മധുരമെന്ത് കൗമാരമേ
By
By
സുമ ശങ്കര്‍
അച്ഛൻ പാലായിൽ നിന്നും കോട്ടയത്തേയ്ക്ക് പ്രാക്റ്റിസ് മാറ്റിയപ്പോൾ ഒന്നുകിൽ അവിടെത്തന്നെ കോളേജിൽ തുടരുക,അല്ലെങ്കിൽ കോട്ടയത്ത് ഏതെങ്കിലും പാരലൽ കോളേജിൽ ചേർക്കാം എന്ന രണ്ട് ഓപ്‌ഷനുകൾ മുന്നിൽ.കോളേജിന് 5 ഹോസ്റ്റലുകൾ ഉണ്ട്..അങ്ങനെ ഹോസ്റ്റലിൽ എത്തി..
ചെന്ന ഉടനെ കുറെ കൂട്ടുകാരെയും കിട്ടി.എൽസൻ,ഫിലോ,ഷീല,മറീന,ഞാൻ ,സീമ,ഡീന ,റോസ്മേരി,ടെസ്,സാലി ,ഈ പത്തംഗ സംഘം തകർത്താടിയ ദിവസങ്ങൾ..
***
സാമ്പിളെ എണീക്ക് " ....ഫിലോ..
അയാൾ എണീറ്റു
അയാൾ എണീറ്റു
"മടക്കി കുത്തിയ മുണ്ട് താഴ്ത്തി ഇട്" ....എൽസൻ
മുഖത്തെ അധികാര ഭാവം കണ്ടിട്ടാവും അയാൾ എണീറ്റു മടിക്കുത്ത് അഴിച്ചിട്ടു..
മുഖത്തെ അധികാര ഭാവം കണ്ടിട്ടാവും അയാൾ എണീറ്റു മടിക്കുത്ത് അഴിച്ചിട്ടു..
"മേലിൽ ഈ വേഷംകെട്ടും കൊണ്ടിവിടെ വന്നാൽ...." ഞാൻ
അയാൾക്ക് പേടി വരുത്താൻ ഇല്ലാത്ത പോലീസ് ബന്ധങ്ങൾ ഒക്കെ പറഞ്ഞു...അങ്ങനെ അതിനൊരവസാനം കണ്ടെത്തി...എന്താന്നല്ലേ...
ഹോസ്റ്റലിൽ സ്ഥിരമായി എള്ളുണ്ട, കപ്പലണ്ടി മുട്ടായി ,മിക്സ്‌ചർ, മുറുക്ക് ഒക്കെ വിൽക്കാൻ വരുന്ന സാമ്പിൾ, എന്ന തമിഴനായ വയസ്സൻ, കോളേജ് വിട്ടുവരുന്ന ഞങ്ങളെയും കാത്ത് പടിയിൽ ഇരുപ്പുണ്ടാവും.
കഷണ്ടിത്തലയുള്ള വെള്ള മുണ്ടും ഷർട്ടും ഇട്ട തടിയൻ പടിയിൽ ഒഴുകി കിടക്കുന്നു എന്നുതന്നെ പറയാം.
കഷണ്ടിത്തലയുള്ള വെള്ള മുണ്ടും ഷർട്ടും ഇട്ട തടിയൻ പടിയിൽ ഒഴുകി കിടക്കുന്നു എന്നുതന്നെ പറയാം.
"സാമ്പിൾ നോക്കു മോളെ" എന്നു പറഞ്ഞു തുറന്നുവച്ച ഒരു പാക്കറ്റ് കാണിച്ചു വിൽപ്പന നടത്തുന്നത് കൊണ്ടാണ് സാമ്പിൾ എന്ന പേര് നെറ്റിയിൽ ഒട്ടിക്കപ്പെട്ടത്.
ആൾ അത്ര ശരിയല്ലെന്നും,അയാളുടെ ചില ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ആണവിടെ ഇരിക്കുന്നതെന്നുമുള്ള ശ്രുതി ഹോസ്റ്റലിൽ പരന്നു.
ആൾ അത്ര ശരിയല്ലെന്നും,അയാളുടെ ചില ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ആണവിടെ ഇരിക്കുന്നതെന്നുമുള്ള ശ്രുതി ഹോസ്റ്റലിൽ പരന്നു.
കാര്യം ഞങ്ങളുടെ ചട്ടമ്പി ഗ്രൂപ്പ് ഏറ്റെടുത്തു. അതിനൊരവസാനം ആയി.
.ഈ കഥ വാർഡന്റെ ചെവിയിൽ എത്തി.കന്യാസ്ത്രീകളുടെ നോട്ടപ്പുള്ളികൾ ആയെങ്കിലും കുട്ടികളുടെ ഇടയിൽ വീരശൃംഖല കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ..
അങ്ങനെ നോട്ടപ്പുള്ളികൾക്കുള്ള ,രണ്ടാം നിലയിലെ ഒറ്റമുറി,മൂന്നു വശത്തും ജനലുകൾ ഉള്ള,എവിടെ നിന്നു നോക്കിയാലും ഉള്ളിൽ നടക്കുന്നത് കാണാവുന്ന മുറിയിലേയ്ക്ക് ഞങ്ങൾക്ക് കൂടുമാറ്റം.നേരേ താഴെയാണ് കന്യാസ്ത്രീകളുടെ മെസ്സ് ഹാൾ..
ഭക്ഷണം കഴിഞ്ഞു ഞങ്ങൾ മുറിയിൽ വരുമ്പോൾ താഴെ നടക്കുന്ന മേളമൊക്കെ കേൾക്കും..
"എനിക്കൊരു കോഴിക്കാൽ കൂടി.".സിസ്റ്റർ ആനി,ഞങ്ങളുടെ വാർഡന്റെ ശബ്ദം...വേവാത്ത ബീഫ് കറി കഴിക്കാതെ ,തള്ളി മാറ്റി വന്ന ഞങ്ങൾക്ക് എങ്ങനെ സഹിക്കും ഇത്..
സിസ്റ്റർ ആനിയുടെ മുറിയുടെ കർട്ടനിൽ അനീതി,അനീതി, ഞങ്ങൾക്ക് കോഴി വേണം എന്നു ആ ആഴ്ച്ച വീട്ടിൽ പോയി വന്നപ്പോൾ ,ഫിലോയുടെ ഡ്രൈവർ,കണ്ണനെ കൊണ്ടു എഴുതിച്ചു, പിന്നു കുത്തി അവിടവിടെ വച്ചു..
സൂക്ഷം പോലെ ഇതുകണ്ട സിസ്റ്റർന്റെ കണ്ണുകളിൽ കോപാഗ്നി..ഉടനെ മണി കുലുങ്ങി..റാണി,(കുട്ടികളുടെ പ്രതിനിധി) എല്ലാവരോടും റീഡിങ് ഏരിയയിൽ വരാൻ പറഞ്ഞു..
അനീതി എന്ന വാക്ക് ഓരോരുത്തരെക്കൊണ്ടു എഴുതിച്ചു...കണ്ണന്റെ എഴുത്തുപോലെ ആരെഴുതാൻ..
എങ്കിലും ഇതിനു പിന്നിലെ ഞങ്ങളുടെ കറുത്ത കൈകൾ സിസ്റ്റർ സംശയിച്ചു...
അവതരണം
സുമ ശങ്കര്‍
നീലാംബരി ഗ്രൂപ്പ് സന്ദര്‍ശിക്കാന്‍ ക്ലിക്ക് ചെയ്യുക. |
0 അഭിപ്രായങ്ങള്‍