Hot Posts

6/recent/ticker-posts

ചില ഹൃദയവിശേഷങ്ങൾ..


                                                        ആയുരാരോഗ്യം
                                                                                 By
                                                             സുബി സാജന്‍.

 ഹൃദയവുമായി  ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ  ...
ഇപ്പോൾ എല്ലാ വീട്ടിലും ഒന്നോ രണ്ടോ അതിലധികമോ പലതരത്തിലുള്ള വണ്ടികൾ ഉള്ളത് കൊണ്ട് നടന്നു പോകാവുന്നത്രെ അടുത്ത് പോലും നടക്കാതെ നമ്മൾ വണ്ടി ഉപയോഗിക്കുന്നു ...ഒരു കിലോമീറ്ററും മറ്റുമുള്ള ചെറിയ ദൂരങ്ങൾക്ക് ബസ്, ഓട്ടോ തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കാതെ നടക്കാൻ ശ്രമിക്കാം നമുക്ക്...അല്ലെങ്കിൽ സൈക്കിൾ ഉപയോഗിക്കാം.
സൈക്കിൾ സവാരി നല്ലൊരു വ്യായാമം കൂടിയാണ് ...
വീട്ടിലും പറമ്പിലുമൊക്കെയുള്ള ചെറുജോലികൾ സ്വയം ചെയ്യാം .വീട്ടിലും ജോലിസ്ഥലത്തും വലിയ ജോലികളില്ലാത്തവർ വ്യായാമത്തിനായി രാവിലെ, നിത്യം, അരമണിക്കൂറെങ്കിലും നടക്കണം.
കുട്ടികളെയും വീട്ടുജോലികളിലും മറ്റും പങ്കെടുപ്പിക്കാം...അവരും ഫാസ്റ്റ് ഫുഡ് കാലത്തല്ലേ ജീവിക്കുന്നത് അത് കൊണ്ട് തന്നെ മെയ്യനങ്ങുന്ന ശീലം അവരിൽ ഉണ്ടാക്കിയെടുക്കുക.
ഓഫീസുകളിലും മറ്റും കോണിപ്പടി കയറിപ്പോകുകയെന്നത് ശീലമാക്കുക. ലിഫ്റ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഇറങ്ങാൻ ലിഫ്റ്റ് വേണ്ട. സ്ഥിരം ഇരുന്നു ജോലി ചെയ്യുന്നവർ ഇടവേളകളിൽ നടക്കുന്നത് ശീലമാക്കാം...
ഇനി പൊതു സ്ഥലങ്ങളിലോ വെച്ചോ നമ്മുടെ കൺമുൻപിൽ വെച്ചോ ഒരാൾക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയാണെങ്കിൽ നാം ഉടനടി അയാളുടെ ജീവൻ രക്ഷിക്കാനായി ചെയ്യേണ്ട ഒരു രക്ഷാമാർഗം ഉണ്ട് ...അതിനെ CPR എന്ന് വിളിക്കും...ലളിതമായ രീതിയിൽ ഇത് മനസിലാക്കിയാൽ നാളെ നമ്മുക്കും ആരുടെ എങ്കിലും ജീവൻ രക്ഷിക്കാനായേക്കാം...
ഹൃദയം ഒട്ടും രക്തം പമ്പ് ചെയ്യാതിരിക്കുമ്പോൾ രോഗി ബോധരഹിതനാകുന്നു. അപ്പോൾ പൾസ് അപ്രത്യക്ഷമാവുകയും ശ്വാസം നിലക്കുകയും ചെയ്യുന്നു... വളരെ അപകടകരമായ അവസ്ഥയാണിത്. കാരണം ശരീരത്തിലെ മറ്റു അവയവങ്ങൾക്കൊന്നും രക്തം ലഭിക്കുന്നില്ല. ഏതാനും നിമിഷങ്ങൾ ഈ അവസ്ഥയിൽ തുടർന്നാൽ മരണം സംഭവിക്കാൻ കാരണമാകും. അതു തടയാനാണ് ഹൃദയസ്തംഭനം സംഭവിച്ചാൽ ജീവൻ രക്ഷാ നടപടികൾ (CPR) ഉടനടി ആരംഭിക്കണമെന്ന് പറയുന്നത്.
സമയം വിലപ്പെട്ടതാണ്.. ഹോസ്പിറ്റലിൽ വരെ രോഗിയെ കൊണ്ട് ചെല്ലുവാൻ കാത്തിരിക്കാതെ കണ്ടു നിൽക്കുന്നവർ തന്നെ ഈ രക്ഷനടപടി ആരംഭിക്കേണ്ടത് വളരെ അത്യാവശ്യമാണ്.....
ഇത് ആരോഗ്യപരമായി ബന്ധമുള്ള ജോലി ചെയ്യുന്ന ആളുകൾക്ക് അറിയാമെങ്കിലും പൊതു സ്ഥലത്തു വെച്ച് അപകടം സംഭവിച്ചാൽ ആരും ചെയ്യാത്തത് നോർമൽ ആളുകൾക്ക് ചിലപ്പോൾ അറിയാൻ പാടില്ലാത്തത് കൊണ്ടാവാം...
ഇനി അത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് സിമ്പിൾ ആയി പറയാം ...
രോഗിക്ക് പൾസോ ശ്വാസമെടുപ്പോ ഇല്ലെങ്കിൽ രോഗിയെ മലർത്തിക്കിടത്തുക. നെഞ്ചിന്റെ നടുവിലുള്ള പരന്ന അസ്ഥി കണ്ടു പിടിക്കുക. രണ്ടു തോളെല്ലുകൾ ചേരുന്നത് ഇതിന്റെ മുകളിലായിട്ടാണ്. ഇടതു കൈപ്പത്തി തുടങ്ങുന്ന ഭാഗം ഈ അസ്ഥിയുടെ മൂന്നിലൊരു ഭാഗത്തു വയ്ക്കുക. മറ്റേ കൈ ഇടതു കൈപ്പത്തിയുടെ മുകളിലായി വയ്ക്കുക.
കൈകളുടെ സ്ഥാനം ഹൃദയത്തിനു മുകളിലാവണം. കൈമുട്ടുകൾ നിവർത്തിപ്പിടിച്ച് താഴേക്ക് ശക്തിയായി അമർത്തുക. വിരലുകൾ വാരിയെല്ലുകളിൽ തൊടരുത് . ഇനി വായിലൂടെ കൃത്രിമ ശ്വാസം നൽകാം. അതിന് ഇടതു കൈ കൊണ്ട് ആളുടെ മൂക്കടച്ചു പിടിച്ച് മറ്റേ കൈ കൊണ്ട് താടി ഉയർത്തുക. ആളുടെ വായോട് വായ് ചേർത്തുവച്ച് ശക്തിയായി ഊതുക.ഇങ്ങനെ 30 വട്ടം ശക്തിയായി നെഞ്ച് അമർത്തിയ ശേഷം 2 വട്ടം ശ്വാസം എന്നതാണ് കണക്ക്...
ഇങ്ങനെ ഇടവിട്ട് ചെയ്യുക വഴി രക്തയോട്ടം സാധ്യമാകുന്നു.... പരിഭ്രാന്തരാകാതെ ഇതാണ് പൊതു സ്ഥലങ്ങളിൽ വെച്ച് ആരെങ്കിലും നമ്മുടെ കണ്മുൻപിൽ ഹാർട്ട് അറ്റാക്ക് വന്നാൽ ചെയ്യേണ്ട കാര്യം.( ചെയ്യേണ്ട രീതിയുടെ പിക്ചർ താഴെ കൊടുത്തിട്ടുണ്ട് )
ഇതിനു ശേഷം എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കണം...
കൺമുൻപിൽ ആരെങ്കിലും കുഴഞ്ഞു വീണാൽ ആ അപകടം തരണം ചെയ്തു പറ്റുന്ന രീതിയിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുകയെന്നത് നമ്മുടെ ഓരോരുത്തരുടെയും കടമ തന്നെയാണ് ....

 https://www.facebook.com/groups/neelaambari/
നീലാംബരി ഗ്രൂപ്പ് സന്ദര്‍ശിക്കാന്‍ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍