Hot Posts

6/recent/ticker-posts

ഉദയാമൃതം

 

ഉദയാമൃതം @ നീലാംബരീയം

ഉദയാമൃതം @ നീലാംബരീയം

ജീവിതത്തിൽ സത്യസന്ധരായ് ജീവിക്കാൻ കഴിയുകയെന്നതൊരു ഭാഗ്യമാണ്. വിശ്വാസ്യതയുടെ അടയാളപ്പെടുത്തലാണ് സത്യസന്ധത. സത്യസന്ധനായ ഒരാളെ മറ്റുള്ളവർ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യും. നാം ഓരോരുത്തരും സത്യസന്ധരും നന്മയുള്ളവരുമായ് ജീവിച്ചാൽ നമ്മളും ഒപ്പം നമ്മുടെ സമൂഹവും നന്നാവും.

ഗാന്ധിജി തൻ്റെ ആത്മകഥയിൽ സ്കൂൾ ജീവിതത്തിലെ ഒരു സംഭവം വിവരിക്കുന്നുണ്ട്. വിദ്യാഭ്യാസ പരിശോധകൻ സ്കൂളിൽ എത്തിയപ്പോൾ കുട്ടികൾ സ്വായത്തമാക്കിയ അറിവുകൾ എന്താണെന്ന് മനസ്സിലാക്കുവാൻ വേണ്ടി ഒരു പരീക്ഷ നടത്തി. ഇംഗ്ലീഷിൽ അഞ്ച് വാക്കുകൾ എഴുതാൻ അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.അവയിലൊന്ന്
കെറ്റിൽ ആയിരുന്നു. ആ വാക്ക് ഗാന്ധിജി എഴുതിയത് തെറ്റായിരുന്നു.അത് അദ്ധ്യാപകൻ കാണുകയും അടുത്തെത്തി ബൂട്ട്സിൻ്റെ അറ്റം കൊണ്ട് അടുത്തുള്ള കുട്ടിയുടെ സ്ലേറ്റിൽ നോക്കി സ്പെല്ലിംഗ് ശരിയാക്കിയെഴുതാൻ ആവശ്യപ്പെട്ടു. പക്ഷെ കോപ്പിയടിക്കാൻ ഗാന്ധിജി തയ്യാറായില്ല .അങ്ങനെ ജയിക്കുന്നതിലൂടെ തോൽക്കുന്നതാണ് നല്ലതെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്.ഈ സത്യത്തോടുള്ള നിലപാട് ഗാന്ധിജി തൻ്റെ ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ചിരുന്നു.
സത്യം എന്ന വാക്കിൻ്റെ അർത്ഥം ഉണ്മ എന്നാണ്. സത്യമല്ലാതെ മറ്റൊന്നിനും നിലനിൽപ്പില്ല. എവിടെയാണോ സത്യമില്ലാത്തത് അവിടെ ജ്ഞാനവും കാണുകയില്ല .അതുകൊണ്ടാണ് സത്യം ഈശ്വരൻ എന്ന വാക്കിനോട് ചേർന്ന് നിൽക്കുന്നത്‌. സത്യം ഒരിക്കലും നശിക്കുന്നതല്ല. സത്യത്തിലൂടെ നാം നേടിയെടുക്കുന്ന സന്തോഷം എന്നും നിലനിൽക്കും. സത്യം അനശ്വരമാണ്. സത്യസന്ധരായ് ജീവിക്കാൻ ഏവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു..!

അജി സുരേന്ദ്രന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍