മീനാക്ഷി പ്രമോദ്
പ്രിയമുഖപുസ്തകസൗഹൃദങ്ങളേ,
ഇന്നുമുതൽ പുതിയൊരു പംക്തി ആരംഭിക്കുകയാണ്.
'ശുദ്ധം മലയാളം'
'ശുദ്ധം മലയാളം'
ശ്രേഷ്ഠഭാഷാപദവി ലഭിച്ച നമ്മുടെ മാതൃഭാഷയുടെ പ്രത്യേകതകളെക്കുറിച്ചോ മാഹാത്മ്യത്തെക്കുറിച്ചോ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കാനാഗ്രഹിക്കുന്നില്ലാ. അതൊക്കെ ഏവർക്കും അറിവുള്ളതാണ്. എന്നാൽ
നമ്മളിൽ പലരുടേയും ധാരണ അമ്പത്തൊന്നക്ഷരം ചേർത്തെഴുതിയാൽ മലയാളമായി എന്നാണ്.
അക്ഷരങ്ങൾ കൂട്ടിയോജിപ്പിക്കുന്നതുമാത്രമല്ലല്ലോ ഭാഷ!
ഇംഗ്ലീഷിന് ഗ്രാമർ എന്നതുപോലെത്തന്നെ നമ്മുടെ മാതൃഭാഷയ്ക്കും വ്യാകരണം അനിവാര്യമാണ്. വിദ്യാലയങ്ങളിലതു പഠിപ്പിക്കാത്തതുകൊണ്ടാണ് ആവശ്യമില്ലെന്ന തോന്നൽ നമുക്കുണ്ടാകുന്നത്.

തെറ്റായ പദപ്രയോഗങ്ങൾ,.
തെറ്റിദ്ധാരണയോടെ പ്രയോഗിക്കുന്ന വാക്കുകൾ. പദങ്ങൾ ചേർത്തെഴുതേണ്ടവിധത്തെക്കുറിച്ചുള്ള അജ്ഞത. എന്നിവയൊക്കെ പറഞ്ഞുതരാൻസാധിക്കുന്നവർ ഇന്ന് വിരളമാണ്. ഉള്ളവർക്കാകട്ടേ സമയമില്ലായ്മ, തിരക്ക്.
തെറ്റിദ്ധാരണയോടെ പ്രയോഗിക്കുന്ന വാക്കുകൾ. പദങ്ങൾ ചേർത്തെഴുതേണ്ടവിധത്തെക്കുറിച്ചുള്ള അജ്ഞത. എന്നിവയൊക്കെ പറഞ്ഞുതരാൻസാധിക്കുന്നവർ ഇന്ന് വിരളമാണ്. ഉള്ളവർക്കാകട്ടേ സമയമില്ലായ്മ, തിരക്ക്.
ചെറിയൊരുദാഹരണത്തിലൂടെ ഈ പംക്തികൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തട്ടേ
പലരും പ്രയോഗിക്കുന്ന ഒരു പദമാണല്ലോ 'വായനാസുഖം'
ഇത് ശരിയാണോ? അല്ലാ.
പരിശോധിക്കാം.
'വായനസുഖം' ശരി.
വായന + സുഖം = വായനസുഖം
(സുഖമേകുന്ന/തരുന്ന വായന)
വായനമുറി, വായനദിനം, വായനശീലം, വായനയനുഭവം എന്നൊക്കെ ശരി.
വായനാമുറി, വായനാദിനം, വായനാശീലം, വായനാനുഭവം എല്ലാം തെറ്റ്.
ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ എന്തെല്ലാം അബദ്ധങ്ങളാണ് നമ്മൾ പഠിച്ചുവച്ചിരിക്കുന്നതെന്ന്.

അപ്രകാരംതന്നെ ഉപയോഗിക്കുന്ന വേറെ ചില പദങ്ങളാണ് 'അപാകത' 'വേഗത'.
നമ്മൾ മലയാളികൾക്ക് ചില വാക്കുകളോടൊപ്പം അധികമായെന്തെങ്കിലുംചേർത്താലേ തൃപ്തിയാകൂ.
ഇതിന്റെ ശരിപ്രയോഗം നോക്കാം. 'അപാകം'(അ പാകം - പാകമല്ലാത്തത് )
'വേഗം' എന്നൊക്കെയാണ്.
ഇതിന്റെ ശരിപ്രയോഗം നോക്കാം. 'അപാകം'(അ പാകം - പാകമല്ലാത്തത് )
'വേഗം' എന്നൊക്കെയാണ്.
നിങ്ങൾ പറഞ്ഞതിൽ അപാകമുണ്ട്.
അവൻ വേഗം പോയി.
കുതിരയ്ക്കു നല്ല വേഗമുണ്ട്.
കുറച്ചു വേഗത്തിൽപ്പോകൂ!
വേഗം, വേഗത്തിൽ, വേഗേന (വേഗനേ - തെറ്റ്) എന്നിങ്ങനെയാണ് ശുദ്ധപ്രയോഗം.
അവൻ വേഗം പോയി.
കുതിരയ്ക്കു നല്ല വേഗമുണ്ട്.
കുറച്ചു വേഗത്തിൽപ്പോകൂ!
വേഗം, വേഗത്തിൽ, വേഗേന (വേഗനേ - തെറ്റ്) എന്നിങ്ങനെയാണ് ശുദ്ധപ്രയോഗം.
ഇതൊക്കെക്കണ്ട് വ്യാകരണപഠനക്ലാസ്സാണെന്നുകരുതി, ആരും പേടിക്കണ്ട കേട്ടോ. ഇതുപോലെ ഒന്നോ രണ്ടോ ഉദാഹരണങ്ങളിലൂടെ നിങ്ങളറിയാതെ നിങ്ങളിലേക്ക് വ്യാകരണമെത്തിക്കുന്ന ഒരെളിയശ്രമമാണിത്.
ഒപ്പം പ്രയോഗചാരുതയുള്ള നവീനപദങ്ങളെ പരിചയപ്പെടുത്തുകയും വിപരീതാർത്ഥമുള്ള ഒരേ പദങ്ങളെക്കുറിച്ചും അവതമ്മിലുള്ള വ്യത്യാസങ്ങളെയും പരിചിതമല്ലാത്ത നാനാർത്ഥങ്ങളെക്കുറിച്ചുമൊക്കെ 5 ഉദാഹണങ്ങളിലൂടെ പരിചയപ്പെടുത്തുകയുംചെയ്യുന്നു. ഇതിലൂടെ മലയാളമെന്ന ശ്രേഷ്ഠഭാഷയെ അതിന്റെ എല്ലാ പരിശുദ്ധിയോടുകൂടെ സ്വായത്തമാക്കാനും ഉപയോഗിക്കാനും ആർക്കെങ്കിലും സാധിക്കാനായെങ്കിൽ ധന്യമായി.
ഒരുപക്ഷേ കഥയോ കവിതയോ ഇതരലേഖനങ്ങളോ വായിക്കുന്ന ആസ്വാദനസുഖം ഇതിന്നുണ്ടാകില്ലാ. പക്ഷേ ഒന്നുറപ്പിക്കാം. നിങ്ങൾക്കൊരു മുതൽക്കൂട്ടായിത്തീരുമെന്ന്. അക്ഷരങ്ങളെ പ്രണയിക്കുന്ന, നല്ല ഭാഷ വശത്താക്കാനാഗ്രഹിക്കുന്ന എല്ലാവർക്കുമായി എല്ലാ ഞായറാഴ്ചകളിലും ഈ പംക്തി ഉണ്ടായിരിക്കുന്നതാണ്.
ഏതാനും അദ്ധ്യായങ്ങളിലൂടെ ഒരുവിധം തെറ്റുകൂടാതെയെഴുതാൻ നിങ്ങൾ പ്രാപ്തരാണെന്നുറപ്പായാൽ വളരെ ലളിതമായി 'വൃത്തത്തിൽ' എങ്ങനെ കവിത രചിക്കാമെന്ന ക്ലാസ്സ് ആരംഭിക്കുന്നതാണെന്നും സഹർഷം അറിയിച്ചുകൊള്ളുന്നു.
എന്ന്
സ്നേഹപൂർവ്വം
മുഖപുസ്തകവേദി
സ്നേഹപൂർവ്വം
മുഖപുസ്തകവേദി
* ആരുടെയും അറിവുകൾ പൂർണ്ണമല്ലാ. തെറ്റുകളുണ്ടാകാം. അറിവുള്ളർ പറഞ്ഞുതന്നാൽ തിരുത്താം.
മുഖപുസ്തകം ഗ്രൂപ്പ് സന്ദര്‍ശിക്കുക. |
0 അഭിപ്രായങ്ങള്‍