള്ളതുമാക്കാൻ കഴിയുന്നതാണ്. കേശസംരക്ഷണം എങ്ങനെയൊക്കെ എന്നതിനെ കുറിച്ചുള്ള അറിവുമായി അടുത്തയാഴ്ച ഇതേ ദിവസം എത്തുന്നതുവരെ വണക്കം...


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍