Hot Posts

6/recent/ticker-posts

ഉദയാമൃതം

നീലാംബരീയം@ഉദയാമൃതം
ഉദയാമൃതം

സ്വന്തം കുറവുകൾ കാണാതെ മറ്റുള്ളവരുടെ കുറവുകളെ ചൂണ്ടി കാണിച്ചു വിമർശിക്കുന്നവരേ നമ്മുടെ ഇടയിൽ കാണാം.
അതിൽ അവർക്ക് എന്താണ് കിട്ടുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവരുടെ കുറ്റവും കുറവുകളേയും കണ്ടെത്തി അവരേ മാനസീകമായി വേദനിപ്പിക്കുമ്പോൾ സത്യത്തിൽ എന്താണ് അവർ നേടുന്നത്?
ആ നിമിഷം കിട്ടുന്ന ആനന്ദം അത്‌ മറ്റു വ്യക്തികളുടെ ഹൃദയത്തെ എങ്ങിനെ വേദനിപ്പിക്കുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? തിരിച്ചു എതിർവിഭാഗം അവരുടെ കുറ്റം പറഞ്ഞാലോ അവർ വിഭ്രാന്തിയുടെ വക്കിലെത്തും.അത്‌ അവർക്ക് താങ്ങാവുന്നതിൽ അപ്പുറമാകും.അവർക്ക് ഒരിക്കലും പോസിറ്റീവ് ചിന്താഗതികൾ കിട്ടുകയില്ല.എന്തിനും കുറ്റം കണ്ടു പിടിക്കുന്നവർ അവരവരുടെ കുറവുകൾ കണ്ടുപിടിക്കാനുള്ള സമയം കണ്ടെത്തുകയില്ല.അവർ അശാന്തിയുടെ മൂടുപടമിട്ടവരാണ്.അവരുടെ ജീവിതത്തിൽ ഒരിക്കലും തൃപ്തിഉണ്ടാവുകയില്ല.(നല്ല സുഹൃത്തുക്കൾ നമ്മുടെ പോരായ്മകൾ പറഞ്ഞു തരുമ്പോൾ അത് ഉൾകൊള്ളാനുള്ള മനസ്സ് ഉണ്ടാവണം ) മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു സമയം കളയാതെ അവരവരുടെ പോരായ്മകൾ എന്തെന്ന് മനസ്സിലാക്കി നേരായമാർഗ്ഗത്തിലൂടെ നമ്മുടെ കുറവുകളെ നികത്താൻ ശ്രമിക്കുക..ജീവിതം ആനന്ദപ്രദമാക്കുക.എല്ലാവർക്കും പുതുവർഷാശംസകൾ നേരുന്നു.

സ്വപ്നഅനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍