Hot Posts

6/recent/ticker-posts

ഉദയാമൃതം

 

ഉദയാമൃതം @ നീലാംബരീയം

ഉദയാമൃതം
പുതുവർഷത്തിൽ ഏറെ ഉന്മേഷത്തോടെ, ഒരു കുഞ്ഞുപ്രഭാത സന്ദേശവുമായി വീണ്ടും നീലാംബരീയം കൂട്ടുകാർക്കിടയിലേക്ക് ഞാൻ....
ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും നാം ജീവിതത്തിന്റെ പുതിയ മൈൽ കുറ്റികൾ പിന്നിടുകയാണല്ലോ. അതുകൊണ്ടുതന്നെ അനുഭവങ്ങൾ പഠിപ്പിച്ച ശരി തെറ്റുകൾ ആത്മശോധനക്കും,പുനർസമർപ്പണത്തിനും ഉള്ള അവസരം കൂടി ആവുന്നു നമുക്ക്.
നമുക്കുണ്ടാകുന്ന പുത്തന് മാറ്റം നമ്മുടെ പ്രവർത്തിയിൽ നിന്നുതന്നെയാണ് വേണ്ടത്.. ആശ്വാസ്യകരമായ വാർത്തകൾ അധികമൊന്നും കേൾക്കുകയോ,
കാണുകയോ ചെയ്യാത്ത ഒരു കെട്ട കാലത്തിലൂടെ, കടന്നുപോന്ന നാം.
നല്ല മാറ്റത്തെ ഉള്ക്കൊള്ളാനാകുന്ന അന്തരീക്ഷവും ഉണ്ടാക്കേണ്ടതാണ്.
അതിനാദ്യം വേണ്ടത് നമ്മെത്തന്നെ ഒന്ന് അടയാളപ്പെടുത്തുകയല്ലേ.
സൗമ്യമായവാക്കുകളും,കരുണയുള്ള നോട്ടവും,ദയയുള്ള പ്രവർത്തിയും, നിറഞ്ഞ പുഞ്ചിരിയുമാണ് നമ്മൾ എന്ന ഉറപ്പ് മനസ്സിലുണ്ടായാൽ...,തീർച്ചയായും
ആരുടെ മുന്നിലും, തിരിച്ചു ചോദിക്കാത്ത സ്നേഹത്തിന്റെ വിത്തുകൾ വിതറാൻ നമുക്ക് കഴിയും,. തന്നിലേക്ക് വലിച്ചടുപ്പിക്കുന്നതല്ല ,മറിച്ച് താഴേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് സ്നേഹം എന്ന പാഠം ഉൾകൊണ്ടാൽ അക്രമങ്ങളും പീഡനങ്ങളും കുറെയേറെ കുറക്കാനും കഴിയും.
ഭൂതകാലത്തിന്റെ,അരുതായ്മകളെ മനസ്സിന്റെ ഇച്ഛാശക്തി കൊണ്ട് തട്ടി നീക്കി മുന്നോട്ട് പോകാൻ കഴിയുകയാണ് പുതിയ കാലത്ത് വേണ്ടത്.നേരനുഭവങ്ങൾ പകരുന്ന,...നല്ലോർമ്മകളിലേക്ക് കൂട്ടി കൊണ്ടു പോകുന്ന കൂട്ടായ്മകൾ നിലനിർത്താൻ ശ്രമിക്കുകയും വേണം. കാരണം, സ്നേഹത്തിനും സ്വാർത്ഥതയ്ക്കും രണ്ടു ഭാവങ്ങളാണ്;ഒന്നിന് നൽകലിന്റെയും, മറ്റേതിന് പിടിച്ചുവാങ്ങലിന്റെയും.തന്നെകുറിച്ചു നല്ലത് പറയുന്നത് മാത്രമാണ് സ്നേഹം എന്ന് കരുതുന്ന സുഹൃത്തുക്കളെ ഒഴിവാക്കി.നമ്മിലെ ശരിയും തെറ്റും തിരിച്ചറിയുന്നവരെ കൂട്ടുകാരാക്കുക.അങ്ങിനെ സ്വയം നവീകരണത്തിന്റെയും,പുനർവിചിന്തനത്തിന്റെയും മാർഗത്തിലൂടെ നമുക്ക് മുന്നോട്ട് പോകാൻ കഴിയട്ടെ
നമ്മുടെ ഇച്ഛാശക്തി അതിന്റെ മൃതമായ ഭൂതകാലത്തെയും,
പ്രതികാരബുദ്ധിയെയും മറന്ന്,ആനന്ദം കൊണ്ടുവരുവാനുള്ള ദേശാടനം തുടങ്ങട്ടെ..പുതുവർഷം ശോഭനമാകട്ടെ.....സ്നേഹാശംസകൾ ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍